TRENDING:

കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ

Last Updated:
Don't Fall for These Fake WhatsApp Forwards on Coronavirus | ഈ സന്ദേശങ്ങൾ നിങ്ങൾക്കും ലഭിച്ചിട്ടുണ്ടോ? എങ്കിൽ അവ വസ്തുതാ വിരുദ്ധമാണ്
advertisement
1/10
കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ
കൊറോണ വൈറസ് കേസുകളുടെ എണ്ണം 30 ആയി ഉയർന്നതിനെത്തുടർന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അതീവ ജാഗ്രതയിലാണ്. 2019 ഡിസംബർ മുതൽ ഇന്ത്യ ഉൾപ്പെടെ അറുപതിലധികം രാജ്യങ്ങളിൽ ഈ പകർച്ചവ്യാധി പടർന്നിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസിന്റെ ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഈ വർഷം ആദ്യം രണ്ട് ഇന്ത്യക്കാരെ കൂടി കൊറോണ പോസിറ്റീവ് ആയി കണ്ടെത്തി
advertisement
2/10
താമസിയാതെ, വാട്‌സ്ആപ്പിലെ സന്ദേശങ്ങൾ ഇന്ത്യക്കാർക്ക് മേൽ വർഷിക്കാൻ ആരംഭിച്ചു. രോഗവുമായി ബന്ധപ്പെട്ട 'സഹായകരമായ' വിവരങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പ്രധാന വാദം. ഒപ്പം വീട്ടുവൈദ്യങ്ങൾക്കൊപ്പം വൈറസിനെ തടയാൻ കഴിയും എന്ന വിവരവും ചേർത്തായിരുന്നു പ്രചരണം
advertisement
3/10
കൊറോണ വൈറസ് പകർച്ചവ്യാധി എന്താണെന്ന് വിശദീകരിക്കാൻ ഈ സന്ദേശങ്ങളിൽ ഭൂരിഭാഗവും ശ്രമിക്കുന്നതായും ഇതിനെ പ്രതിരോധിക്കാനുള്ള അസംബന്ധവും അശാസ്ത്രീയവുമായ കാര്യങ്ങൾ പടർത്തുന്നതായും കണ്ടെത്തി
advertisement
4/10
ഒരു 'പഴയ ചൈനീസ് ഡോക്ടർ' കൊറോണ വൈറസിന് പരിഹാരം കണ്ടെത്തിയതായി ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അവകാശപ്പെടുന്നു, അതാണ് വെളുത്തുള്ളി. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്
advertisement
5/10
ഓരോ പതിനഞ്ച് മിനിറ്റിലും വെള്ളം കുടിക്കുന്നത് നിങ്ങളെ വൈറസ് പിടിപെടുന്നത് തടയാൻ കഴിയുമെന്ന വാദം വാണ്ടർ‌ബിൽറ്റ് സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. വില്യം ഷാഫ്‌നർ നിരാകരിച്ചു. കൊറോണ വൈറസ് പ്രവർത്തിക്കുന്നത് അങ്ങനെയല്ല. ധാരാളം വെള്ളം കുടിക്കുന്നവർക്ക്, ശരീരത്തിലെ ജലാംശം നിർത്താൻ കഴിയുന്നതായിരിക്കും പ്രധാന മെച്ചം
advertisement
6/10
വിറ്റാമിൻ സി കഴിക്കുന്നത് വൈറസ് ബാധയെ നശിപ്പിക്കുമെന്ന് വാട്‌സ്ആപ്പിലെ മറ്റൊരു സന്ദേശം അവകാശപ്പെടുന്നു. വിറ്റാമിൻ സി കൊറോണ വൈറസിനെ ബാധിക്കുന്നുണ്ടോ എന്ന് ചൈനയിലെ ശാസ്ത്രജ്ഞർ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ഇത് തെളിയിക്കാൻ ഇതുവരെ ഒരു പഠനത്തിനും സാധിച്ചിട്ടില്ല
advertisement
7/10
ഏറ്റവും സാധാരണയായി കണ്ടു വരുന്ന തെറ്റിദ്ധാരണകളിലൊന്നാണ് മാസ്‌കുകൾക്ക് കൊറോണ വൈറസിനെ തടയാൻ കഴിയുമെന്നത്
advertisement
8/10
സാധാരണ ശസ്ത്രക്രിയാ മാസ്കുകൾ‌ കൊണ്ട് കാര്യം വൈറസിനെ തടയൽ നടക്കില്ല എന്നതാണ് വാസ്തവം. N95 റെസ്പിറേറ്ററുകൾ എന്നറിയപ്പെടുന്ന മാസ്കുകൾ മാത്രമേ വൈറസ് ബാധയെ പടിക്ക് പുറത്തു നിർത്താൻ ഉപയോഗപ്രദമാകൂ. അതുപോലെ, നിങ്ങളുടെ പതിവ് സാനിറ്റൈസറിൽ 60 ശതമാനമോ അതിൽ കൂടുതലോ ആൽക്കഹോൾ ഇല്ലെങ്കിൽ വൈറസിനെ കൊല്ലുകയില്ല
advertisement
9/10
വൈറസ് തടയാൻ യഥാർത്ഥത്തിൽ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ ഒരു നിയമാവലി നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇടയ്ക്കിടെ കൈ കഴുകുക, തുമ്മുമ്പോൾ വായയും മൂക്കും മൂടുക, മറ്റൊരാൾ ചുമക്കുമ്പോൾ ഒരു മീറ്റർ ദൂരം നിലനിർത്തുക എന്നിവ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുള്ള ചില മുൻകരുതൽ നടപടികളാണ്
advertisement
10/10
വാട്സാപ്പ് സന്ദേശങ്ങളെക്കാൾ വാർത്ത പിന്തുടരുന്നതാവും കൊറോണയെപ്പറ്റിയുള്ള മിഥ്യാധാരണകളിൽ പെടാതിരിക്കാൻ കൂടുതൽ സഹായകമാവുക
മലയാളം വാർത്തകൾ/Photogallery/Buzz/
കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories