Elizabeth Udayan | നടൻ വിവാഹം ചെയ്തത് ഡിവോഴ്‌സി എന്നറിഞ്ഞു തന്നെ, ബാല പറഞ്ഞിട്ട് ആദ്യവിവാഹം പരസ്യപ്പെടുത്തിയില്ല: എലിസബത്ത് ഉദയൻ
- Published by:meera_57
- news18-malayalam
Last Updated:
നടൻ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണ പരമ്പരയ്ക്ക് എലിസബത്ത് ഉദയന്റെ കുറിക്കു കൊള്ളുന്ന മറുപടി
advertisement
1/6

നടൻ ബാലയുടെ (Actor Bala) ഭാര്യ കോകില കഴിഞ്ഞ ദിവസം എലിസബത്ത് ഉദയനെതിരെ (Elizabeth Udayan) ചില ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കോകിലയുടെ വീഡിയോ പുറത്തുവന്നത്. ഇത്രയും കാലം ബാല പറഞ്ഞത് കൊണ്ട് മാത്രം, മിണ്ടാതെ ഇരിക്കുകയായിരുന്നു എന്നൊക്കെ കോകില വാദിക്കുന്നുണ്ട്. തന്റെ പേജിലൂടെ എലിസബത്ത് ഉദയൻ ബാലയ്‌ക്കെതിരെ നിരന്തരം വെളിപ്പെടുത്തലുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് കോകിലയുടെ വരവ്. 'മാമാ' വെറുതെ വിടാൻ പറഞ്ഞത് കൊണ്ടാണത്രേ കോകിലയും വെറുതെയിരുന്നത്. എന്നാൽ, എലിസബത്തിന്റെ പൂർവ വിവാഹവും മറ്റും തെളിവ് സഹിതം കയ്യിലുണ്ട് എന്നും കോകില വാദിച്ചു
advertisement
2/6
ഗായിക അമൃതാ സുരേഷുമായുള്ള വിവാഹമോചന ശേഷമാണ് ഫേസ്ബുക്ക് മെസെഞ്ചറിലൂടെ പരിചയപ്പെട്ട തൃശൂർകാരിയായ ഡോക്‌ടർ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്യുന്നത്. അതുവരെ ചെറിയ നിലയിൽ ട്രോളുകളുമായി എലിസബത്ത് ഉദയൻ അവരുടെ സോഷ്യൽ മീഡിയ സാന്നിധ്യം ഉറപ്പിച്ചിരുന്നു. വിവാഹം നടക്കുന്നത് വരെയുള്ള തന്റെ പേജ് പൂട്ടിയ ശേഷം എലിസബത്ത് മറ്റൊരു പേജിലൂടെ സജീവമായി മാറി. കോകിലയുടെ ആരോപണങ്ങൾക്കും, ബാലയുമായുള്ള ജീവിതത്തിന്റെ ചില ഏടുകളും പങ്കിട്ടു കൊണ്ട് എലിസബത്ത് അവരുടെ പുതിയ വീഡിയോയുമായി വന്നുകഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
അമൃതയ്ക്ക് ശേഷവും കോകിലയ്ക്ക് മുൻപുമായി ബാല വിവാഹം ചെയ്ത ആളാണ് എലിസബത്ത്. പക്ഷേ ഈ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ബാലയെ വിവാഹം ചെയ്യും മുൻപ്, 2019ൽ എലിസബത്ത് ഉദയൻ മറ്റൊരു വിവാഹം ചെയ്തിരുന്നു. മാട്രിമോണി സൈറ്റ് വഴി വന്ന ബന്ധമായിരുന്നു അത്. വരൻ ഡോക്ടർ ആയിരുന്നു. കേവലം മൂന്നാഴ്ച മാത്രമാണ് ഈ ബന്ധം നീണ്ടത്. ഈ ബന്ധത്തെ കുറിച്ചുള്ള വിവരം പറഞ്ഞ ശേഷമാണ് ബാലയെ വിവാഹം ചെയ്തത് എന്ന് എലിസബത്ത് ഉദയൻ
advertisement
4/6
എന്നാൽ, കോകില പറഞ്ഞത് പോലെ ആ വിവാഹം താൻ മറച്ചു വച്ചിട്ടില്ല എന്ന് എലിസബത്ത് ഉദയൻ. മുൻപ് ഒരു വിവാഹം കഴിഞ്ഞ കാര്യം പറയേണ്ടതില്ല എന്ന് നടൻ ബാലയാണത്രെ പറഞ്ഞതും. അത് തനിക്ക് ഒരു കുറവാണെന്ന നിലയിലായിരുന്നു ബാലയുടെ നിലപാട്. ആദ്യം ട്രോളത്തി എന്ന നിലയിൽ സജീവമായിരുന്ന പേജിന്റെ ബയോയിൽ താൻ വിവാഹമോചിതയെന്നു പരസ്യമായി രേഖപ്പെടുത്തിയിരുന്നു എന്നും, നടൻ ബാലയും ഇത് കണ്ടിരുന്നു എന്നും എലിസബത്ത് ഉറപ്പിക്കുന്നു
advertisement
5/6
എലിസബത്തിനു കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന നിലയിൽ നടത്തിയ പ്രചാരണത്തിനും അവരുടെ പക്കൽ മറുപടിയുണ്ട്. അങ്ങനെ ഒരു പരിശോധന താൻ അറിഞ്ഞുകൊണ്ട് നടന്നിട്ടില്ല എന്നും, ഉണ്ടെങ്കിൽ അറിയിക്കണം എന്നും എലിസബത്ത് പറയുന്നു. എലിസബത്ത് നീണ്ട 15 വർഷമായി മരുന്നുകൾ കഴിക്കുന്നു എന്നും ബാലയുടെ ഭാര്യ കോകിലയുടെ വീഡിയോയിൽ പരാമർശമുണ്ടായിരുന്നു. തനിക്ക് 30 വയസു കഴിഞ്ഞിരിക്കുന്നു. കോകില പറഞ്ഞതനുസരിച്ച് കൂട്ടിയാൽ തന്റെ പതിനഞ്ചാം വയസു മുതലുള്ള കാലം എടുക്കേണ്ടി വരും
advertisement
6/6
തന്റെ ഓർമയിൽ അന്നുമുതൽ കഴിച്ചിട്ടുള്ളത് പനിക്കും, ജലദോഷത്തിനും, വയറിളക്കത്തിനും ഉള്ള മരുന്നുകൾ മാത്രമെന്ന് എലിസബത്ത്. ഈ മരുന്നിന്റെ വിവരങ്ങൾ ആണോ തന്റെ ഭർത്താവായ നടൻ ബാല ശേഖരിച്ചു വച്ചത് ഇനി കോകില ഒരിക്കൽക്കൂടി വന്ന് കുറിപ്പടി സഹിതം വെളിപ്പെടുത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എലിസബത്തിനു ഓൺലൈൻ പിന്തുണ ഏറുകയാണ്. ബാലയുമായി പിരിഞ്ഞശേഷം എലിസബത്ത് അഹമ്മദാബാദിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Elizabeth Udayan | നടൻ വിവാഹം ചെയ്തത് ഡിവോഴ്‌സി എന്നറിഞ്ഞു തന്നെ, ബാല പറഞ്ഞിട്ട് ആദ്യവിവാഹം പരസ്യപ്പെടുത്തിയില്ല: എലിസബത്ത് ഉദയൻ