Pushpa Ravindra Jadeja| അല്ലുവിന്റെ 'പുഷ്പരാജായി' ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ
- Published by:Rajesh V
- news18-malayalam
Last Updated:
Pushpa - Ravindra Jadeja: അല്ലു അർജുൻ സിനിമ പുഷ്പയിലെ പുഷ്പരാജ് ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ
advertisement
1/6

ഇന്ത്യയിൽ സിനിമയ്ക്കും ക്രിക്കറ്റിനും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇവ രണ്ടു മതങ്ങളാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം. ഇവ രണ്ടും ഇഷ്ടപ്പെടാത്തവരെ കാണാനില്ല. അതിനാൽ ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സിനിമാ താരങ്ങൾ ക്രിക്കറ്റ് താരങ്ങളെ ഏറെ സ്വാധീനിക്കുന്നു. തിരിച്ചും സംഭവിക്കുന്നു.
advertisement
2/6
സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഒരുമിച്ച് പരസ്യ ചിത്രീകരണങ്ങളിൽ പങ്കെടുക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഇടയ്ക്കിടെ ഒന്നിച്ച് സിനിമയിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇതുതന്നെയാണ് ഇപ്പോൾ പുഷ്പ സിനിമയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇതിനോടകം റിലീസ് ചെയ്ത ചിത്രത്തിന് വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ലഭിച്ചത്. ഡിസംബർ 17ന് ചിത്രം തിയറ്ററുകളിൽ നിന്ന് 300 കോടിയോളം രൂപയാണ് നേടിയത്. തെലുങ്കിൽ മാത്രമല്ല ബോളിവുഡിലും സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.
advertisement
3/6
മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പുഷ്പക്ക് നല്ല കളക്ഷൻ ലഭിച്ചു. പുഷ്പയിലെ ഡയലോഗുകൾ ഉത്തരേന്ത്യൻ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലും പങ്കുവെക്കുന്നുണ്ട്. അടുത്തിടെ ടീം ഇന്ത്യ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും പുഷ്പ രാജ് ഗെറ്റപ്പിലേക്ക് മാറിയിരുന്നു. അല്ലു അർജുന്റെ മേക്കോവറിലേക്ക് ജഡേജ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് നല്ല സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നു. പുഷ്പ ടീസർ പുറത്തിറങ്ങിയതു മുതൽ, പാൻ-ഇന്ത്യൻ ചിത്രത്തിന് ഉത്തരേന്ത്യയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
advertisement
4/6
അല്ലു ആരാധകർ അന്നു മുതൽ തന്നെ പുഷ്പരാജിന്റെ മാനറിസങ്ങളും സ്റ്റൈലുമെല്ലാം അനുകരിച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. അല്ലുവിന്റെ ഡയലോഗ് ഉൾപ്പെടെയാണ് പുഷ്പ ഗെറ്റപ്പിൽ രവീന്ദ്ര ജഡേജ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
advertisement
5/6
ഈ ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പോടെയാണ് ജഡേജ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുമ്പ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പുഷ്പ സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചിരുന്നു. ഐപിഎൽ 14ലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെ ബാംഗ്ലൂർ പരാജയപ്പെടുത്തിയിരുന്നു.
advertisement
6/6
ഈ പോസ്റ്ററിൽ, പുഷ്പ രാജിന്റെ ഫോട്ടോ കോഹ്‌ലിയുടെ മുഖത്തിനൊപ്പം മോർഫ് ചെയ്തിരിക്കുന്നു. തുടക്കം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ടാഗ്ഗെഡെ ലേ... ട്വീറ്റ് ചെയ്തു. ഇത് കണ്ട അല്ലു ഒരു സ്മൈലി ഇമോജി പങ്കുവെച്ചു. ഈ രണ്ട് പോസ്റ്റുകളും അന്ന് വൈറലായിരുന്നു. ഇപ്പോഴിതാ ജഡേജയുടെ ഫോട്ടോയും വൈറലായിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Pushpa Ravindra Jadeja| അല്ലുവിന്റെ 'പുഷ്പരാജായി' ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ