നടി കാജൽ അഗർവാളിന് എന്ത് സംഭവിച്ചു..? സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ സത്യമാണോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് നടി മറുപടി നൽകിയത്
advertisement
1/5

ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടിയായിരുന്നു നടി കാജൽ അഗർവാൾ. ആദ്യം ബോളിവുഡിലാണ് അവർ അരങ്ങേറ്റം കുറിച്ചത്, പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു.
advertisement
2/5
തമിഴിൽ അവസാനമായി 'ഇന്ത്യൻ 2'-ലാണ് കാജൽ അഭിനയിച്ചത്. എന്നാൽ, ഈ സിനിമയിൽ താരത്തിന് കാര്യമായ രംഗങ്ങളില്ലെന്നാണ് വിവരം. 'ഇന്ത്യൻ 3'-ൽ കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രമാണ് കാജലിനുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
3/5
തെലുങ്കിൽ 'കണ്ണപ്പ' എന്ന സിനിമയിൽ പാർവതി ദേവിയുടെ വേഷം ചെയ്തിരുന്നു.
advertisement
4/5
2020-ൽ ഗൗതം കിച്ച്ലുവിനെ വിവാഹം കഴിച്ച കാജലിന് 2022-ൽ ഒരു മകൻ പിറന്നു. വിവാഹത്തിനും കുഞ്ഞിനും ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും, പിന്നീട് ചില സിനിമകൾ ചെയ്യാൻ കരാറൊപ്പിട്ടിരുന്നു.
advertisement
5/5
കഴിഞ്ഞ ദിവസം മുതൽ നടി കാജൽ അഗർവാൽ ഒരു അപകടത്തിൽപ്പെട്ടെന്നും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ നടി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. താന്‍ സുരക്ഷിതയും ആരോഗ്യതിയുമാണെന്ന് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
നടി കാജൽ അഗർവാളിന് എന്ത് സംഭവിച്ചു..? സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ സത്യമാണോ?