TRENDING:

Kajol | എല്ലാ പോസ്റ്റും ഡിലീറ്റ് ആയി, വലിയ പ്രതിസന്ധിയെന്ന് അവസാന പോസ്റ്റ്; കാജോളിന്റെ ജീവിതത്തിൽ എന്തുപറ്റി?

Last Updated:
എല്ലാം ഒറ്റവരിയിൽ ഒതുക്കി കാജോൾ. താരത്തിനെന്തു പറ്റി?
advertisement
1/8
Kajol | എല്ലാ പോസ്റ്റും ഡിലീറ്റ് ആയി, വലിയ പ്രതിസന്ധിയെന്ന് അവസാന പോസ്റ്റ്; കാജോളിന്റെ ജീവിതത്തിൽ എന്തുപറ്റി?
ബോളിവുഡിൽ സ്വന്തം തലവര മാറ്റിക്കുറിച്ച നടി, നടൻ അജയ് ദേവ്ഗണിന്റെ (Ajay Devgn) ഭാര്യ, രണ്ടു മക്കൾ. സൗഭാഗ്യം നിറഞ്ഞ ജീവിതം. എപ്പോഴും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സന്തോഷം മാത്രമാണ് കാജോൾ (Kajol Devgn) പങ്കിട്ടിരുന്നത്. കുടുംബം, മക്കൾ എന്നിങ്ങനെ അവരുമായി അടുത്തുള്ള പല കാര്യങ്ങളും ആരാധകർ അറിഞ്ഞിരുന്നത് ഇത് വഴിയാണ്. എല്ലാം അവസാനിപ്പിക്കുകയാണ് കാജോൾ ഇപ്പോൾ
advertisement
2/8
പേജിൽ ആകെ ശേഷിക്കുന്നത് ഒരേയൊരു പോസ്റ്റ് മാത്രം. നടി കാജോളിന് എന്താണ് സംഭവിച്ചത്. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇപ്പോൾ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്‌തു സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നു എന്ന് കുറിച്ചിരിക്കുന്നു. ഒരു കാരണവും പറഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ് എന്നാണ് അവരുടെ പോസ്റ്റിലെ വാക്കുകൾ. കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ കൊണ്ടുള്ള പോസ്റ്റാണ് കാജോളിന്റെത്
advertisement
4/8
എന്തുപറ്റി എന്നന്വേഷിച്ച് ആരാധകർ കമന്റുകളിൽ എത്തിച്ചേർന്നു. ഇതുവരെയുള്ള പോസ്റ്റുകൾ എല്ലാം തന്നെ നീക്കം ചെയ്ത ശേഷമാണ് ഇങ്ങനെയൊരു പോസ്റ്റ്
advertisement
5/8
1994ൽ ഗുണ്ടാരാജ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് കാജോൾ, അജയ് ദേവ്ഗൺ പ്രണയം മൊട്ടിടുന്നത്. സാധാരണ നിലയിലെ പൂവും പൂമ്പാറ്റയും നിറഞ്ഞ പ്രണയം ആയിരുന്നില്ല തങ്ങളുടേത് എന്ന് അജയ് പറഞ്ഞിട്ടുണ്ട്. 1999ലായിരുന്നു വിവാഹം
advertisement
6/8
പലപ്പോഴും കാജോൾ, ദേവ്ഗൺ ഡിവോഴ്സ് ഗോസിപ് കോളങ്ങളിൽ നിറഞ്ഞെങ്കിലും, അതൊക്കെ കാജോൾ മുഖവിലക്കെടുത്തില്ല. നിസ എന്ന മകളും യുഗ് എന്ന മകനുമാണ് ദമ്പതികൾക്കുള്ളത്
advertisement
7/8
ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആദിപുരുഷിൽ കാജോൾ വേഷമിടും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സിനിമയുടെ അണിയറപ്രവർത്തകരും മുഴുവൻ കാസ്റ്റും വെളിപ്പെടുത്തിയിട്ടില്ല
advertisement
8/8
സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള നടി കാജോളിന്റെ പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
Kajol | എല്ലാ പോസ്റ്റും ഡിലീറ്റ് ആയി, വലിയ പ്രതിസന്ധിയെന്ന് അവസാന പോസ്റ്റ്; കാജോളിന്റെ ജീവിതത്തിൽ എന്തുപറ്റി?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories