TRENDING:

10 ഭാര്യമാർ...350 സ്ത്രീകളുമായി ബന്ധം.. 88 കുട്ടികളുടെ പിതാവ്; പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ രാജാവ്!

Last Updated:
തന്റെ ആഗ്രഹത്തിനനുസരിച്ച് ഭാര്യമാരുടെ രൂപം മാറ്റാൻ ഫ്രാൻസിൽ നിന്നുള്ള പ്ലാസ്റ്റിക് സർജന്മാരുടെ ഒരു സംഘത്തെ അദ്ദേഹം നിയമിച്ചിരുന്നതായി കരുതപ്പെടുന്നു
advertisement
1/6
10 ഭാര്യമാർ...350 സ്ത്രീകളുമായി ബന്ധം..88 കുട്ടികളുടെ പിതാവ്;പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ രാജാവ്!
ഇന്ത്യയിൽ ജനാധിപത്യ ഭരണം വരുന്നതിന് മുൻപുള്ള കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒരുകാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് രാജാക്കന്മാരാണ്. അത്തരം രാജാക്കന്മാർ ധീരരും, ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധാലുക്കളും, യുദ്ധത്തിൽ വൈദഗ്ധ്യമുള്ളവരുമായിരുന്നു. അവരുടെ ആഡംബര ജീവിതവും ,കൊട്ടാരങ്ങളും ഇപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്ന രാജാക്കന്മാരിൽ ചിലർ പ്രശസ്തരാണ്. ചിലർ അവരുടെ ഫലപ്രദമായ ഭരണം കൊണ്ടും മറ്റുചിലർ കാര്യക്ഷമമല്ലാത്ത ഭരണം നടത്തിയതിനും ജനങ്ങൾക്കിടയിൽ ഇന്നും ചർച്ചയപെടുന്നു. അവരിൽ ഒരാളായ പഴയ പട്യാല നാട്ടുരാജ്യത്തിലെ മഹാരാജ ഭൂപീന്ദർ സിംഗിനെ (Bhupinder Singh of Patiala) പരിചയപ്പെടാം.
advertisement
2/6
ഇന്ത്യൻ രാജകുടുംബത്തിലെ ഏറ്റവും നർമപ്രിയനായ വ്യക്തിയാണ് മഹാരാജ ഭൂപീന്ദർ സിംഗ്. ബൾഗിയൻ രാജവംശത്തിലെ ജാട്ട് സിഖുകാരനായ ഭൂപീന്ദർ സിംഗ് 1891-ൽ തന്റെ ഒൻപതാം വയസ്സിൽ രാജാവായി. 1891 ഒക്ടോബർ 12 ന് പട്യാലയിലെ മോത്തി ബാഗ് കൊട്ടാരത്തിലാണ് ഭൂപീന്ദർ സിംഗ് ജനിച്ചത്. ഒരു വലിയ ഭക്ഷണപ്രിയനായിരുന്ന അദ്ദേഹത്തിന്റെ വിശപ്പ്, ലാറി കോളിൻസും ഡൊമിനിക് ലാപിയറും ചേർന്ന് എഴുതിയ "ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്" എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അതിരുകടന്ന ആർത്തിയുള്ള രാജാവാണ് ഭൂപീന്ദർ സിംഗ് എന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. ചായ സമയത്ത് കഴിക്കുന്ന ലഘുഭക്ഷണമായി അദ്ദേഹം ഒരു മുഴുവൻ കോഴിയെ കഴിക്കുമായിരുന്നു.
advertisement
3/6
ഭക്ഷണത്തിൽ മാത്രമല്ല, വീഞ്ഞിനോടും അദ്ദേഹത്തിന് പ്രത്യേക താല്പര്യമാണ്. പ്രശസ്തമായ പട്യാല പെഗ് (വിസ്കി) അദ്ദേഹത്തിന്റേതാണ്. പ്രത്യേക പട്യാല മാലയും മറ്റും അദ്ദേഹത്തിന്റെ മഹത്വത്തിന്റെ പ്രതീകങ്ങളാണ്. മഹാരാജ ഭൂപീന്ദർ സിംഗ് ക്രിക്കറ്റിന്റെ ഒരു കടുത്ത ആരാധകനായിരുന്നു. 1911-ൽ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുത്തിട്ടുണ്ട്. 1915 നും 1937 നും ഇടയിൽ അദ്ദേഹം നിരവധി ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പങ്കെടുത്തു.
advertisement
4/6
മഹാരാജ ഭൂപീന്ദർ സിംഗിനെക്കുറിച്ച് പറയുമ്പോൾ, ഒരു കാര്യം കൂടി പരാമർശിക്കേണ്ടതുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഭാര്യമാർ. മഹാരാജ ഭൂപീന്ദർ സിംഗ് 10 സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് 350 സ്ത്രീകളുമായി ബന്ധമുള്ളതായും കരുതപ്പെടുന്നു. അവരിലൂടെ അദ്ദേഹത്തിന് 88 കുട്ടികൾ ഉണ്ട്. തന്റെ പത്ത് ഭാര്യമാരിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവൾ രാജമാതാ വിമല കൗർ ആണ്. അദ്ദേഹം പലപ്പോഴും വിമല കൗറിനൊപ്പം വിദേശയാത്രകൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.
advertisement
5/6
350 സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന ഭൂപീന്ദർ സിംഗ് തന്റെ ഭാര്യമാർ എപ്പോഴും സുന്ദരിയായി കാണപ്പെടണമെന്ന് നിർബന്ധമുള്ള ആളായിരുന്നു. ഇതിനായി പ്രത്യേകം ചെയ്യിച്ച ആഭരണങ്ങൾ, വസ്ത്രങ്ങൾ , ഹെയർഡ്രെസ്സർമാരെ അദ്ദേഹം നിയമിച്ചിട്ടുണ്ട്. തന്റെ ആഗ്രഹത്തിനനുസരിച്ച് ഭാര്യമാരുടെ രൂപം മാറ്റാൻ ഫ്രാൻസിൽ നിന്നുള്ള പ്ലാസ്റ്റിക് സർജന്മാരുടെ ഒരു സംഘത്തെയും അദ്ദേഹം നിയമിച്ചിരുന്നതായി കരുതപ്പെടുന്നു.
advertisement
6/6
ജെയിംസ് ഷെർവുഡ് എഴുതിയ ഒരു ലേഖനത്തിൽ രാജിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരാമർശിച്ചിട്ടുണ്ട്. സ്വകാര്യ വിമാനം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ രാജാവ് എന്ന ബഹുമതിയും മഹാരാജ ഭൂപീന്ദർ സിംഗിന് സ്വന്തമാണ്. കൂടാതെ 44 റോൾസ് റോയ്‌സ് കാറുകളും അദ്ദേഹത്തിന് സ്വന്തമായിരുന്നു. 46-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങി.
മലയാളം വാർത്തകൾ/Photogallery/Buzz/
10 ഭാര്യമാർ...350 സ്ത്രീകളുമായി ബന്ധം.. 88 കുട്ടികളുടെ പിതാവ്; പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ രാജാവ്!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories