Elizabeth Udayan | അച്ഛനും അമ്മയ്ക്കുമൊപ്പം എലിസബത്തിന് പിറന്നാൾ; ബാല എവിടെ എന്ന് ചോദ്യം
- Published by:user_57
- news18-malayalam
Last Updated:
എലിസബത്തിന്റെ പിറന്നാൾ ആഘോഷം സ്വന്തം വീട്ടുകാർക്കൊപ്പം. ബാല എവിടെ?
advertisement
1/10

നടൻ ബാലയുടെ (Actor Bala) താങ്ങും തണലുമായി കൂടെ നിന്ന ഭാര്യ എന്ന നിലയിൽ പ്രേക്ഷകരും ആരാധകരും ഏറെ മതിക്കുന്ന വ്യക്തിയാണ് ഡോ. എലിസബത്ത് ഉദയൻ (Dr. Elizabeth Udayan). ബാലയുടെ ജീവിതത്തിലെ നിർണായകമായ കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് തുടക്കം മുതൽ എലിസബത്ത് നൽകിയ പിന്തുണ പ്രേക്ഷകരും കണ്ടതാണ്. എലിസബത്തിന്റെ ജന്മദിനം പക്ഷേ പലരും അൽപ്പം നെടുവീർപ്പോടെയാണ് കാണുന്നത്
advertisement
2/10
ഏത് നേരത്തും ബാലയുടെ സകല സന്തോഷങ്ങൾക്കും ഒപ്പം നിൽക്കുന്ന ഭാര്യ എലിസബത്തിന്റെ ജന്മദിനം ആഘോഷിച്ചത് സ്വന്തം വീട്ടുകാർക്കൊപ്പമാണ്. അച്ഛനും അമ്മയും തന്റെ വളർത്തുനായ പോലുമുണ്ട് എലിസബത്തിന്റെ ജന്മദിന ആഘോഷത്തിന്. ഒരു കേക്ക് മുറിച്ചു കൊണ്ടുള്ള ലളിതമായ ജന്മദിനമാണ് കടന്നു പോയത് (തുടർന്ന് വായിക്കുക)
advertisement
3/10
പക്ഷേ ചിത്രത്തിൽ എവിടെയും ബാല ഇല്ല. ഇത് എലിസബത്തിന്റെ പിറന്നാൾ പോസ്റ്റിന്റെ വീഡിയോയുടെ ചുവടെ പലരും ഉയർത്തുകയുമുണ്ടായി. ബാല എവിടെ എന്നാണ് ചോദ്യം. ചോദ്യത്തിന് മറുപടിയില്ല
advertisement
4/10
ബാലയുടെ ശസ്ത്രക്രിയക്ക് ദിവസങ്ങൾ മുൻപായിരുന്നു അവരുടെ രണ്ടാം വിവാഹവാർഷികം. ഇതിനായി ആശുപത്രിയിൽ തന്നെ ഒരു കേക്ക് ഒരുക്കി, ബാലയും എലിസബത്തും ബാലയുടെ ചിറ്റമ്മയും ചിറ്റപ്പനും ചേർന്നുള്ള ചെറിയ ആഘോഷമായിരുന്നു ഇത്
advertisement
5/10
ശസ്ത്രക്രിയ കഴിഞ്ഞതും ബാലയുടെ സന്തത സഹചാരിയായി എലിസബത്ത് കൂടെ നിന്നു. പക്ഷേ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് എലിസബത്ത് പോസ്റ്റ് ചെയ്യുകയുണ്ടായി
advertisement
6/10
അതിനു ശേഷം സ്വന്തം വീട്ടിൽ വച്ച് അധ്യാപക ദിനാശംസകൾ നേരുന്ന വീഡിയോ എലിസബത്ത് ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തു. ഇതിലെ എലിസബത്തിന്റെ മുഖഭാവവും മറ്റും കണ്ടതും എന്തോ വിഷമം അവരുടെ മനസിലുണ്ട് എന്ന നിലയിൽ പലരിലും സംശയം ജനിപ്പിച്ചിരുന്നു
advertisement
7/10
ആദ്യമായി പരിചയപ്പെട്ട നിമിഷം ആഘോഷിക്കാൻ ബാല എലിസബത്തുമായി വെളുപ്പാൻകാലത്ത് ഹോട്ടലിൽ പോയ ചിത്രമാണിത്. യൂട്യൂബറെ ആക്രമിച്ചു എന്ന പരാതി നിലനിന്ന ദിവസമായിരുന്നു അത്
advertisement
8/10
ബാലയുടെ ശസ്ത്രക്രിയക്ക് മുൻപും എലിസബത്ത് ഏറെക്കാലം സ്വന്തം വീട്ടിൽ നിന്നിരുന്നു. അതോടൊപ്പം തന്നെ ആശുപത്രിയിലെ പ്രാക്ടീസും മുന്നോട്ടു കൊണ്ടുപോയി. ശേഷം ബാലയുടെ പുതിയ മലയാള സിനിമയുടെ റിലീസ് ദിവസം അവർ ഒന്നിച്ചു വരികയായിരുന്നു
advertisement
9/10
ഒരുവർഷത്തിന് ശേഷം ബാല എലിസബത്തിനെയും കൂട്ടി ബാലയുടെ അമ്മയെ കാണാൻ ചെന്നൈയിലേക്ക് പോയിരുന്നു. അമ്മയുടെയും മകന്റെയും അനാരോഗ്യം കാരണം ഏറെ വൈകിപ്പോയ കൂടിക്കാഴ്ചയായിരുന്നു അത്
advertisement
10/10
ബാലയെ ആദ്യമായി നേരിൽക്കണ്ട ദിവസം എന്ന് പറഞ്ഞുകൊണ്ടുള്ള എലിസബത്തിന്റെ ഒരു പഴയ ചിത്രമാണിത്. അച്ഛൻറെയും അമ്മയുടെയും ഒപ്പമായിരുന്നു എലിസബത്ത് ബാലയെ കണ്ടത്. ഫേസ്ബുക്ക് വഴിയാണ് ഇവർ സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമാവുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ഡോ: എലിസബത്ത് ഉദയൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Elizabeth Udayan | അച്ഛനും അമ്മയ്ക്കുമൊപ്പം എലിസബത്തിന് പിറന്നാൾ; ബാല എവിടെ എന്ന് ചോദ്യം