ബോറിസ് ജോണ്‍സൺ വീണ്ടും അച്ഛനാകുന്നു; എട്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബോറിസ് ജോൺസണ് മുൻ ഭാര്യ മരീന വീലറുമായുള്ള ബന്ധത്തിൽ നാലു കുട്ടികളുണ്ട്. കാമുകിയായിരുന്ന ഹെലൻ മസൈൻതിറുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.
advertisement
1/6

മുൻ ബ്രീട്ടീഷ് പ്രധാനമന്ത്രി വീണ്ടും അച്ഛാനാകാനൊരുങ്ങുന്നു. ബോറിസ് ജോൺസന്റെ ഭാര്യ കാരി ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത്. എട്ടാമത്തെ കുട്ടിയുടെ അച്ഛനാകാനുള്ള തയാറെടുപ്പിലാണ് ബോറിസ് ജോൺസൺ. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും കുഞ്ഞതിഥി ഉടൻ എത്തുമെന്നുമാണ് കാരി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
advertisement
2/6
"പുതിയ അതിഥി വരുന്നു. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ആളിങ്ങെത്തും.എട്ടുമാസമായി കഠിനമായ ക്ഷീണമാണ് അനുഭവിച്ചത്. എന്നാൽ ഈ കുഞ്ഞതിഥിയെ അധിക കാലം കാത്തിരിക്കാനാവില്ല. ഒരിക്കൽ കൂടി ചേട്ടനാകുന്നതിന്റെ സന്തോഷത്തിലാണ് വിൽഫ്" കാരി ഇൻസ്റ്റയിൽ കുറിച്ചു.
advertisement
3/6
ബോറിസ് ജോൺസണ് മുൻ ഭാര്യ മരീന വീലറുമായുള്ള ബന്ധത്തിൽ നാലു കുട്ടികളുണ്ട്. കാമുകിയായിരുന്ന ഹെലൻ മസൈൻതിറുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ആദ്യ ഭാര്യ അലഗ്രാ മോസ്തിൻ ഓവനിൽ മക്കളില്ല.
advertisement
4/6
2021ലാണ് 35 കാരിയായി കാരിയും 58കാരനായ ബോറിസ്ജോൺസണും വിവാഹിതരായത്. ബോറിസ് ജോൺസന്റെ മൂന്നാംവിവാഹമാണിത്.ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. മൂന്നുവയസുള്ള വിൽഫും രണ്ടു വയസുള്ള റോമിയും.
advertisement
5/6
2020 ഏപ്രിലില്‍ വിൽഫും 2021 ഡിസംബറിൽ റോമിയും ജനിച്ചു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നതെന്ന സന്തോഷ വാർത്ത കാരി അറിയിച്ചത്.
advertisement
6/6
പുതിയ അതിഥിയുടെ വരവോടനുബന്ധിച്ച് ബോറിസ് ജോൺസൺ 38 ലക്ഷം പൗണ്ട് വില വരുന്ന ഒമ്പത് കിടപ്പ് മുറികളുള്ള ബംഗ്ലാവ് വാങ്ങിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ബോറിസ് ജോണ്‍സൺ വീണ്ടും അച്ഛനാകുന്നു; എട്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പ്