ടവൽ മാത്രം ചുറ്റി കത്രീന കൈഫിന്റെ ആക്ഷൻ രംഗങ്ങൾ; ഇളകിമറിഞ്ഞു സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
കത്രീനയും കൂടെയുള്ള നടിയും ടവൽ ചുറ്റിയും, ചുറ്റിയ ടവൽ പിടിച്ചു വലിച്ചുമാണ് ആക്ഷൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
advertisement
1/8

ഗ്ലാമർ റാണി എന്ന പേരാണ് എന്നും നടി കത്രീന കൈഫുമായി (Katrina Kaif) ചേർത്തുവച്ച് കേട്ടിരിക്കുന്നത്. കത്രീന കൈഫിന്റെ ആക്ഷൻ രംഗങ്ങൾ എന്ന് കേട്ടാൽ ആരും ഒരു ചെറിയ അത്ഭുതത്തോടു കൂടി കേട്ടിരിക്കാം. പുതിയ ചിത്രം ടൈഗർ 3ക്ക് വേണ്ടി കത്രീന നിറയെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഒരു കുടുംബകഥയും ഉണ്ട് എന്ന് ട്രെയ്‌ലർ സൂചന നൽകുന്നു
advertisement
2/8
ഒട്ടേറെ സ്റ്റണ്ട് രംഗങ്ങൾ ട്രെയിലറിൽ ഉണ്ട്. എന്നാൽ ഒരു രംഗം കണ്ട പലരുടെയും കണ്ണുതള്ളി എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം ഇതിലെ കത്രീനയുടെ ലുക്ക് തന്നെയാണ്. രണ്ടു സ്ത്രീകളാണ് ഈ ഫൈറ്റ് സീനിലുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/8
കത്രീനയും കൂടെയുള്ള നടി (ആളാരെന്നു വ്യക്തമാകുന്നില്ല) ടവൽ ചുറ്റിയും, ചുറ്റിയ ടവൽ പിടിച്ചു വലിച്ചുമാണ് രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ട്രെയ്‌ലറിന്റെ രണ്ടാം ഭാഗത്തിലാണ് ഈ രംഗമുള്ളത്. വളരെ വേഗത്തിൽ പായുന്ന രംഗമാണിത്
advertisement
4/8
ഒരാളുടെ തോളത്തു കേറി തുരുതുരെ ബുള്ളറ്റ് പായിക്കുന്നതാണ് മറ്റൊരു രംഗത്തിൽ കാണാൻ കഴിയുന്നത്. ട്രെയ്‌ലറിൽ നിറയെ സമാന രംഗങ്ങളുണ്ട്. എന്തായാലും കത്രീനയുടെ ആക്ഷൻ രംഗങ്ങൾ പലരെയും ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു
advertisement
5/8
ബോളിവുഡിലെ ഏക ആക്ഷൻ റാണിയായി കത്രീന മാറും എന്ന് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നു. സൽമാൻ ഖാന്റെ പ്രകടനം പോലും മുങ്ങിപ്പോകുന്ന തരത്തിലാണ് കുറച്ചു നേരം കൊണ്ട് കത്രീന നേടിയെടുത്ത പ്രേക്ഷകശ്രദ്ധ
advertisement
6/8
നടൻ ഇമ്രാൻ ഹാഷ്മിയുടെ വില്ലൻ റോളും ചിത്രം പരാമർശിക്കുന്നുണ്ട്. ട്രെയിലറിന് ഇമ്രാൻ ഹാഷ്മിയുടെ വോയിസ് ഓവറും കേൾക്കാം. ട്രെയ്‌ലറിൽ അദ്ദേഹം വന്നിറങ്ങുന്ന രംഗവുമുണ്ട്
advertisement
7/8
മനീഷ് ശർമ്മ സംവിധാനം ചെയ്ത ചിത്രം ആദിത്യ ചോപ്ര രചിച്ചിരിക്കുന്നു. ടൈഗറും സോയയും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പ് പോലെത്തന്നെയാണ് പത്താന്റെ കാമിയോയും പലരുടെയും ആകാംക്ഷയുണർത്തുന്നത്
advertisement
8/8
സൽമാൻ ഖാൻ പത്താനിൽ അതിഥിവേഷം ചെയ്തത് പോലെത്തന്നെ ടൈഗർ 3യിൽ ഷാരൂഖ് ഖാൻ അതിഥിയാകും എന്നാണ് പ്രതീക്ഷ. പക്ഷേ ഈ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എതുംതന്നെ പുറത്തുവന്നിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
ടവൽ മാത്രം ചുറ്റി കത്രീന കൈഫിന്റെ ആക്ഷൻ രംഗങ്ങൾ; ഇളകിമറിഞ്ഞു സോഷ്യൽ മീഡിയ