'രാത്രി 2 മണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എന്താണ് പരിപാടി ?' അമിതാഭ് ബച്ചനെ ശകാരിച്ച് മത്സരാര്‍ത്ഥി
- Published by:Arun krishna
- news18-malayalam
Last Updated:
ബുധനാഴ്ച സംപ്രേക്ഷണം ചെയ്ത എപ്പിസോജില്‍ ധിമാഹി ത്രിവേദി എന്ന പെണ്‍കുട്ടിയായിരുന്നു മത്സരാര്‍ത്ഥി.
advertisement
1/8

ഇന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് കോന്‍ ബനേക ക്രോര്‍പതി. ഹിന്ദി, മലയാളം, തമിഴ് ഭാഷകളില്‍ വ്യത്യസ്ത പേരുകളില്‍ അതാത് സ്ഥലങ്ങളിലെ സൂപ്പര്‍ താരങ്ങളാണ് പരിപാടിയുടെ അവതാരകരായി എത്തുന്നത്.
advertisement
2/8
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് കോന്‍ ബനേക ക്രോര്‍പതിയുടെ അവതാരകന്‍. അദ്ദേഹത്തിന്‍റെ അവതരണ മികവ് ഷോയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിക്കുന്നു. മത്സരാര്‍ത്ഥികളെ അദ്ദേഹം കൈകാര്യം ചെയ്യുന്ന വിധവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.
advertisement
3/8
സാധാരണ അമിതാഭ് ബച്ചനാണ് ഹോട്ട് സീറ്റില്‍ എത്തുന്നവരെ 'കൈകാര്യം' ചെയ്യുന്നതെങ്കില്‍ ഇത്തവണ ഒരു മത്സരാര്‍ഥി അമിതാഭ് ബച്ചനെ ഷോയില്‍ നിര്‍ത്തിപൊരിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബുധനാഴ്ച സംപ്രേക്ഷണം ചെയ്ത എപ്പിസോജില്‍ ധിമാഹി ത്രിവേദി എന്ന പെണ്‍കുട്ടിയായിരുന്നു മത്സരാര്‍ത്ഥി.
advertisement
4/8
ടെബിള്‍ ടെന്നീസ് താരമായ ധിമാഹി രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹം ഷോയില്‍ പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ ആഗ്രഹം കേട്ടപ്പോള്‍ പഠനവും പരിശീലനവും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകുമെന്ന് ബച്ചന്‍ തിരിച്ചുചോദിച്ചു.
advertisement
5/8
ഞാന്‍ എന്‍റെ ഒരു ദിവസത്തില്‍ 30 മിനിറ്റ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത്. ബാക്കി സമയം കുടുംബത്തിനൊപ്പവും തന്‍റെ ആഗ്രഹങ്ങളുടെ സഫലീകരണത്തിനും വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് ധിമാഹി പറഞ്ഞു.
advertisement
6/8
വിദ്യാര്‍ഥിയായ ഞാന്‍ ഇങ്ങനെ സമയം ചെലവഴിക്കുമ്പോ ഒരു നടനായ താങ്കള്‍ എങ്ങനെയാണ് ജോലിക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്ന് ധിമാഹി ബച്ചനോട് ചോദിച്ചു. പലപ്പോഴും രാത്രി 2 മണിയ്ക്കൊക്കെ അങ്ങ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇത്രയും സമയം താങ്കള്‍ ഉറങ്ങാതിരിക്കുന്നത് കണ്ണിന് ചുറ്റും ഡാര്‍ക്ക് സര്‍ക്കിള്‍സ് വരാന്‍ കാരണമാകുമെന്ന് ബച്ചനോട് പറഞ്ഞു.
advertisement
7/8
ധിമാഹിയുടെ വാക്കുകള്‍ കണ്ട് അമ്പരന്ന് അമിതാഭ് ബച്ചന്‍ ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടോ എന്ന് ചോദിച്ചു. തെറ്റ് ഒന്നുമില്ല പക്ഷെ അങ്ങ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അങ്ങയെ ഹാന്‍ഡ്സം ആയി കാണാന്‍ കൃത്യമായ ഉറക്കം ആവശ്യമാണ്- ധിമാഹി മറുപടി നല്‍കി.
advertisement
8/8
സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള അമിതാഭ് ബച്ചന് ആരാധകരുമായി സംസാരിക്കുന്നതിലും ബ്ലോഗുകള്‍ എഴുതുന്നതിലും അതീവ തല്‍പരനാണ്. അവരുമായി എപ്പോഴും അടുത്തിരിക്കാന്‍ താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Buzz/
'രാത്രി 2 മണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എന്താണ് പരിപാടി ?' അമിതാഭ് ബച്ചനെ ശകാരിച്ച് മത്സരാര്‍ത്ഥി