TRENDING:

ഒരു പേരിടാനല്ലേ പറഞ്ഞുള്ളൂ, ഇതൊരുമാതിരി... പൃഥ്വിരാജിന്റേയും സുപ്രിയയുടെയും ഫുട്ബോൾ ക്ലബിന് പേര് വിളിച്ച് ആരാധകർ

Last Updated:
സൂപ്പർ ലീഗ് കേരളയിൽ പൃഥ്വിരാജും സുപ്രിയയും ഉടമസ്ഥരായ ടീമിന് പേര് ചോദിച്ചുള്ള പോസ്റ്റിൽ ഗംഭീര കമന്റ്‌സ്
advertisement
1/7
ഒരു പേരിടാനല്ലേ പറഞ്ഞുള്ളൂ, ഇതൊരുമാതിരി... പൃഥ്വിരാജിന്റേയും സുപ്രിയയുടെയും ഫുട്ബോൾ ക്ലബിന് പേര് വിളിച്ച് ആരാധകർ
നടൻ പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) ഭാര്യ സുപ്രിയാ മേനോനും (Supriya Menon) സൂപ്പർ ലീഗ് കേരളയിൽ ഒരു ടീമിൽ നിക്ഷേപം നടത്തിയ വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചി എഫ്.സി. എന്ന ക്ലബിലാണ് താരദമ്പതികൾക്ക് പങ്കാളിത്തം. ആദ്യമായാണ് സ്പോർട്സ് രംഗത്ത് പൃഥ്വിരാജും ഭാര്യയും ഇത്തരമൊരു നിക്ഷേപം നടത്തുന്നത്. ഇതിന്റെ അടുത്ത ചുവടുമായി അവർ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്
advertisement
2/7
ഉടമ്പടി കരാറിൽ ഏർപ്പെടുന്ന ചടങ്ങിൽ പങ്കെടുത്തത് സുപ്രിയാ മേനോൻ ആയിരുന്നു. കൊച്ചി എഫ്.സി. ക്ലബിന് ഒരു പേരിടാനുള്ള അവസരം പ്രേക്ഷകരും ആരാധകരും ഫുട്ബോൾ പ്രേമികളുമായവർക്ക് മുന്നിൽ എത്തുന്നു. ഇതിനായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ഇത്തരം അവസരങ്ങൾ വന്നാൽ ക്രീയേറ്റീവ് ആയ ഒരു പേരെന്നതിലുപരി അവിടെയും ട്രോൾ അടിക്കാൻ മറക്കാത്ത ചിലരുണ്ട്. അവർ ഇവിടെയുമെത്തി. രസകരമായ പല പേരുകളും കാണാമെങ്കിലും കുസൃതി ഒപ്പിച്ചവരും ഇക്കൂട്ടരിലുണ്ട്
advertisement
4/7
സുപ്രിയയുടെ 'സു'വും പൃഥ്വിരാജിന്റെ രാജും ചേർത്ത് 'സുരാജ് എഫ്.സി'' എന്നൊരാൾ. പുതിയ മുഗോം എന്നാണ് മറ്റൊരു കമന്റ്. ഫിലിപ്പിന്റെ FC, കൊച്ചി രാജൻസ് എന്നിങ്ങനെ പോകുന്നു ഓരോ പേരുകൾ
advertisement
5/7
ദമ്പതികൾ എന്നതിലുപരി ഒരു ചലച്ചിത്ര നിർമാണ കമ്പനിയിൽ പങ്കാളികൾ കൂടിയാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ ഇവർ ചേർന്ന് നിരവധി മികച്ച ചിത്രങ്ങൾ ബോക്സ് ഓഫീസിൽ എത്തിച്ചിരുന്നു
advertisement
6/7
ഫുട്ബോൾ എന്താണെന്നും നഗരത്തിന്റെ ചരിത്രം എന്തെന്നും നിഴലിക്കുന്ന പേരാണ് പൃഥ്വിരാജും സുപ്രിയ മേനോനും ആവശ്യപ്പെടുന്നത്. നിരവധിപ്പേർ ഇതിനു രണ്ടിനും ചേരുന്ന ഗംഭീര പേരുകൾ കമന്റ് ബോക്സിൽ നിർദേശിച്ചിട്ടുണ്ട്
advertisement
7/7
2017ൽ ഓഗസ്റ്റ് സിനിമാസിൽ നിന്നും പിൻവാങ്ങിയ ശേഷം പൃഥ്വിരാജ് ആരംഭിച്ച നിർമാണ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. 'നയൻ' എന്ന സിനിമയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭം
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരു പേരിടാനല്ലേ പറഞ്ഞുള്ളൂ, ഇതൊരുമാതിരി... പൃഥ്വിരാജിന്റേയും സുപ്രിയയുടെയും ഫുട്ബോൾ ക്ലബിന് പേര് വിളിച്ച് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories