ഒരിക്കൽ രാജകീയ ജീവിതം; ഇന്ന് ഭിക്ഷയെടുത്ത് ഭക്ഷണം കഴിക്കുന്നു; നടിയുടെ ജീവിതത്തിൽ സംഭവിച്ചത്
- Published by:meera_57
- news18-malayalam
Last Updated:
രാജകീയ ജീവിതം നയിച്ച താരം ഇന്ന് ഒരുനേരത്തെ ഭക്ഷണം ഭിക്ഷയാചിച്ചു നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നു
advertisement
1/6

ഇന്ത്യൻ ടെലിവിഷൻ സ്‌ക്രീനുകളെ മൂന്നു പതിറ്റാണ്ടു കാലത്തോളം അടക്കിഭരിച്ച നായിക. അതായിരുന്നു നൂപുർ അലങ്കാർ (Nupur Alankar). രാജസ്ഥാനിലെ ജയ്‌പൂരിൽ പിറന്ന നൂപുർ, ശക്തിമാൻ, ദിയ ഓർ ബാതി ഹം, ഘർ കി ലക്ഷ്മി തുടങ്ങിയ പരമ്പരകൾ ഉൾപ്പെടെ 157 ടി.വി. ഷോകളിൽ അഭിനയിച്ചു കഴിഞ്ഞു. നേട്ടങ്ങളുടെയും വിജയങ്ങളുടെയും കൊടുമുടിയിൽ നിൽക്കുന്ന വേളയിൽ എല്ലാം ഉപേക്ഷിച്ചു പോകാൻ ഒരു ദിവസം അവർ തീരുമാനിക്കുന്നു. അതായിരുന്നു നൂപുർ വീണ്ടും വാർത്തകളിൽ നിറയാനുള്ള കാരണം. രാജകീയ ജീവിതം നയിച്ച താരം ഇന്ന് ഒരുനേരത്തെ ഭക്ഷണം ഭിക്ഷയാചിച്ചു നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നു
advertisement
2/6
നടൻ അലങ്കാർ ശ്രീവാസ്തവയുടെ ഭാര്യയായിരുന്നു നൂപുർ അലങ്കാർ. 2002ൽ ഇവർ വിവാഹിതയായി. ഇരുവരും പരസ്പരം പിന്തുണ നൽകിയിരുന്ന ദമ്പതികളാണ്. എന്നാൽ, പതിയെ അവരുടെ ജീവിതം ഇരുവഴി പിരിഞ്ഞു. നൂപുർ ആധ്യാത്മിക ജീവിതത്തിലേക്ക് തിരിഞ്ഞു. 2022ൽ സന്യാസത്തിലേക്ക് മാറുന്നു എന്ന് നൂപുർ പ്രഖ്യാപിക്കുന്നതിനു രണ്ടര വർഷം മുൻപ് അവർ പിരിഞ്ഞു താമസം ആരംഭിച്ചു. ഈ തീരുമാനത്തിന് ഭർത്താവിന്റെ പിന്തുണയുണ്ടായിരുന്നു എന്ന് നൂപുർ. ഇവർക്ക് മക്കളില്ല. വ്യക്തിപരമോ, വിവാഹജീവിതത്തിലെ പ്രശ്നങ്ങളോ കാരണം സന്യാസം സ്വീകരിച്ചതല്ല എന്ന് നൂപുർ വ്യക്തമാക്കിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
വ്യക്തിപരമായ കഷ്‌ടതകളിൽ നിന്നും താൽക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചു കൊണ്ടുള്ള തീരുമാനം എന്നാണ് നൂപുറിനെ കുറിച്ച് പലരും കരുതിയത്. "ഓരോരുത്തരും അവരുടെ കണ്ണുകളിലൂടെ കാണുന്നു. എന്റെ തീരുമാനം ഒരിക്കലും ഒരു ഘട്ടമായിരുന്നില്ല എന്ന് ഒരുദിവസം അവർ മനസിലാക്കും. ഞാൻ മുംബൈ നഗരത്തെയോ, സിനിമാ മേഖലയെയോ മിസ് ചെയ്യുന്നില്ല. എന്നാൽ കഴിയുന്ന കാലം മുഴുവൻ ഞാൻ ജോലി ചെയ്തു. നേടാനാവുന്നതെല്ലാം നേടി. ഇപ്പോൾ ജീവിതം ലളിതമായി തോന്നുന്നു. ഞാൻ എത്തിച്ചേരേണ്ടയിടത്ത് എത്തി," നൂപുർ പറയുന്നു
advertisement
4/6
എന്റെ ജീവിതം ഒരു പരിണാമമാണ്. ഞാൻ ലൗകിക ജീവിതത്തിൽ നിന്നും മാറി സാധനയും ധ്യാനവുമായി കഴിഞ്ഞിട്ടുണ്ട്. വൈദ്യുതിയില്ലാത്ത സ്ഥലങ്ങളിൽ ജീവിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും ആവശ്യപ്പെടുന്നത് വളരെ വിനയാന്വിതമായ കാര്യമാണ്. അത് നിങ്ങളുടെ അഹംഭാവത്തെ ശമിപ്പിക്കും. ഞാൻ എന്തെല്ലാം നേടിയോ, അത് മറ്റുള്ളവരുമായി പങ്കിടാൻ ഇറങ്ങുകയാണ് എന്ന് നൂപുർ. സന്യാസ ജീവിതത്തിൽ അവരുടെ പേര് നൂപുർ അലങ്കാർ എന്നല്ല, പീതാംബര മാ എന്നാണ്
advertisement
5/6
ഞാനൊരു ഈശ്വര ചൈതന്യത്താൽ അനുഗ്രഹീതയാണ്. ഇന്ന് ഞാൻ അവരുടെ നാമം സ്വീകരിച്ചിരിക്കുന്നു. എന്റെ ഗുരുജി ശംഭു ശരൺ ഝാ ആണ് എനിക്കാ പേര് നിർദേശിച്ചത്. ചില ആത്മീയാനുഭവങ്ങൾ നമുക്ക് എവിടെയും വെളിപ്പെടുത്താനാവില്ല. ഈ മാറ്റം അതിലൊന്നാണ്. നീതിയുടെ ഈശ്വര ചൈതന്യത്തിനുള്ള പേരാണ് പീതാംബര. മറ്റുള്ളവർക്ക് മാർഗനിദേശം നൽകാൻ ഞാനിവിടെയുണ്ട്. നെഗറ്റിവിറ്റിയോട് പൊരുതി ദൈവികതയുമായി അവരെ വീണ്ടും ബന്ധിപ്പിക്കാൻ എനിക്ക് കഴിയും, നൂപുർ പറയുന്നു
advertisement
6/6
ലൗകിക ജീവിതത്തിൽ നിന്നും മാറിയുള്ള ജീവിതം ലഘുവെന്ന് നൂപുർ. ആ കാലയളവിൽ 10,000 മുതൽ 12,000 രൂപ വരെ ചിലവഴിച്ച് ജീവിക്കാൻ സാധ്യമായിരുന്നു. വർഷത്തിൽ പലപ്പോഴും ഭിക്ഷാടനം നടത്താറുണ്ട്. ഭിക്ഷയാചിക്കുകയും, കിട്ടുന്നത് എന്റെ ഗുരുവിനും ഈശ്വരനുമായി പങ്കിടുകയും ചെയ്യാറുണ്ട്. അത് അഹംഭാവം ഇല്ലാതാക്കുന്നു. നാലോ അഞ്ചോ ജോഡി വസ്ത്രങ്ങൾ മാത്രമേ എനിക്കുള്ളൂ. ആശ്രമത്തിലേക്ക് വരുന്നവർ ചിലപ്പോൾ വസ്ത്രങ്ങൾ ഉൾപ്പെടുന്ന സംഭാവന നൽകാറുണ്ട്, അത് തന്നെ ധാരാളം എന്ന് നൂപുർ അലങ്കാർ എന്ന പീതാംബര മാ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരിക്കൽ രാജകീയ ജീവിതം; ഇന്ന് ഭിക്ഷയെടുത്ത് ഭക്ഷണം കഴിക്കുന്നു; നടിയുടെ ജീവിതത്തിൽ സംഭവിച്ചത്