Prabhas| ഈ ബോളിവുഡ് നടിയുമായി പ്രഭാസ് പ്രണയത്തിലോ? ആകാംക്ഷയിൽ ആരാധകർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇരുവരും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
advertisement
1/8

ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ, ബാഹുബലി നായകൻ പ്രഭാസ് (Prabhas). താരത്തിന്റെ വിവാഹ വാർത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
advertisement
2/8
ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് താരങ്ങളുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.
advertisement
3/8
ഇപ്പോൾ പ്രഭാസിന്റെ പേരിനൊപ്പം മറ്റൊരു നായികയുടെ പേരാണ് ഉയർന്നുവരുന്നത്. പ്രഭാസിന്റെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ആദിപുരുഷിലെ നായികയായി എത്തുന്ന കൃതി സനോണിന്റ പേരാണ് താരത്തിനൊപ്പം കേൾക്കുന്നത്.
advertisement
4/8
ആദിപുരുഷിൽ രാമനായി വേഷമിടുന്നത് പ്രഭാസാണ്. ചിത്രത്തിൽ സീതയുടെ വേഷത്തിലാണ് കൃതി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഇരുവരും അടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
5/8
ആദിപുരുഷിന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം മുതൽ പ്രഭാസും കൃതിയുമായി അടുത്തുവെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ടിൽ പറയുന്നു. സെറ്റിൽ പൊതുവേ നാണം കുണുങ്ങിയായ പ്രഭാസ് കൃതിയുമായി അടുത്തിടപഴകുന്നത് കണ്ട് കൂടെയുള്ളവർ പോലും അതിശയിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
advertisement
6/8
ഇരുവരും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത സൗഹൃദമുണ്ടെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന നിഗമനത്തിൽ ഇപ്പോൾ തന്നെ എത്തുന്നത് ശരിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
7/8
സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും പ്രഭാസ് കൃതിയുമായി അടുത്ത ബന്ധം പുലർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും താരങ്ങൾ രണ്ടു പേരും ഇത്തരം വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
8/8
അടുത്ത വർഷം ജനുവരി 12 നാണ് ആദിപുരുഷ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Prabhas| ഈ ബോളിവുഡ് നടിയുമായി പ്രഭാസ് പ്രണയത്തിലോ? ആകാംക്ഷയിൽ ആരാധകർ