TRENDING:

Mirnaa | പേര് മാറ്റിയാല്‍ നീ രക്ഷപ്പെടും; എമ്മില്‍ തുടങ്ങുന്ന പേരിടാന്‍ ദിലീപേട്ടന്‍ പറഞ്ഞു; ജയിലര്‍ താരം മിര്‍ണ മേനോന്‍

Last Updated:
സിനിമയിലെത്തിയപ്പോള്‍ മിര്‍ണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നായിരുന്നു.
advertisement
1/11
Mirnaa | പേര് മാറ്റിയാല്‍ നീ രക്ഷപ്പെടും; എമ്മില്‍ തുടങ്ങുന്ന പേരിടാന്‍ ദിലീപേട്ടന്‍ പറഞ്ഞു; ജയിലര്‍ താരം മിര്‍ണ
സിനിമയിലെത്തുമ്പോള്‍ നടിമാരും നടന്മാരും അവരുടെ യഥാര്‍ത്ഥ പേര് മാറ്റി പുതിയ പേരിടുന്ന പതിവുണ്ട്. സിനിമയുടെ ഗ്ലാമറിനും മോടിക്കും അനുസരിച്ച് തിളങ്ങി നില്‍ക്കാനാണ് പലരും ഇങ്ങനെ പേര് മാറ്റുന്നത്.
advertisement
2/11
മനസിനക്കരെയില്‍ അഭിനയിക്കാനെത്തിയ ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലാക്കാരിക്ക് സത്യന്‍ അന്തിക്കാട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നയന്‍താര എന്ന പേരിട്ട കഥ സിനിമ സെറ്റുകളില്‍ ഇന്നും പറഞ്ഞുകേള്‍ക്കാറുണ്ട്.
advertisement
3/11
എന്നാല്‍ മറ്റ് ചിലരാകട്ടെ ജ്യോതിഷവും സംഖ്യാശാസ്ത്രവുമൊക്കെ നോക്കി പേരില്‍ മാറ്റം വരുത്താറുണ്ട്. സ്പെല്ലിങ്ങില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്തുന്നത് മുതല്‍ പേര് തന്നെ മാറ്റി പുതിയ  പേര് തന്നെ ഇവര്‍ സ്വീകരിക്കുന്നു. അങ്ങനെ പേര് മാറ്റം നടത്തിയ യുവനടിമാരില്‍ ഒരാളാണ് മിര്‍ണ മേനോന്‍.
advertisement
4/11
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ മെഗാ ഹിറ്റ് ചിത്രം ജയിലറില്‍ രജനികാന്തിന്‍റെ മരുമകളുടെ വേഷം ചെയ്തതിലൂടെ തെന്നിന്ത്യയാകെ ' ജയിലര്‍ മരുമകള്‍' എന്ന പേരില്‍ പ്രശസ്തയാണ് മിര്‍ണ.
advertisement
5/11
മോഹന്‍ലാല്‍ -സിദ്ദീഖ് ടീമിന്‍റെ ബിഗ് ബ്രദര്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരേങ്ങറ്റം കുറിച്ച മിര്‍ണ ഈ സിനിമയ്ക്ക് തൊട്ട് മുന്‍പാണ് പേര് മാറ്റിയത്.(കൂടുതല്‍ വായിക്കാം)
advertisement
6/11
തമിഴിലൂടെയായിരുന്നു മിര്‍ണ അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമയിലെത്തിയപ്പോള്‍ മിര്‍ണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നതായിരുന്നു. തമിഴില്‍ രണ്ട് സിനിമകള്‍ക്ക് ശേഷം മിര്‍ണ  ബിഗ്  ബ്രദറിലൂടെ മലയാള സിനിമയിലേക്കും എത്തി.
advertisement
7/11
ബിഗ് ബ്രദറിലേക്ക് സെലക്ടായ ശേഷം സംവിധായകന്‍ സിദ്ദിഖാണ് പേര് മാറ്റാൻ നിര്‍ദേശിച്ചതെന്നും അതിന് ശേഷം എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിര്‍ദേശിച്ചത് നടൻ ദിലീപാണെന്നും മിര്‍ണ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു
advertisement
8/11
ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയപ്പോഴായിരുന്നു ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്. മലയാളത്തില്‍ ഇപ്പോള്‍ തന്നെ അതിഥി എന്ന പേരില്‍ ഒരുപാട് നടിമാരുണ്ടെന്നും അതുകൊണ്ട്  പുതിയ പേര് കണ്ടുപിടിക്കാനും സിദ്ദിഖ് സാര്‍ നിര്‍ദേശിച്ചു.
advertisement
9/11
ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ പറഞ്ഞത്. നീ 'എ' എന്ന ലെറ്ററില്‍ തുടങ്ങുന്ന പേര് വെച്ചാല്‍ ശരിയാവില്ല. എമ്മില്‍ തുടങ്ങുന്ന പേര് വെക്കാൻ ദിലീപേട്ടന്‍ പറഞ്ഞു. 
advertisement
10/11
അങ്ങനെ എമ്മില്‍ തുടങ്ങുന്ന കുറച്ച് പേരുകള്‍ കണ്ടെത്തി അതില്‍ നിന്നും എന്‍റെ സുഹൃത്ത് സജസ്റ്റ് ചെയ്ത പേരാണ് മിര്‍ണ. എല്ലാവര്‍ക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു. എമ്മില്‍ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസമാണ് ഞാൻ ബിഗ് ബ്രദര്‍ സിനിമ സൈൻ ചെയ്തത്.
advertisement
11/11
പേര് മാറ്റിയാല്‍ നിനക്ക് ഉയര്‍ച്ചയുണ്ടാകുമെന്നും രക്ഷപ്പെടുമെന്നും അന്നേ ദിലീപേട്ടന്‍ പറഞ്ഞിരുന്നുവെന്ന് മിര്‍ണ കൂട്ടിച്ചേര്‍ത്തു. 
മലയാളം വാർത്തകൾ/Photogallery/Buzz/
Mirnaa | പേര് മാറ്റിയാല്‍ നീ രക്ഷപ്പെടും; എമ്മില്‍ തുടങ്ങുന്ന പേരിടാന്‍ ദിലീപേട്ടന്‍ പറഞ്ഞു; ജയിലര്‍ താരം മിര്‍ണ മേനോന്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories