'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം
Last Updated:
സംഘർഷം, രോഗം, വർദ്ധിച്ചുവരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ തകർന്ന രാജ്യത്ത് ബിസിനസ്സ് നടത്തുന്നത് എളുപ്പമല്ല.
advertisement
1/4

യെമനിലെ സ്ത്രീകൾക്ക് ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ഒരു ഇടമില്ലെന്ന തിരിച്ചറിവാണ് ഉം ഫെറാസിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇതിനെ തുടർന്നാണ് ഫെറാസ് സ്വന്തമായി ഒരു കഫേ സ്ഥാപിച്ചത്. അതും സ്ത്രീകൾക്ക് വേണ്ടി മാത്രം. സ്ത്രീകൾ നേതൃത്വം നൽകുന്ന ബിസിനസുകളെക്കുറിച്ചുള്ള മനോഭാവത്തിൽ ഇത് ഒരു മാറ്റം വരുത്തുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
advertisement
2/4
“സ്ത്രീകൾക്ക് സുഖമായി ഒത്തുചേരാനുള്ള സ്ഥലങ്ങളില്ല, സ്ത്രീകളുടെ ഇടയിൽ നിന്ന് തന്നെയുള്ള സ്ഥലങ്ങളില്ല. ഈ സ്ഥാപനത്തിലെ എല്ലാ ജോലിക്കാരും സ്ത്രീകളാണ്,' - കഴിഞ്ഞ വർഷം ഏപ്രിലിൽ സെൻട്രൽ യമനിലെ മാരിബിൽ സ്ഥാപിച്ച മോർണിംഗ് ഐക്കൺ കഫേയിൽ നിന്ന് അവർ പറഞ്ഞു. വീടിന് പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരെ പ്രാദേശികമായി പലരും സ്വീകരിക്കുന്ന പരമ്പരാഗതവും യാഥാസ്ഥിതികവുമായ മനോഭാവമുണ്ട്. അത്തരക്കാർക്കെതിരെയുള്ള വെല്ലുവിളിയാണ് തന്റെ പ്രൊജക്ട് എന്നും ഫെറാസ് പറഞ്ഞു.
advertisement
3/4
'കഫെ എന്ന വാക്ക് നെഗറ്റീവ് ആയിട്ടുള്ള ആശയങ്ങളോടും മുൻവിധികളോടും ചേർന്നതാണ്. എല്ലാ പുതിയ ആശയങ്ങൾക്കും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരിക്കും" - സ്ത്രീകൾക്ക് സംരംഭങ്ങൾ നടത്താൻ കഴിയുമെന്നുള്ളതിന് ഉദാഹരണമാകണമെന്നും അവർ പറഞ്ഞു.
advertisement
4/4
സംഘർഷം, രോഗം, വർദ്ധിച്ചുവരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ തകർന്ന രാജ്യത്ത് ബിസിനസ്സ് നടത്തുന്നത് എളുപ്പമല്ല. ഫെറാസ് അവളുടെ കോഫിയും പാനീയങ്ങളും ഇറക്കുമതി ചെയ്യുകയാണ്. വില വർദ്ധനയ്ക്കും കറൻസി നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും ഗുണനിലവാരം നിലനിർത്തുന്നത് ഒരു വലിയ വെല്ലുവിളിയാണെന്നും അവർ പറഞ്ഞു. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഒരു വലിയ ഒഴിവുസമയം ഇടം വികസിപ്പിച്ചെടുക്കാനാണ് അവൾ ആഗ്രഹിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം