TRENDING:

മാസ്ക് വച്ചയാൾ വിജയ് തന്നെ; ഫ്‌ളൈറ്റിൽ തൃഷ ഇരുന്നത് തൊട്ടടുത്ത സീറ്റിൽ; കീർത്തി സുരേഷിന്റെ വിവാഹത്തിനിടെ വിവാദം

Last Updated:
വിജയ്‌യും തൃഷയും ഒന്നിച്ച് യാത്ര ചെയ്തതിന്റെ ചിത്രങ്ങളും രേഖയും പുറത്തായി
advertisement
1/6
മാസ്ക് വച്ചയാൾ വിജയ് തന്നെ; ഫ്‌ളൈറ്റിൽ തൃഷ ഇരുന്നത് തൊട്ടടുത്ത സീറ്റിൽ; കീർത്തി സുരേഷിന്റെ വിവാഹത്തിനിടെ വിവാദം
നടൻ ദളപതി വിജയ് (Thalapathy Vijay), നടി തൃഷ കൃഷ്ണൻ (Trisha Krishnan) എന്നിവർ തമ്മിൽ പ്രണയമാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണോ താരങ്ങൾ? രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിൽ ഇരുവരും എത്തിച്ചേർന്നത് ഒന്നിച്ചെന്ന തരത്തിലെ വാർത്തകൾ ശക്തി പ്രാപിക്കുകയാണ്. വിജയ് ഭാര്യ സംഗീതയുമായി അകന്നു എന്നും, തൃഷ മുൻപ് മുടങ്ങിയ വിവാഹത്തിന് ശേഷം വിജയുമായി അടുപ്പത്തിലാണ് എന്നും റിപോർട്ടുകൾ പ്രചരിക്കുകയാണ്‌. മുൻപും, വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്
advertisement
2/6
എയർപോർട്ടിൽ നിന്നും ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും ഇന്റെർനെറ്റ് കണ്ടെത്താൻ അധികം വൈകിയില്ല. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം. നീല ഷർട്ടായിരുന്നു വിജയുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ട് ധരിച്ചിരുന്നു. ഇരുവരും സെക്യൂരിറ്റി ചെക്ക് കടന്ന് വിമാനത്തിലേറുകയാണ്. 2005ലെ ഗില്ലി എന്ന സിനിമ മുതൽ ലിയോ വരെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ വിജയ്, തൃഷ എന്നിവർ നായികാ നായകന്മാരായിരുന്നു. ഇരുവരും ചേർന്നുള്ള ഗാനങ്ങളും എക്കാലത്തെയും സൂപ്പർഹിറ്റാണ്‌ (തുടർന്ന് വായിക്കുക)
advertisement
3/6
പക്ഷേ തീയും പുകയും ഉയരാൻ ആരംഭിച്ചത് അടുത്തകാലത്തല്ല എന്നും ഓർക്കേണ്ടതുണ്ട്. 2008ന് ശേഷം വിജയ്- തൃഷ ജോഡികൾ സിനിമകളിൽ ഒന്നിച്ചഭിനയിക്കുന്ന പതിവ് നീണ്ട നാളത്തേക്ക് അവസാനിപ്പിച്ചിരുന്നു. 'ഗില്ലി'യുടെ സെറ്റിൽ വിജയ് തൃഷയുമായി അടുപ്പത്തിലായി എന്നതാണ് പ്രധാന കിംവദന്തി. ഇനി തൃഷയുടെ ഒപ്പം അഭിനയിക്കുന്നത് അവസാനിപ്പിക്കണം എന്ന് വിജയ്‌യുടെ വീട്ടുകാർ നിർബന്ധം പിടിച്ചത്രേ. കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചത് ലിയോയുടെ സെറ്റിൽ മാത്രമാണ്. ഇതിനു ശേഷം ഇവർ ഡേറ്റിംഗിലാണ് എന്ന നിലയിൽ ഒട്ടേറെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു
advertisement
4/6
വിജയ്‌യുംതൃഷയും കീർത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, വിജയ്‌യുടെ കൂടെ തൃഷ നിൽക്കുന്ന ഒരു ചിത്രമോ വീഡിയോയോ പുറത്തുവിട്ടിട്ടില്ല. വധുവിന്റെ ഭാഗത്തു നിന്നും പുറത്തുവന്നിട്ടുള്ള ഫോട്ടോസ് മാത്രമാണ് സോഷ്യൽ മീഡിയയിലും ലഭ്യം. നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃഷ, വിജയ് ജോഡി ലിയോ എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചത്
advertisement
5/6
കീർത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖ പുറത്തുവന്നിരിക്കുകയാണ്. ഇതിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്‌യും, രണ്ടാമത്തെ യാത്രികെ തൃഷ കൃഷ്ണനാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ. ഈ യാത്രികരെ കൂടാതെ, വിമാനം പറത്തിയ പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും വിവരങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്
advertisement
6/6
ഇത്രയുമായതും വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് നീതി വേണമെന്ന നിലയിൽ ഹാഷ്ടാഗ് ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. വിജയ്- സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഇതിൽ വിജയ്‌യുടെ മകൻ ജെയ്സൺ സിനിമാ സംവിധായകനാകുന്നു എന്ന റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഏറെക്കാലമായി വിജയ്‍യും ഭാര്യ സംഗീതയും പരിപാടികൾക്ക് ഒന്നിച്ച് പങ്കെടുക്കാറില്ല. ഇതും പ്രണയവാർത്തകൾക്ക് ശക്തിപകരുന്നതായി മാറി
മലയാളം വാർത്തകൾ/Photogallery/Buzz/
മാസ്ക് വച്ചയാൾ വിജയ് തന്നെ; ഫ്‌ളൈറ്റിൽ തൃഷ ഇരുന്നത് തൊട്ടടുത്ത സീറ്റിൽ; കീർത്തി സുരേഷിന്റെ വിവാഹത്തിനിടെ വിവാദം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories