വിവാഹമോചനം പ്രഖ്യാപിക്കേണ്ട താമസം, ഹർദിക് പാണ്ഡ്യ പുതിയ കാമുകിക്കൊപ്പം ഗ്രീസിൽ അടിച്ചുപൊളിക്കുന്നതായി റിപ്പോർട്ട്
- Published by:meera_57
- news18-malayalam
Last Updated:
നടാഷയുമായി പിരിഞ്ഞ് അധികം വൈകും മുൻപേ ഹർദിക് മാദക സുന്ദരിയുമായി വിദേശത്ത് വെക്കേഷൻ ആഘോഷിക്കുന്നു എന്ന് വിവരം
advertisement
1/8

ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും (Hardik Pandya) മോഡൽ ആയിരുന്ന മുൻഭാര്യ നടാഷ സ്റ്റാൻകോവിക്കുമായുള്ള വിവാഹമോചനം പ്രഖ്യാപിക്കപ്പെട്ട് അധിക കാലം ആയിട്ടില്ല. എന്നാൽ, അതിനും വളരെ മുൻപേ അവർ പിരിയും എന്ന ഊഹാപോഹങ്ങൾ ഉടലെടുത്തിരുന്നു. അതിനെല്ലാം സാധ്യമായ തെളിവുകൾ ഏറെയായിരുന്നു. എന്നാൽ പിരിഞ്ഞയുടൻ ഹർദിക് മറ്റൊരു ജീവിതം കണ്ടെത്തി എന്നാണ് സൂചന
advertisement
2/8
ഹർദിക് പാണ്ഡ്യയുടെ പുത്തൻ കാമുകി ഇതാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരം. ഇരുവരും ഗ്രീസിൽ വെക്കേഷൻ ആഘോഷിക്കുന്നു എന്നാണ് റിപ്പോർട്ടുകളിലെ വിവരം. ആരാണ് ഈ സുന്ദരി എന്ന ചോദ്യത്തിനും മറുപടിയാകുന്നു. ഹർദിക് വീണ്ടും വിദേശത്തു നിന്നുമാണ് പങ്കാളിയെ കണ്ടെത്തിയത് എന്നാണ് വിവരം (തുടർന്ന് വായിക്കുക)
advertisement
3/8
ജാസ്മിൻ വാലിയ എന്നാണ് ഹർദിക് ഡേറ്റ് ചെയ്യുന്ന യുവതിക്ക് പേര്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലും, ഇരുവരുടെയും ചിത്രങ്ങളിലെ ഒരേപോലുള്ള പശ്ചാത്തലമാണ് വാർത്തയ്ക്ക് തിരികൊളുത്തിയത്. ഇന്ത്യയിൽ വേരുകളുള്ള ബ്രിട്ടീഷ് ഗായികയും ടി.വി. താരവുമാണ് ജാസ്മിൻ
advertisement
4/8
ഒരേ പൂളിലാണ് ഹർദിക് പാണ്ഡ്യയും ജാസ്മിനും എന്നാണ് നെറ്റിസൺമാരുടെ കണ്ടെത്തൽ. ഗ്രീസ് ആണ് പശ്ചാത്തലം എന്നും അവർ കണ്ടെത്തി. നീല നിറമുള്ള ബിക്കിനി ധരിച്ചുള്ള ഹോട്ട് ചിത്രം ഒരെണ്ണം ജാസ്മിൻ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു
advertisement
5/8
ഇതിനു പിന്നാലെ ഹർദിക് പാണ്ഡ്യ, ഇതേ പൂളിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. കാഷ്വൽ വേഷമായിരുന്നു ഹർദിക് ധരിച്ചിരുന്നത്. ക്രീം നിറത്തിലെ പാന്റും പാറ്റേൺ ഉള്ള ഷർട്ടും, സൺഗ്ലാസുമായിരുന്നു ഹർദിക്കിന്റെ ലുക്ക് പൂർണമാക്കിയത്
advertisement
6/8
അധികം വൈകാതെ, ജാസ്മിൻ ഹർദിക്കിന്റെ വീഡിയോയ്ക്ക് ലൈക്ക് അടിക്കുകയും ചെയ്തു. ഇത് ഊഹാപോഹങ്ങൾക്ക് ശക്തിപകരാൻ ആവശ്യത്തിൽ കൂടുതലായിരുന്നു. ബിക്കിനി ചിത്രത്തിനൊഴികെ, ജാസ്മിന്റെ മറ്റെല്ലാ ഫോട്ടോകൾക്കും ഹർദിക് ലൈക്ക് നൽകിയിട്ടുണ്ട്
advertisement
7/8
പോരേ പൂരം? ഹർദികിന്റെ മുൻഭാര്യ നടാഷ, മകൻ അഗസ്ത്യയുമായി കഴിഞ്ഞ മാസം സെർബിയയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങി. 2020 മെയ് 31ന് വിവാഹിതരായ നടാഷയും ഹർദിക്കും, ഹിന്ദു, ക്രിസ്ത്യൻ പാരമ്പര്യങ്ങളിലെ ചടങ്ങിൽ, 2023 ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹ പ്രതിജ്ഞ പുതുക്കി
advertisement
8/8
മെയ് മാസത്തിൽ നടാഷ 'പാണ്ഡ്യ' എന്ന കുടുംബപ്പേര് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ഉപേക്ഷിച്ചതോടെ അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നു തുടങ്ങി. അഗസ്ത്യ എന്ന മകന്റെ അച്ഛനും അമ്മയുമാണിവർ
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹമോചനം പ്രഖ്യാപിക്കേണ്ട താമസം, ഹർദിക് പാണ്ഡ്യ പുതിയ കാമുകിക്കൊപ്പം ഗ്രീസിൽ അടിച്ചുപൊളിക്കുന്നതായി റിപ്പോർട്ട്