TRENDING:

അഞ്ച് ഭാര്യമാരുടെ 12 മക്കളിൽ ഒരാളായി വളർന്നു; നടി രാധിക ശരത്കുമാറിന്റെയും അമ്മ ഗീതയുടെയും ജീവിതം

Last Updated:
മോഹൻലാലിന്റെ നായികമാരായി അഭിനയിച്ചിട്ടുള്ള രാധികയും നിരോഷയും ഗീത രാധയുടെ മക്കളാണ്
advertisement
1/6
അഞ്ച് ഭാര്യമാരുടെ 12 മക്കളിൽ ഒരാളായി വളർന്നു; നടി രാധിക ശരത്കുമാറിന്റെയും അമ്മ ഗീതയുടെയും ജീവിതം
നടിമാരായ രാധിക ശരത്കുമാറിന്റെയും (Radhika Sarathkumar) അനുജത്തി നിരോഷയുടെയും അമ്മയായാണ് ഗീത രാധയെ (Geetha Radha) സിനിമാ ലോകത്തിനു പരിചയം. രണ്ടു മക്കളെയും അറിയപ്പെടുന്ന നടിമാരാക്കിയ ഗീത ഇനി ഓർമ. കഴിഞ്ഞ ദിവസം, തന്റെ 86-ാം വയസിൽ, ഗീത രാധ അന്തരിച്ചു. അമ്മയെ നഷ്‌ടമായ ദുഃഖം രാധികയും മകൾ റയാൻ മിഥുനും ചേർന്ന് പങ്കിടുന്നു. മുത്തശ്ശി തനിക്ക് ആരായിരുന്നു എന്ന് റയാൻ അവരുടെ ഹൃദയസ്പർശിയായ പോസ്റ്റിൽ പറയുന്നു. ജീവിതകാലം മുഴുവൻ പോരാളിയായിരുന്നു തന്റെ അമ്മമ്മ എന്ന് റയാൻ. എന്നും കരുത്തയായി മാത്രമേ അവരെ മറ്റുള്ളവർ കണ്ടിരുന്നുള്ളൂ. എന്നാൽ, കുടുംബം കൂടെയുണ്ട് എന്നുള്ളപ്പോൾ മാത്രമേ അവർ ആ കടുംപിടുത്തം വിടാറുള്ളൂ എന്ന് റയാൻ
advertisement
2/6
ആറു സഹോദരങ്ങളെയും നാല് മക്കളെയും വളർത്തി വലുതാക്കിയ അമ്മയാണ് ഗീത രാധ എന്ന് കൊച്ചുമകൾ റയാൻ. രാധിക ശരത്കുമാറിന്റെ മൂത്തമകളാണ് റയാൻ മിഥുൻ. കുടുംബത്തിനായി ഉരുകിത്തീർത്ത ജീവിതമായിരുന്നു ഗീത രാധയുടേത് എന്ന് കൊച്ചുമകളുടെ വാക്കുകളിൽ നിന്നും വ്യക്തം. നന്നായി ഭക്ഷണം പാകം ചെയ്യുമായിരുന്ന ഗീത, വയറുകൾ മാത്രമല്ല, മനസുകളും നിറച്ചിരുന്നു. അവരുടെ തമാശ പറയാനുള്ള കഴിവ്, ഏതിടത്തെയും പ്രകാശമാനമാക്കുമായിരുന്നു. കടുംപിടുത്തക്കാരി എങ്കിലും, അതിനു പിന്നിൽ അവരുടെ വിശ്വാസവും പ്രാർത്ഥനയും ഉണ്ടായിരുന്നു. അമ്മമ്മയെ കുറിച്ച് പറയാൻ കൊച്ചുമകൾക്ക് വാക്കുകൾ പോരാതെ വരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
പെണ്മക്കൾ രണ്ടുപേരും പ്രശസ്തിയുടെ പടവുകൾ കയറിവരുമ്പോഴും, ഗീത രാധ ആ വെള്ളിവെളിച്ചത്തിൽ മുങ്ങിപ്പോവാതെ മാറി നടന്നു. പ്രശസ്ത തമിഴ് നടൻ എം.ആർ. രാധ എന്ന മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത രാധ. നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു അദ്ദേഹം. തമിഴ് നാടകങ്ങളിലും സിനിമകളിലും അദ്ദേഹം സജീവമായി നിറഞ്ഞു. 'നടികവേൽ' എന്ന പേര് നൽകി പെരിയാർ ഇ.വി. രാമസാമി അദ്ദേഹത്തെ ആദരിച്ചു. എന്നാൽ, കുടുംബ ജീവിതത്തിന്റെ കാര്യത്തിൽ എം.ആർ. രാധയുടെത് ഒരു സാധാരണ കുടുംബം എന്ന് വിളിക്കാൻ സാധിക്കില്ല
advertisement
4/6
അഞ്ച് തവണ വിവാഹാഹിതനായിരുന്നു എം.ആർ. രാധ. ഒരു നാടക കമ്പനിയിൽ ജോലിയെടുത്തിരുന്ന സമയം എം.ആർ. രാധ പ്രേമവതിയുമായി പ്രണയത്തിലായി. ഇവർക്ക് തമിഴരശൻ എന്നൊരു മകൻ പിറന്നു. എന്നാൽ, രോഗബാധിതനായ തമിഴരശൻ എന്ന മകൻ അധികം വൈകാതെ മരിച്ചു. മകനൊപ്പം പ്രേമവതിയും വിടവാങ്ങി. ഭാര്യയുടെ മരണത്തെ തുടർന്ന് രാധ തന്റെ നാടകങ്ങളുമായി നാട് മുഴുവൻ യാത്ര ആരംഭിച്ചു. അതിനിടയിൽ നിരവധി സ്ത്രീകളുമായി ഇദ്ദേഹം അടുപ്പത്തിലായി
advertisement
5/6
അതിനു ശേഷം എം.ആർ. രാധ സരസ്വതി, ധനലക്ഷ്മി, ജയമ്മാൾ എന്നിവക്കൊപ്പം കുടുംബജീവിതം നടത്തി. അതിനു ശേഷം ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശ്രീലങ്കൻ തമിഴ് വനിതയാണ് ഗീത. ഗീത, എം.ആർ. രാധ ദമ്പതികളുടെ മക്കളിൽ രണ്ടുപേരാണ് നടിമാരായ രാധികയും നിരോഷയും. ഇരുവരും മോഹൻലാലിന്റെ നായികമാരായി അഭിനയിച്ചവരാണ്. 'കൂടും തേടി' എന്ന സിനിമയിൽ രാധിക മോഹൻലാലിന് ജോഡിയായി. 'തച്ചോളി വർഗീസ് ചേകവർ' എന്ന ചിത്രത്തിൽ നിരോഷ മോഹൻലാലിന്റെ നായികാവേഷം ചെയ്തു
advertisement
6/6
രാധികയും നിരോഷയും ഉൾപ്പെടെ എം.ആർ. രാധയ്ക്ക് മക്കൾ 12 പേർ. 1979ൽ മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു രാധയുടെ മരണം. അതിനു ശേഷവും മുൻപും മക്കളായ രാധികയുടെയും നിരോഷയുടെയും കരിയറിലും ജീവിതത്തിലും ഗീത രാധ എന്ന അമ്മ വഹിച്ച പങ്ക് വളരെ വലുതാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
അഞ്ച് ഭാര്യമാരുടെ 12 മക്കളിൽ ഒരാളായി വളർന്നു; നടി രാധിക ശരത്കുമാറിന്റെയും അമ്മ ഗീതയുടെയും ജീവിതം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories