Kalabhavan Navas | വിവാഹദിവസവും ഷൂട്ടിംഗ് ക്ഷീണം; ചേച്ചി കല്യാണം കഴിക്കുംവരെ രഹ്നയ്ക്കായി കാത്തിരുന്ന നവാസ്
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമാ, സീരിയൽ മേഖലകളിൽ നിറഞ്ഞു നിന്ന രഹ്നയാണ് കലാഭവൻ നവാസിന്റെ ഭാര്യ
advertisement
1/6

ഓരോ മലയാള സിനിമാ സ്നേഹിയേയും നോവിച്ച ദിവസമാണിത് എന്ന് പറയുന്നതിൽ തെറ്റുണ്ടാവില്ല. എന്നും കൂട്ടത്തിലൊരാൾ എന്ന് തോന്നിച്ച നടൻ കലാഭവൻ നവാസ് (Kalabhavan Navas) ഓർമയായിരിക്കുന്നു. ഓർക്കാപ്പുറത്തെ ആ വേർപാടിൽ, അദ്ദേഹത്തിന്റെ കുടുംബത്തെ ഓർത്ത് വേദനിക്കുന്നവരും ഉണ്ടാകും. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചോറ്റാനിക്കരയിൽ ഷൂട്ടിംഗ് കഴിഞ്ഞ് പോകും സമയമായതും, റൂമിൽ നിന്നും നവാസിന്റെ പ്രതികരണം ഇല്ലാതായതും, അന്വേഷണത്തിൽ അദ്ദേഹം നിലത്ത് വീണുകിടക്കുന്നത് കണ്ടതും. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, മരണം സംഭവിച്ചിരുന്നു. ഒരുകാലത്ത് മലയാള സിനിമാ, സീരിയൽ മേഖലകളിൽ നിറഞ്ഞു നിന്ന നടി രഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്നു കുഞ്ഞുങ്ങളുണ്ട്
advertisement
2/6
നവാസിന്റെ ഭാര്യയായി, വീട്ടമ്മയുടെ റോളിലേക്ക് രഹ്ന ഒതുങ്ങുമ്പോൾ, അന്നവർ അറിയപ്പെടുന്ന നടിയായിരുന്നു. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്തിരുന്ന 'സ്ത്രീ' പരമ്പരയിൽ, അതിന്റെ പല സീസണുകളിൽ ഒന്നിലെ പ്രധാന നായികയായിരുന്നു രഹ്നയും സജിതാ ബേട്ടിയും. നവാസ് അക്കാലത്തു മിമിക്രിയും അഭിനയവുമായി ഒരുപോലെ സജീവമായിരുന്ന നാളുകളും. അപ്പോഴേക്കും 'മാട്ടുപ്പെട്ടി മച്ചാൻ' പോലുള്ള സിനിമകളിലെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു നവാസ് (തുടർന്ന് വായിക്കുക)
advertisement
3/6
രണ്ടുപേരും അഭിനേതാക്കൾ ആയിരുന്നുവെങ്കിലും, ഇതൊരു പ്രണയ വിവാഹം എന്ന് വിളിക്കാൻ സാധ്യമല്ല. സെറ്റുകളിലായിരുന്നില്ല അവരുടെ കണ്ടുമുട്ടൽ. അത് സംഭവിച്ചത് 1999 ഡിസംബർ മാസത്തിൽ ചങ്ങരംകുളത്തു വച്ചായിരുന്നു. അഭിനയം മാത്രമല്ല, നന്നായി നൃത്തം ചെയ്യുന്നയാൾ കൂടിയാണ് രഹ്ന. അവിടെ നടന്ന ഒരു ഡാൻസ് പരിപാടിയിൽ വച്ച് നവാസും കുടുംബവും രഹ്നയെ ആദ്യമായി കണ്ടുമുട്ടി. രഹ്നയെ ഇഷ്‌ടമായ നവാസിന്റെ കുടുംബമാണ് പിന്നീട് കല്യാണ ആലോചനയുമായി മുന്നോട്ടു പോയത്. നവാസിന്റെ ജ്യേഷ്‌ഠനും നടനുമായ കലാഭവൻ നിയാസ് രഹ്നയുടെ പിതാവ് ഹസനാരോട് പെണ്ണാലോചിച്ചു ചെന്നു
advertisement
4/6
നാടക നടനായിരുന്ന ഹസനാരെ സംബന്ധിച്ച് രഹ്ന മാത്രമായിരുന്നില്ല മകൾ. രഹ്നയുടെ മൂത്ത സഹോദരി കൂടിയുണ്ടായിരുന്നു. രഹ്നയുടെ ചേച്ചി സ്വപ്നയുടെ വിവാഹം അപ്പോൾ കഴിഞ്ഞിരുന്നില്ല. പിന്നെയും കാത്തിരിപ്പ്. മൂന്നു വർഷങ്ങൾ കൂടിവന്നു സ്വപ്നയുടെ വിവാഹവും കഴിഞ്ഞ് രഹ്നയെ നവാസിന് കൈപിടിച്ചു കൊടുക്കാൻ. വടക്കാഞ്ചേരിയിൽ വച്ച് 2002 ഒക്ടോബർ 27നായിരുന്നു വിവാഹം. അന്ന് രഹ്ന ചലച്ചിത്ര, സീരിയൽ മേഖലയിലെ തിരക്കുള്ള നടിയായിരുന്നതിനാൽ, വിവാഹദിവസം എന്നൊരു പ്രത്യേകത ഉണ്ടായിരുന്നില്ല. അന്നും ഉണ്ടായിരുന്നു ഷൂട്ടിംഗ് ഇമ്പാക്റ്റ്
advertisement
5/6
അന്ന് 'സ്ത്രീ' പരമ്പര തുടർന്ന് കൊണ്ടിരുന്ന നാളുകളായിരുന്നു. സ്ത്രീയുടെ ഷൂട്ടിംഗ് രഹ്നയുടെ വിവാഹത്തോടടുത്ത നാളുകൾ വരെ തുടർന്നു. ഒരു വെള്ളിയാഴ്ച വൈകുന്നേരം വരെ രഹ്നയ്ക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നു. അത് കഴിഞ്ഞ ശേഷം ഞായറാഴ്ച രാവിലെ രഹ്നയ്ക്ക് വിവാഹദിനത്തിൽ വധുവായി എത്തിച്ചേരണം. ഇന്നത്തെ നവവധുമാരെ പോലെ ആഘോഷങ്ങൾക്കായി നീക്കിവെക്കാൻ രഹ്നയുടെ പക്കൽ സമയമില്ലായിരുന്നു. വടക്കാഞ്ചേരിയിൽ വച്ചായിരുന്നു വിവാഹം. ശേഷം, നവാസിന്റെ വീടിരിക്കുന്ന ആലുവയിലേക്ക്. ഭർത്താവിന്റെ വീട്ടിലെത്തിയതും വിവാഹരാത്രിയിൽ ക്ഷീണം കൊണ്ട് രഹ്ന ഉറങ്ങിപ്പോയി
advertisement
6/6
വിവാഹദിനം അങ്ങനെ കഴിഞ്ഞു. വെളുപ്പിന് നാലുമണിയായതും, നവാസ് രഹ്നയെ വിളിച്ചുണർത്തി. തനിക്ക് തൊണ്ടയിൽ അസ്വസ്ഥതയുണ്ടെന്നും, ഒരു കപ്പ് ചായ വേണമെന്നും നവാസ്. ആ നിമിഷം രഹ്നയുടെ മനസ്സിൽ ഒരമ്പരപ്പായിരുന്നു. തന്റെ അടുത്തുറങ്ങുന്ന ആൾ ഭർത്താവാണല്ലോ എന്ന ചിന്ത അപ്പോഴാണ് രഹ്നയുടെ മനസിലൂടെ പോയത്. വർഷങ്ങൾ കൊണ്ട് നവാസിനോട് രഹ്നയ്ക്ക് ഏറെ ആരാധന തോന്നിത്തുടങ്ങിയിരുന്നു. നവാസിനെ യാതൊന്നും ബാധിക്കാറില്ല. കൂൾ ആണ്. എന്നാൽ, താൻ ഹൈപ്പർ ആണെന്ന് രഹ്ന ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രത്യേകിച്ചും മക്കളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ. നഹറിൻ, റിഹാൻ, റിദ്ധ്വാൻ എന്നിവരാണ് കലാഭവൻ നവാസിന്റെയും രഹ്നയുടെയും മക്കൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Kalabhavan Navas | വിവാഹദിവസവും ഷൂട്ടിംഗ് ക്ഷീണം; ചേച്ചി കല്യാണം കഴിക്കുംവരെ രഹ്നയ്ക്കായി കാത്തിരുന്ന നവാസ്