TRENDING:

ബിസിനസുകാരന്റെ രണ്ടാം ഭാര്യയായ വിവരം ആറുവർഷം മറച്ചുവെച്ച നടി; ഒരു ലോറി നിറയെ റോസാപൂക്കളുമായി പ്രൊപോസൽ

Last Updated:
വിവാഹിതയായി എന്ന വിവരം ആറുവർഷക്കാലം മറച്ചുവെച്ച നടി ഗർഭിണിയായപ്പോൾ മാത്രമാണ് അക്കാര്യം പരസ്യമാക്കിയത്
advertisement
1/6
ബിസിനസുകാരന്റെ രണ്ടാം ഭാര്യയായ വിവരം ആറുവർഷം മറച്ചുവെച്ച നടി; ഒരു ലോറി നിറയെ റോസാപൂക്കളുമായി പ്രൊപോസൽ
ഇന്ത്യൻ സിനിമയിൽ ഒന്നിന് പിറകേ ഒന്നായി വിജയചിത്രങ്ങളുടെ നീണ്ടനിര പടുത്തുയർത്തിയ മുൻനിര നായിക. ആ നായികയുടെ പ്രണയം ആഗ്രഹിച്ച് പലവിധേന അവരെ പ്രൊപ്പോസ് ചെയ്യാൻ പിന്നാലെ കൂടിയ പ്രശസ്ത ബിസിനസ് കുടുംബത്തിലെ ഇളമുറക്കാരനായ യുവാവ്. ഒടുവിൽ ആ വിവാഹം നടന്നു ആറുവർഷക്കാലം വിവാഹിതയായി എന്ന വിവരം മറച്ചുവെച്ച നടി. ബിസിനസുകാരന്റെ രണ്ടാം ഭാര്യയായി ജീവിതമാരംഭിച്ച് ഇന്ന് ശതകോടികളുടെ സ്വത്തുക്കളുടെ ഉടമയായ ആ താരം സിനിമയിലില്ല എങ്കിലും, മറ്റൊരു മേഖലയിൽ വിജയക്കൊടി പാറിച്ചു കഴിഞ്ഞു. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും നായികയായി അവർ വേഷമിട്ടിരുന്നു
advertisement
2/6
ഫാന്റസി കഥകളെ വെല്ലുന്ന പ്രണയകഥയാണ് നടി ജൂഹി ചാവ്‌ലയുടെയും ഭർത്താവ് ജെയ് മെഹ്തയുടേതും. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷങ്ങൾ പിന്നിടുന്നു. ഒരു ഡിന്നർ പാർട്ടിയിൽ കണ്ടുമുട്ടിയ ശേഷം, ഡേറ്റിംഗ് ആരംഭിച്ചവരാണവർ. സൗഹൃദം പതിയെപ്പതിയെ പ്രണയത്തിനു വഴിമാറി. 'ഖയാമത്ത് സേ, ഖയാമത്ത് തക്', 'ഇഷ്ഖ്' പോലുള്ള വിജയചിത്രങ്ങളുടെ ഭാഗമായിരുന്നു ജൂഹി അന്ന്. കഴിഞ്ഞ ദിവസം താരത്തിന് 58 വയസ് തികഞ്ഞു. ഭാര്യ മുൻനിര നായികയെങ്കിലും, ജെയ് മെഹ്ത വെള്ളിവെളിച്ചത്തിനു മുന്നിൽ വരാത്ത, ക്യാമറകൾക്ക് പിന്നിലൊളിക്കുന്ന ശീലക്കാരനും (തുടർന്ന് വായിക്കുക)
advertisement
3/6
ജെയ് മെഹ്ത എപ്പോഴും ലൈംലൈറ്റിൽ നിന്നും മാറിജീവിച്ച വ്യക്തിയാണ്. മാധ്യമശ്രദ്ധയിൽ നിന്നും പ്രത്യേകിച്ചും. എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങൾ മാധ്യമങ്ങളുടെ ഇഷ്‌ടവിഷയങ്ങളിൽ ഒന്നാണ്. ഒരഭിമുഖത്തിൽ ജെയ് മെഹ്തയും താനും തമ്മിലെ പ്രണയകഥ ജൂഹി വെളിപ്പെടുത്തുകയുണ്ടായി. ജൂഹിക്കായി ഒരു വർഷക്കാലം കാത്തിരുന്നയാളാണ് ജെയ് മെഹ്ത. "വിവാഹത്തിന് മുൻപ് എനിക്ക് എല്ലാ ദിവസവും കത്തുകളെഴുതുന്ന വ്യക്തിയായിരുന്നു ജെയ്. വിവാഹശേഷം അതെല്ലാം നിലച്ചു...
advertisement
4/6
അന്നാളുകളിൽ ഞങ്ങൾ കത്തുകളും കാർഡുകളും അയച്ചിരുന്നു. ഇപ്പോഴത് ഇമെയിൽ, വാട്സാപ്പ് സന്ദേശങ്ങൾക്ക് വഴിമാറി. ഞങ്ങൾ ഒരു ഡിന്നർ പാർട്ടിയിൽ വച്ച് ആദ്യമായി കണ്ടുമുട്ടി. അദ്ദേഹം അന്നുമുതലേ എനിക്ക് പിന്നാലെയുണ്ടായിരുന്നു. എന്റെ ജന്മദിനത്തിൽ അദ്ദേഹം ഒരു ട്രക്ക് നിറയെ റോസാപൂക്കൾ എനിക്ക് സമ്മാനിച്ചു. യെസ് പറയാൻ എനിക്ക് ഒരു വർഷം വേണ്ടിവന്നു'. 1995ൽ ജൂഹി ചാവ്‌ല ജെയ് മെഹ്തയുടെ ഭാര്യയായി. ഈ വിവാഹബന്ധം നീണ്ട കാലത്തേക്ക് അവർ ഒരു രഹസ്യമായി സൂക്ഷിച്ചു. 2001ൽ മകൾ ജാൻവി മെഹ്തയെ ഗർഭം ധരിച്ചപ്പോൾ മാത്രമാണ് ജൂഹി വിവാഹിതയായ വിവരം പുറത്തറിയിച്ചത്
advertisement
5/6
എന്തുകൊണ്ട് വിവാഹം കഴിഞ്ഞ വിവരം രഹസ്യമാക്കി എന്ന ചോദ്യത്തിനും ജൂഹി ചാവ്‌ലയുടെ പക്കൽ ഉത്തരമുണ്ട്. "ഞാൻ അക്കാലത്ത് കരിയർ ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ. സിനിമകൾ വിജയിച്ചു വരുന്ന സമയവും. ആ വേളയിൽ അദ്ദേഹം എന്നോട് പ്രണയം തുറന്നു പറയുകയായിരുന്നു. കരിയർ നഷ്‌ടമാകുമോ എന്ന് ഞാൻ ഭയന്നു. എനിക്ക് അഭിനയം തുടരണമായിരുന്നു, മുന്നോട്ടു പോകണമായിരുന്നു. അതിനാൽ ഞങ്ങൾ നിശബ്ദരായി. എന്റെ തൊഴിൽ തുടർന്നുപോകാൻ അദ്ദേഹം അനുവദിച്ചു," ജൂഹി രാജീവ് മസന്ദിന്‌ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി
advertisement
6/6
ജൂഹിയെ വിവാഹം ചെയ്യും മുൻപ് സുജാത ബിർളയുടെ ഭർത്താവായിരുന്നു മെഹ്ത. വ്യവസായി യഷ് ബിർളയുടെ സഹോദരി. 1990ൽ ഉണ്ടായ വിമാനാപകടത്തിൽ സുജാത മരണപ്പെട്ടു. ആദ്യ ഭാര്യയുടെ മരണശേഷം ഉണ്ടായ മനോവിഷമത്തിൽ നിന്നും കരകയറാൻ ജെയ് മെഹ്തയെ സഹായിച്ചത് ജൂഹി ചാവ്‌ല ആയിരുന്നു. കാലക്രമേണ അവരുടെ സൗഹൃദം വിവാഹത്തിലെത്തി. ഇന്ന് 17,555 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിനുടമയാണ് മെഹ്ത
മലയാളം വാർത്തകൾ/Photogallery/Buzz/
ബിസിനസുകാരന്റെ രണ്ടാം ഭാര്യയായ വിവരം ആറുവർഷം മറച്ചുവെച്ച നടി; ഒരു ലോറി നിറയെ റോസാപൂക്കളുമായി പ്രൊപോസൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories