Honey Rose: എന്നെക്കൊണ്ട് ആ കുട്ടിക്ക് ഗുണമുണ്ടായെങ്കിൽ നല്ലതല്ലേ? മൊണാലിസ ഉദ്ഘാടനത്തിന് വന്നതിൽ ഹണി റോസ്
- Published by:ASHLI
- news18-malayalam
Last Updated:
അദ്ദേഹം ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇഷ്ടമുള്ളത് ചെയ്യാമെന്ന് ഹണി റോസ്
advertisement
1/5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട്സ് എന്ന വിനയൻ ചിത്രത്തിലൂടെ എത്തിയ ഹണി വളറെ പെട്ടെന്നാണ് മലയാളികൾക്ക് സ്വീകാര്യതയായി മാറിയത്. ഉദ്ഘാടനവേദികളിലും തിളങ്ങുന്ന താരത്തിന് ആരാധകർ ഏറെയാണ്. അതിനൊപ്പം തന്നെ പലവിധത്തിലുള്ള വിമർശനങ്ങളും ഹണിയെ തേടിയെത്തിരുന്നു.
advertisement
2/5
ഒരു നടിയെന്ന രീതിയിൽ ഒരു സമയത്ത് ഹണി റോസ് നേരിട്ട സൈബർ ആക്രമണങ്ങൾ ചെറുതല്ല. അതിൽ പ്രധാനമായും എത്തിയത് താരത്തിന്റെ വസ്ത്രധാരണത്തെയും ശരീര ഘടനേയും ചുറ്റിപറ്റിയായിരുന്നു. ആരു അറയ്ക്കുന്ന തരത്തിലുള്ള കമ്മന്റുകളാണ് ഹണിയുടെ ചിത്രങ്ങൾക്കും റീലുകൾക്കും താഴെ പലരും കമ്മന്റുകളായി ഇടുന്നത്. എന്നാൽ അപ്പോഴൊന്നും ഒരു പരിധിയിൽ കൂടുതൽ ഹണി റോസ് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഈയടുത്ത് തനിക്കെതിരെ വരുന്ന ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ഹണി ശബ്ദമുയർത്തി.
advertisement
3/5
തന്റെ ചിത്രങ്ങൾക്ക് താഴെ മോശം കമ്മന്റ് ഇടുന്നവർക്കെതിരെ നടി പരാതി നൽകി. അതിനൊപ്പം തന്നെ ഉദ്ഘാടന വേദിയിൽ വെച്ച് തന്നെ ദ്വായാർത്ഥ പ്രയോഗത്തിലൂടെ അപമാനിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേയും ഹണി റോസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷിയായത്. ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ്, ജയിൽ വാസം തുടങ്ങീ സംഭവബഹുലമായ കാര്യങ്ങൾ അരങ്ങേറി.
advertisement
4/5
അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ബോബി ചെമ്മണ്ണൂർ തന്റെ കോഴിക്കോടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കുംഭമേളയിലൂടെ വൈറലായ മൊണാലിസയെ ഉദ്ഘാടനത്തിന് കൊണ്ടുവന്നത്. അത് ഹണി റോസിനോടുള്ള പകരം വീട്ടലാണെന്നാണ് പലരുടേയും അഭിപ്രായം. അതിനിടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. താൻ അതിനെ ആ രീതിയിലൊന്നും കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഹണി റോസ് പറഞ്ഞത്.
advertisement
5/5
അദ്ദേഹം ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇഷ്ടമുള്ളത് ചെയ്യാം. അവർ ആരെ ഉദ്ഘാനത്തിന് കൊണ്ടുവന്നാലും അതെനിക്കെതിരെയാണെന്ന് ചിന്തിക്കേണ്ടതില്ലെന്നും ഹണി പ്രതികരിച്ചു. ഇനി അങ്ങനെയാണ് നിങ്ങൾ അതിനെ കണക്ട് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ആ പെൺകുട്ടിക്ക് ഞാൻ കാരണ അങ്ങനെയൊരു ഗുണമുണ്ടയെങ്കിൽ നല്ലതല്ലേയെന്നും ഹണി റോസ് ചോദിച്ചു. Q18 ൽ ആയിരുന്നു താരത്തിന്റെ പ്രതികരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose: എന്നെക്കൊണ്ട് ആ കുട്ടിക്ക് ഗുണമുണ്ടായെങ്കിൽ നല്ലതല്ലേ? മൊണാലിസ ഉദ്ഘാടനത്തിന് വന്നതിൽ ഹണി റോസ്