Gopi Sundar | 'പ്രായമാകുമ്പോൾ വെള്ളം ഇറ്റിച്ചു തരാൻ ആരുമുണ്ടാവില്ല'; കമന്റിന് ഗോപി സുന്ദർ കൊടുത്ത മറുപടി
- Published by:meera_57
- news18-malayalam
Last Updated:
'എങ്ങനെ വേണമെങ്കിലും ജീവിക്കാം, പക്ഷേ കുറേ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി ആരും തിരിഞ്ഞു നോക്കില്ല' എന്ന് കമന്റ്. ഗോപി കൊടുത്ത മറുപടി
advertisement
1/7

സംഗീത സംവിധായകൻ ഗോപി സുന്ദറിന് (Gopi Sundar) ട്രോളുകൾ പുത്തരിയല്ല. പ്രൊഫഷണൽ അപ്‌ഡേറ്റുകൾ ഒഴികെ വേറെ എന്ത് പോസ്റ്റ് ചെയ്താലും ഗോപിക്ക് മേൽ അസഭ്യ വർഷം ഉൾപ്പെടെ വന്നു വീഴും. പുതിയ കുറച്ചു മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും, അതിനേക്കാളുപരി ഗോപി വാർത്തകളിൽ നിറഞ്ഞു നിന്നത് ഈ സൈബർ ബുള്ളിയിങ്ങിലൂടെയാണ്. വീണ്ടും ഗോപി അവിടേക്ക് മടങ്ങിയെത്തുന്നു
advertisement
2/7
കഴിഞ്ഞ ദിവസം ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഗോപി പോസ്റ്റ് ചെയ്തിരുന്നു. 'പേജ് ഒന്ന് ആക്റ്റീവ് ആക്കണം എന്ന് വിചാരിച്ചു' എന്ന് ക്യാപ്‌ഷൻ നൽകിയാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പേജിലാണ് ഗോപിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് (തുടർന്ന് വായിക്കുക)
advertisement
3/7
ഒരു കൂട്ടുകാരിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താൽ കമന്റ് വരും എന്നത് കാരണം, എല്ലാ കൂട്ടുകാരികൾക്കും ഒപ്പമുള്ള ചിത്രം ഗോപി പോസ്റ്റ് ചെയ്തിരുന്നു. ഇതിനും കിട്ടി കമന്റിന്റെ പൊടിപൂരം
advertisement
4/7
പല കമന്റുകൾക്കും സമയം ചിലവിട്ട് മറുപടി കൊടുക്കാൻ ഗോപി തയാറാവാറുണ്ട്. അദ്വൈതയുടെ ഒപ്പം നിൽക്കുന്ന ചിത്രത്തിൽ വന്ന കമന്റിനും ഗോപി അക്കാര്യം മുടക്കിയില്ല. ആദ്യം വന്ന കമന്റുകളിൽ പലതിനും മറുപടി കൊടുത്തു
advertisement
5/7
'എങ്ങനെ വേണമെങ്കിലും ജീവിക്കാം, പക്ഷേ കുറേ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി ആരും തിരിഞ്ഞു നോക്കില്ല. ഒരുപക്ഷെ ആരും വെള്ളം ഇറ്റിച്ചു തരില്ല' എന്നുമായിരുന്നു ഒരാൾ നൽകിയ കമന്റ്. ഇതിനു കൊടുക്കാൻ ഗോപിയുടെ പക്കൽ മറുപടിയുണ്ടായിരുന്നു
advertisement
6/7
'ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് പഞ്ഞമില്ല' എന്നായിരുന്നു ഗോപിയുടെ പ്രതികരണം. അതും നദീജലമാണ് എന്നും ഗോപി
advertisement
7/7
ഒരു വിവാഹബന്ധത്തിനു ശേഷം ഗോപിക്ക് ഒന്നിലേറെ പ്രണയങ്ങളും, അതിൽ കോർത്ത വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടു ലിവിങ് ടുഗെദർ ബന്ധങ്ങൾ പരസ്യമാക്കുകയും, അത് രണ്ടും അവസാനിക്കുകയും ചെയ്തിരുന്നു. രണ്ടുപേരും ഗായികമാരായതിനാൽ ഗോപിക്ക് നേരെയുയർന്ന സൈബർ ട്രോളുകൾ ഏറെക്കൂടുതലായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | 'പ്രായമാകുമ്പോൾ വെള്ളം ഇറ്റിച്ചു തരാൻ ആരുമുണ്ടാവില്ല'; കമന്റിന് ഗോപി സുന്ദർ കൊടുത്ത മറുപടി