TRENDING:

Gopi Sundar | സ്റ്റേജിനെ ഇളക്കി മറിച്ച് ഗോപി സുന്ദർ; ഈ ഗായികയെ മുൻപ് പ്രേക്ഷകർ കണ്ടിട്ടുണ്ട്, കേട്ടിട്ടും

Last Updated:
പാലക്കാട് പുത്തൂരിൽ ഒരുങ്ങിയ വേദിയിൽ പാടിത്തകർത്ത് ഗോപി സുന്ദറും കൂട്ടുകാരിയും കൂട്ടരും
advertisement
1/6
Gopi Sundar | സ്റ്റേജിനെ ഇളക്കി മറിച്ച് ഗോപി സുന്ദർ; ഈ ഗായികയെ മുൻപ് പ്രേക്ഷകർ കണ്ടിട്ടുണ്ട്, കേട്ടിട്ടും
മലയാള സിനിമാ ഗാനങ്ങൾ കൊണ്ട് പ്രേക്ഷകരെ ഇളക്കി മറിക്കാൻ കെൽപ്പുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദർ ഹിറ്റുകൾ എത്രയുണ്ട് എന്ന് എണ്ണമെടുത്താൽ മാത്രം മതി അത് മനസിലാക്കാൻ. സിനിമയ്ക്ക് പുറത്ത് ഗോപി സുന്ദറിന് ഒരു സംഗീത ബാൻഡ് കൂടിയുണ്ട്. ഗോപി സുന്ദർ ലൈവ് ഓൺസെമ്പിൾ എന്ന ബാൻഡിൽ ഗോപിക്ക് പുറമേ നിരവധി ഗായകർ പാടുന്നുണ്ട്. കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ സംഗീത ബാൻഡ് അവതരിപ്പിച്ച പരിപാടി അരങ്ങേറിയിരുന്നു. നിരവധി ഗായകർ ഗോപിക്കൊപ്പം വേദിയെ ഇളക്കിമറിക്കാൻ സ്റ്റേജിൾ ആടിപ്പാടി. ഈ ഗായികയും വേദിയുടെ ശ്രദ്ധാകേന്ദ്രമായി
advertisement
2/6
പാലക്കാടുള്ള പുത്തൂർ ആണ് ഗോപി സുന്ദറിന്റെ സംഗീത പരിപാടിക്ക് വേദിയായത്. സിനിമയിൽ മാത്രമല്ല, ഗോപി സുന്ദറിന്റെ ബാൻഡിലും നിരവധി ഗായകർക്ക് അവസരം ലഭിക്കാറുണ്ട്. യുവ ഗായകന്മാർക്കും ഗായികമാർക്കും ഈ ബാൻഡിൽ പരിപാടി അവതരിപ്പിക്കാൻ സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഗോപിയുടെ കൂടെ വേദിയിൽ പാടി നിറഞ്ഞ ഗായിക ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ നിരവധിപ്പേരുടെ ശ്രദ്ധ നേടിയ കലാകാരിയാണ്. ഗോപി സുന്ദറിന്റെ അടുത്ത കൂട്ടുകാരി കൂടിയാണിത് (തുടർന്ന് വായിക്കുക)
advertisement
3/6
മയോനി എന്ന പേര് പറഞ്ഞാൽ, പലരും ശ്രദ്ധിക്കുന്ന ഗായികയാണ് പ്രിയ നായർ. ഗോപി സുന്ദറിന്റെ കൂട്ടുകാരി എന്ന നിലയിൽ മയോനി ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പ്രിയ നായർ ഒരു സിനിമയിൽ പിന്നണി ഗായിക കൂടിയായി മാറിക്കഴിഞ്ഞു. ഗാനം ഹിറ്റായി മാറി എന്നില്ലെങ്കിലും, പ്രിയ നായർ ഗോപിയുടെ ഈണത്തിൽ മലയാള സിനിമയിൽ പാടിയ വിവരം ഓൺലൈൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു
advertisement
4/6
അമ്മയുടെ മരണശേഷം ഗോപി സുന്ദർ കുറച്ചു നാളുകൾ സംഗീതത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു. അതിനു ശേഷം ഗോപി അവതരിപ്പിച്ച സംഗീത പരിപാടിക്ക് ആരാധകരും അത്രയേറെ വന്നു ചേർന്നു എന്നുവേണം അനുമാനിക്കാൻ. പാലക്കാട് പുത്തൂർ മ്യൂസിക് ഫെസ്റ്റിവലിൽ പാടാൻ അവസരം ലഭിച്ചതിൽ ഗോപി സുന്ദറിനും ബാൻഡിനും പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. തന്റെ ആദ്യത്തെ ഏറ്റവും വലിയ ലൈവ് പരിപാടിയായിരുന്നു ഇത് എന്നും മയോനി കുറിച്ചു
advertisement
5/6
മയോനി ആരെന്നുള്ള ചോദ്യത്തിന് ഒരുപാട് കാലം അവർ ഒരു ആർട്ടിസ്റ്റ് മാത്രമാണ് എന്നായിരുന്നു വിവരം. എന്നാൽ, ഇപ്പോൾ ഇൻസ്റ്റഗ്രാം ബയോയിലൂടെ താനൊരു ഗായികയും, നർത്തകിയും, പെർഫോമറും ആണെന്ന് പ്രിയ നായർ വിശേഷിപ്പിച്ചു കഴിഞ്ഞു. 'താനാരാ' എന്ന സിനിമയിലാണ് പ്രിയ നായർ പിന്നണി ഗായികയായി മലയാള സിനിമയിൽ വന്നത്. ദീപ്തി സതി ആടിത്തകർത്ത രംഗത്തിലാണ് പ്രിയ നായർ പാടിയത്. എട്ടു മാസങ്ങൾക്ക് മുൻപ് ആ ഗാനം പുറത്തിറങ്ങിയിരുന്നു
advertisement
6/6
ഗോപി സുന്ദർ ലൈവ് ഓൺസെമ്പിളിന്റെ പാലക്കാടുള്ള ലൈവ് ഷോയുടെ പരിപാടികളിൽ നിന്നും. പ്രിയ നായർ പാടിയ ചലച്ചിത്ര ഗാനത്തിൽ അവർക്കൊപ്പം ഗോപി സുന്ദറും പാടിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | സ്റ്റേജിനെ ഇളക്കി മറിച്ച് ഗോപി സുന്ദർ; ഈ ഗായികയെ മുൻപ് പ്രേക്ഷകർ കണ്ടിട്ടുണ്ട്, കേട്ടിട്ടും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories