TRENDING:

Jayaram | ഇതാണ് അച്ഛൻ, ഇങ്ങനെയാവണം അമ്മായിയച്ഛൻ; നവനീതിനെ ചേർത്തുപിടിച്ച് ജയറാം പറയുന്ന വാക്കുകൾ

Last Updated:
സൂപ്പർസ്റ്റാർ എന്നതിനൊപ്പം നല്ലൊരു അച്ഛൻ എന്ന നിലയിൽ പണ്ടേ പ്രശസ്തനാണ് നടൻ ജയറാം
advertisement
1/7
Jayaram | ഇതാണ് അച്ഛൻ, ഇങ്ങനെയാവണം അമ്മായിയച്ഛൻ; നവനീതിനെ ചേർത്തുപിടിച്ച് ജയറാം പറയുന്ന വാക്കുകൾ
സൂപ്പർസ്റ്റാർ എന്നതിനൊപ്പം നല്ലൊരു അച്ഛൻ എന്ന നിലയിൽ പണ്ടേ പ്രശസ്തനാണ് നടൻ ജയറാം (Actor Jayaram). മക്കളെ പൂരത്തിന് കൊണ്ടുപോയും, ആനയെ കാണിച്ചും, ചുമലിലേറ്റി ആനകളിപ്പിച്ചും ഒക്കെ വളർത്തിയ അച്ഛന്റെ മക്കൾ വളർന്നു വലുതിയായി വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. കാളിദാസിന് (Kalidas Jayaram) താരിണിയും മാളവികയ്ക്ക് (Malavika Jayaram) നവനീതും ജീവിത പങ്കാളികളായി വരുന്നു
advertisement
2/7
രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. കോർപ്പറേറ്റ് രംഗത്തു നിന്നുമാണ് വരൻ നവനീത് ഗിരീഷ്, ജയറാം കുടുംബത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഏറെ നാളുകളായി നവനീത് ഒപ്പമുണ്ട് എങ്കിലും ആദ്യമായാണ് ജയറാം മരുമകനെ പരിചയപ്പെടുത്തുന്നത് (തുടർന്ന് വായിക്കുക)
advertisement
3/7
ആദ്യമായി മരുമകനെ പരിചയപ്പെടുത്തുമ്പോൾ, ജയറാം അമ്മായിയച്ഛനല്ല, അച്ഛനായി മാറുകയാണ്. ഫോട്ടോയിൽ തോളിന്റെ ഇരുവശത്തും മകൾ മാളവികയും നവനീതും നിൽക്കുന്നു
advertisement
4/7
'എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. എനിക്കിപ്പോൾ മറ്റൊരു മകൻ കൂടിയുണ്ട്, നവനീത് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ നീളുന്ന സന്തോഷം നേരുന്നു'. ജയറാം ഫോട്ടോക്കൊപ്പം കുറിച്ച വാക്കുകൾ ഇങ്ങനെ
advertisement
5/7
മാളവികയുടേത് പ്രണയവിവാഹമാണോ, വീട്ടുകാർ ഉറപ്പിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഭാവിവരന്റെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താതെ മാളവിക ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ചിട്ടു നാളേറെയായി
advertisement
6/7
പാലക്കാട് സ്വദേശിയാണ് നവനീത്. യു.കെയിൽ ജോലിയെടുക്കുന്നു. കാളിദാസ് തങ്ങളുടെ രംഗവുമായി ബന്ധപ്പെട്ട മോഡലിംഗ് മേഖലയിൽ നിന്നും താരിണിയെ കണ്ടെത്തിയപ്പോൾ, മാളവികയുടെ വരൻ അക്കൗണ്ടിംഗ് വിഭാഗത്തിലെ അഭ്യസ്തവിദ്യനായ ചെറുപ്പക്കാരനാണ്
advertisement
7/7
വിവാഹനിശ്ചയത്തിന് അനുജത്തിയെ കൈപിടിച്ചു വേദിയിൽ എത്തിച്ചത് കാളിദാസാണ്. പൂക്കൾ കൊണ്ട് തോരണം തീർത്ത കുടയ്ക്ക് താഴെ മാളവികയെ ആനയിച്ചത് ഭാവി സഹോദരപത്നി താരിണിയും. നിശ്ചയവേദിയിൽ ജയറാമും കാളിദാസും ആനന്ദക്കണ്ണീർ തുടയ്ക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Jayaram | ഇതാണ് അച്ഛൻ, ഇങ്ങനെയാവണം അമ്മായിയച്ഛൻ; നവനീതിനെ ചേർത്തുപിടിച്ച് ജയറാം പറയുന്ന വാക്കുകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories