TRENDING:

Actor Govinda | ഭാര്യയെ 38 വർഷമായി നടൻ ഗോവിന്ദ വഞ്ചിക്കുകയായിരുന്നോ? സുനിതയുടെ ഡിവോഴ്സ് ആരോപണങ്ങൾ

Last Updated:
നടൻ ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജയുടെ വിവാഹമോചന ഹർജിയിലെ വിവരങ്ങൾ ചർച്ചയ്ക്ക്
advertisement
1/6
Actor Govinda | ഭാര്യയെ 38 വർഷമായി നടൻ ഗോവിന്ദ വഞ്ചിക്കുകയായിരുന്നോ? സുനിതയുടെ ഡിവോഴ്സ് ആരോപണങ്ങൾ
നീണ്ട കാലത്തെ ഊഹാപോഹങ്ങളുടെ അവസാനമെന്നോണം നടൻ ഗോവിന്ദയുമായി (Actor Govinda) വിവാഹമോചിതയാകുന്നതായി സ്ഥിരീകരിച്ച് ഭാര്യ സുനിതാ അഹൂജ (Sunita Ahuja). 38 വർഷക്കാലത്തെ ദാമ്പത്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ബാന്ദ്രയിലെ കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു. തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട നിരന്തരമായുള്ള കിംവദന്തികൾക്ക് മറുപടി നൽകിക്കൊണ്ടുള്ള ഒരു വ്ലോഗിന് പിന്നാലെയാണ് സുനിതാ അഹൂജയുടെ വിവാഹമോചന ഹർജിയുടെ വാർത്ത പുറത്തുവരുന്നത്. നിലയ്ക്കാത്ത വാർത്തകൾക്കൊടുവിൽ, 2025 ഫെബ്രുവരി മാസത്തിൽ സുനിത ആറു മാസങ്ങൾക്ക് മുൻപേ വിവാഹമോചന ഹർജി ഫയൽ ചെയ്തതായി ഗോവിന്ദയുടെ ടീം അറിയിച്ചിരുന്നു
advertisement
2/6
അതേസമയം, ഗോവിന്ദയും ഭാര്യ സുനിതയും പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചു എന്നും ടീം സ്ഥിരീകരിച്ചിരുന്നു. സുനിതയുടെ ടീം മറ്റൊരു പക്ഷത്തായിരുന്നു. വിവാഹമോചനത്തിനായി അവർക്ക് താൽപ്പര്യമില്ല എന്നും മാധ്യമങ്ങൾ വാർത്തയിൽ നൽകുന്ന വിവരം ഉറപ്പിച്ച ശേഷം മാത്രം കൈകാര്യം ചെയ്യണമെന്നും അവരുടെ ടീം അറിയിച്ചു. ഇവർക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഇപ്പോഴും ഗോവിന്ദയുടെ അഭിഭാഷകനായ ലളിത് ബിന്ദ്ര വിവാഹമോചന ശ്രമം നടക്കുന്ന കാര്യത്തെ നിരാകരിച്ചു കൊണ്ട് NDTVയോട് സംസാരിച്ചിട്ടുണ്ട്. പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നു എന്നാണ് ഇവരുടെ ഭാഷ്യം (തുടർന്ന് വായിക്കുക)
advertisement
3/6
ഇക്കഴിഞ്ഞ 12 വർഷങ്ങളായി സ്വന്തം പിറന്നാൾ തനിച്ചാണ് ആഘോഷിക്കുന്നത് എന്ന് സുനിതാ അഹൂജ പറഞ്ഞിരുന്നു. ഇത് നടൻ ഗോവിന്ദയുമായുള്ള അവരുടെ അസ്വാരസ്യം മൂലമാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടു. അവർ ഒന്നിച്ചല്ല താമസം എന്നും സുനിത പറഞ്ഞിരുന്നു. ഗോവിന്ദയുടെ ഔദ്യോഗിക ജോലികളും, ഒരുപാട് സംസാരിക്കുന്ന ശൈലിയുമാണ് മാറി താമസിക്കാൻ കാരണമായത് എന്ന് സുനിത എടുത്തുപറഞ്ഞു
advertisement
4/6
'എന്റെ കുടുംബം തകർക്കാൻ ആര് ശ്രമിക്കുന്നുവോ, മാ കാളി ഇവിടെയുണ്ട്' എന്നും സുനിതാ അഹൂജ. ഈയടുത്ത കാലത്തെ ഒരു വ്ലോഗിൽ, മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രം സന്ദർശിക്കുന്ന സുനിതാ അഹൂജയെ കാണാം. പൂജാരിയുമായി സംസാരിക്കുന്ന വേളയിൽ, അവർ പൊട്ടിക്കരയുന്നത് കാണാം. ഈ ക്ഷേത്രത്തിന് അവരുടെ ജീവിതത്തിലെ പ്രാധാന്യം എത്രത്തോളമെന്നും അവർ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. ഇത് ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള മറ്റൊരു കൂലംകുഷമായ ചർച്ചയ്ക്ക് ഇടം നൽകി. "ഞാൻ ഗോവിന്ദയെ കണ്ടുമുട്ടുമ്പോൾ, അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ഒരു നല്ല ജീവിതം ഉണ്ടാകണമെന്നും പ്രാർത്ഥിച്ചിരുന്നു...
advertisement
5/6
"ഈശ്വരൻ എന്റെ ആഗ്രഹം നിറവേറ്റി. രണ്ടു കുഞ്ഞുങ്ങളെ നൽകി എന്നെ അനുഗ്രഹിച്ചു. ജീവിതത്തിലെ എല്ലാ സത്യങ്ങളും സുഖകരമല്ല. ഉയർച്ച താഴ്ചകളുണ്ടാവും. ഇന്ന് എന്റെ കണ്ണിൽ ചിലതെല്ലാം കാണുന്നതിനാൽ, ദേവിയിൽ എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. എന്റെ കുടുംബം തകർക്കാൻ ആരു ശ്രമിക്കുന്നുവോ, മാ കാളി ഉണ്ട്. ഒരു നല്ല പുരുഷനോ സ്ത്രീയ്ക്കോ വേദന നൽകുന്നത് ശരിയല്ല. ദേവിയുടെ മൂന്നു ഭാവങ്ങളെയും ഞാൻ സ്നേഹിക്കുന്നു. എന്റെ കുടുംബം തകർക്കാൻ ആര് ശ്രമിക്കുന്നുവോ, മാ അവരോടു ക്ഷമിക്കില്ല," സുനിതാ അഹൂജ പറഞ്ഞു
advertisement
6/6
38 വർഷത്തെ ദാമ്പത്യജീവിതം വേർപെടുത്താൻ കാരണമായി പരസ്ത്രീബന്ധം, ക്രൂരത, ഉപേക്ഷിക്കൽ എന്നിവ ചൂണ്ടിക്കാട്ടി 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (i), (ia), (ib) എന്നിവ പ്രകാരമാണ് സുനിത ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ഹൗട്ടർഫ്ലൈയുടെ റിപ്പോർട്ട് പറയുന്നു. 30 വയസുള്ള മറാത്തി നടിയുമായുള്ള അടുപ്പവും വിവാഹമോചനത്തിലേക്ക് നയിച്ചു എന്നും പറയപ്പെടുന്നു. ഇരുവരും ശക്തമായി മുന്നോട്ടു പോകുന്നു എന്നാണ് കുടുംബത്തിന്റെ അടുത്ത സുഹൃത്തായ ലളിത്ത് ബിന്ദാലിന്റെ പക്ഷം. അവർ എക്കാലവും ഒന്നിച്ചുണ്ടാകും എന്നും അവർ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Govinda | ഭാര്യയെ 38 വർഷമായി നടൻ ഗോവിന്ദ വഞ്ചിക്കുകയായിരുന്നോ? സുനിതയുടെ ഡിവോഴ്സ് ആരോപണങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories