TRENDING:

Samantha | ഓർമകൾ എന്തിന്? സാമന്തയുടെ തീരുമാനം നല്ലതെന്ന് ആരാധകർ

Last Updated:
നാ​ഗചൈതന്യ മറ്റൊരു ജീവിതം ആരംഭിച്ചു, സാമന്തയുടേത് നല്ല തീരുമാനമെന്നാണ് ഒരാൾ കമന്റ് ചെയ്തത്
advertisement
1/6
Samantha | ഓർമകൾ എന്തിന്? സാമന്തയുടെ തീരുമാനം നല്ലതെന്ന് ആരാധകർ
പങ്കാളികളുടെ പേരും കപ്പിൾ ടാറ്റുവും ശരീരത്തിൽ പച്ച കുത്തി പണി കിട്ടിയിട്ടുള്ള നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണക്കാരെപ്പോലെ തന്നെയാണ് സെലിബ്രിറ്റികളും ഇക്കാര്യത്തിൽ മുന്നിൽ തന്നെയുണ്ട്. സിനിമാ മേഖലയിലും വിവാഹ മോചനത്തിന് ശേഷം ടാറ്റു മായിച്ചിട്ടുള്ള നടി നടന്മാരുണ്ട്.
advertisement
2/6
അക്കൂട്ടത്തിൽ തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ഇടം നേടുന്നു എന്നാണ് കഴിഞ്ഞ ദിവസം മുതൽ നെറ്റിസൺ ചർച്ച ചെയ്യുന്നത്. മുൻ ഭർത്താവ് നാഗ ചൈതന്യയ്ക്കൊപ്പം ചെയ്ത മാച്ചിംഗ് ടാറ്റൂ താരം നീക്കം ചെയ്യാൻ തുടങ്ങുന്നുവെന്നതിന്റെ സൂചനകൾ കാണുന്നുവെന്നാണ് ആരാധകർ ഫോട്ടോ വിലയിരുത്തി പറയുന്നത്.
advertisement
3/6
കാരണം, താരം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ മുൻ ഭർത്താവിനൊപ്പം സാമന്ത കയ്യിൽ ചെയ്ത മാച്ചിങ് ടാറ്റൂ മാഞ്ഞ് തുടങ്ങി. പ്രണയത്തിലായിരുന്ന സമയത്താണ് ഇരുവരും കൈത്തണ്ടയിൽ രണ്ട് ആരോയുടെ സിംപൽ ടാറ്റു ചെയ്തത്. സാമന്ത പങ്കുവച്ച രണ്ടു ചിത്രങ്ങളിൽ ടാറ്റു മാഞ്ഞ് തുടങ്ങുന്നത് കാണാം.
advertisement
4/6
സാമന്ത വിവാഹ മോചനത്തിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ തന്റേയും നാ​ഗചൈതന്യയുടേയും കയ്യിലെ മാച്ചിങ് ടാറ്റുവിനെ കുറിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. എന്റെ ടാറ്റൂ ക്രിയേറ്റ് യുവർ ഓൺ റിയാലിറ്റി എന്നാണ് അർത്ഥമാക്കുന്നത്. നാ​ഗചൈതന്യയും ഞാനും അത് ഒരുമിച്ച് ചെയ്തതാണ്.
advertisement
5/6
പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ജീവിത പങ്കാളിയെ സൃഷ്ടിച്ചത് എന്ന സങ്കല്‍പത്തെ സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ടാറ്റൂവെന്നായിരുന്നു സാമന്തയുടെ വിശദീകരണം. അതാണ് ഇപ്പോൾ മാഞ്ഞു തുടങ്ങിയത്.
advertisement
6/6
നാഗ ചൈതന്യയും സാമന്തയും ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2017ൽ ആണ് വിവാഹിതരായത്. 2021 ഒക്ടോബറിൽ ഇരുവരും വേർപിരിഞ്ഞു. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്. നാ​ഗചൈതന്യ മറ്റൊരു ജീവിതം ആരംഭിച്ചു. സാമന്തയുടേത് നല്ല തീരുമാനം. പഴയ ഓർമകൾ ഇനി എന്തിനാണെന്ന തരത്തിലാണ് കൂടുതൽ കമന്റുകളും.
മലയാളം വാർത്തകൾ/Photogallery/Buzz/
Samantha | ഓർമകൾ എന്തിന്? സാമന്തയുടെ തീരുമാനം നല്ലതെന്ന് ആരാധകർ
Open in App
Home
Video
Impact Shorts
Web Stories