പൊന്നുംകിഴിയെക്കാൾ മൂല്യമുള്ളത്; ഗോവിന്ദ് പത്മസൂര്യയും ഗോപികയും അല്ലുവിന് നൽകിയ സമ്മാനം
- Published by:meera_57
- news18-malayalam
Last Updated:
അല്ലു അർജുനെ കാണാൻ പോയപ്പോൾ വെറുംകയ്യോടെയല്ല ജി.പിയും ഗോപികയും ചെന്നത്. അതിനുള്ളിൽ...
advertisement
1/6

ഭാഷാഭേദമന്യേ സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് അല്ലു അർജുൻ (Allu Arjun) നായകനായ 'പുഷ്പ' (Pushpa movie) ആദ്യ ഭാഗം. അടുത്ത ഭാഗമായ 'പുഷ്പ: ദി റൂൾ' ഇനി തിയേറ്ററിൽ വരാൻ കുറച്ചു ദിവസങ്ങൾ കൂടി. മലയാളി ആരാധകരെ കയ്യിലെടുക്കാൻ നടൻ അല്ലു അർജുൻ കൊച്ചിയിലെ സിനിമാ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. പുഷ്പ രണ്ടാം എഡിഷനിൽ മലയാളികൾക്ക് അല്ലുവും കൂട്ടരും സ്നേഹം വാരിക്കോരി നൽകുന്നുണ്ട്. ചിത്രം ഇറങ്ങുന്ന അഞ്ചു ഭാഷകളിലും ഒരു ഗാനത്തിന്റെ ഹുക്ക് ലൈൻ മലയാളത്തിലാകും എന്ന് അല്ലു പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളികൾ സ്നേഹത്തോടെ 'മല്ലു' അർജുൻ എന്ന് വിളിക്കുന്നയാളാണ് നടൻ
advertisement
2/6
കൊച്ചിയിൽ വന്ന അല്ലുവിനെ കാണാൻ നടൻ ഗോവിന്ദ് പത്മസൂര്യയും അഭിനേത്രിയായ ഭാര്യ ഗോപികാ അനിലും ചെന്നിരുന്നു. അല്ലു അർജുനെ കാണാൻ പോയപ്പോൾ വെറുംകയ്യോടെയല്ല ജി.പിയും ഗോപികയും ചെന്നത്. കയ്യിൽ ഒരു സമ്മാനവും ഉണ്ടായിരുന്നു. മലയാളികൾ അല്ലുവിനെ മല്ലു എന്ന് വിളിക്കുന്ന വിവരം ജി.പിക്കും ഗോപികയ്ക്കും നല്ലതുപോലെ അറിയാം. അതിനാൽ തന്നെ, അല്ലു അർജുന് ഒരു സമ്മാനം എന്ന് പറയുമ്പോൾ, അതിൽ വേണ്ടുവോളം കേരളത്തനിമ നിറഞ്ഞിരിക്കണം എന്ന് താരങ്ങൾക്ക് നിർബന്ധമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഒരു സമ്മാനം നൽകുമ്പോൾ ഏതെങ്കിലും മൂലയിൽ വെറുതേ ഒതുങ്ങരുത് എന്ന് അത് സമ്മാനിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാകും. പോരെങ്കിൽ, സമ്മാനം കൊണ്ട് ഉദ്ദേശിക്കുന്ന കാര്യം നടക്കുകയും വേണം. കേരളത്തിൽ വരുമ്പോൾ വാൽക്കണ്ണാടിയും കഥകളി രൂപവും ഒക്കെ നൽകുക വർഷങ്ങളായുള്ള പതിവാണ്. എന്നാൽ, ഗോവിന്ദും ഗോപികയും കൂടെ അല്ലുവിന് കൊടുത്ത ഈ സമ്മാനം രണ്ടു കാര്യങ്ങൾ മനസിൽകണ്ടുകൊണ്ടാണ് എന്നുറപ്പ്. ഇങ്ങനെയൊരു സമ്മാനം കിട്ടിയതിന്റെ ഓർമക്കും രുചിക്കും ഉള്ളത് ഇതിലുണ്ട്
advertisement
4/6
വളരെ മനോഹരമായ ഒരു ഗിഫ്റ്റ് ഹാമ്പറാണ് അല്ലു അർജുന് വേണ്ടി ജി.പിയും ഗോപികയും പറഞ്ഞു ചെയ്യിച്ചത്. ഉള്ളിൽ മൂന്നു ചെറിയ ഭരണികൾ കാണാം. ഒരു ജാറിനുള്ളിൽ കായ വറുത്തത്, മറ്റൊന്നിൽ ഉപ്പേരി, പിന്നെ കുറച്ചു മുല്ലപ്പൂക്കളും. ഒരു ചെറിയ ചെമ്പ് വിളക്കും കൂടിയുണ്ട്. അല്ലുവിനും നായിക രശ്‌മിക മന്ദാനയ്ക്കും കൂടിയുള്ള കുറിപ്പുമുണ്ട്. സമ്മാനം അല്ലുവിന് മാത്രമുള്ളതല്ല എന്ന് മനസിലാക്കാം, രശ്‌മികയ്ക്ക് കൂടിയുണ്ട്. പരമ്പരാഗതമായ വസ്ത്രം എന്തോ കൂടിയുണ്ട് എന്നുവേണം മനസിലാക്കാൻ
advertisement
5/6
പ്രിയ സഹോദരൻ അല്ലു അർജുനിന് കേരളത്തിന്റെ ഒരു തുണ്ട് സമ്മാനമായി നൽകി എന്നാണ് ജി.പി. നൽകിയ ക്യാപ്‌ഷൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു ഹാംബർ ഒരുക്കി നൽകിയവർക്കും ജി.പി. നന്ദി അറിയിച്ചു. അല്ലു അർജുനെ പരിചയമുണ്ട് എന്ന പേരിൽ ജി.പിയെ ട്രോളിയ ആൾക്കാർ ഒക്കെ ഇവിടെ ഉണ്ടോ എന്ന് കമന്റിൽ ചോദിച്ച ആരാധികയുമുണ്ട്. ഡിസംബർ അഞ്ചിന് പുഷ്പ റിലീസ് ചെയ്യും. കേരളത്തിൽ 24 മണിക്കൂർ ഷോയുണ്ടാകും എന്ന് അണിയറപ്രവർത്തകർ വളരെ നേരത്തെ തന്നെ അറിയിച്ചു കഴിഞ്ഞു
advertisement
6/6
കൊച്ചി നഗരത്തിൽ പുതിയ വീടൊരുങ്ങിയതിന്റെ ത്രില്ലിലാണ് ജി.പി., ഗോപിക ദമ്പതികൾ. 'ഗോപുര' എന്ന ഈ ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങളും ഹോം ടൂറും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഗോപിക, ഗോവിന്ദ് പത്മസൂര്യ വിവാഹം നടന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
പൊന്നുംകിഴിയെക്കാൾ മൂല്യമുള്ളത്; ഗോവിന്ദ് പത്മസൂര്യയും ഗോപികയും അല്ലുവിന് നൽകിയ സമ്മാനം