TRENDING:

Vikram | വിക്രം: കമൽ മുതൽ ഫഹദ് വരെ വാങ്ങിയ പ്രതിഫലം; കോടികൾ പൊടിച്ച തെന്നിന്ത്യൻ ചിത്രമായി 'വിക്രം'

Last Updated:
Know the salary of stars acted in Vikram movie | കോടിക്കണക്കിന് രൂപ പ്രതിഫലമായി വാങ്ങി താരങ്ങൾ. പൂർണ്ണമായ പട്ടിക ഇതാ
advertisement
1/8
വിക്രം: കമൽ മുതൽ ഫഹദ് വരെ വാങ്ങിയ പ്രതിഫലം; കോടികൾ പൊടിച്ച തെന്നിന്ത്യൻ ചിത്രമായി 'വിക്രം'
ലോകേഷ് കനകരാജ് (Lokesh Kanakaraj) സംവിധാനം ചെയ്ത കമൽഹാസന്റെ (Kamal Haasan) 'വിക്രം' (Vikram) 2022-ലെ ഏറ്റവും പ്രതീക്ഷ നൽകിയ ചിത്രങ്ങളിൽ ഒന്നാണ്. കമലിന് പുറമെ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ആക്ഷൻ എന്റർടെയ്‌നർ ജൂൺ 3 ന് തിയേറ്ററുകളിൽ എത്തി. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജുമായും അദിവി ശേഷിന്റെയും മേജർ സിനിമയുമായി ബോക്സ് ഓഫീസിൽ പയറ്റിയ സിനിമയാണ് 'വിക്രം'
advertisement
2/8
സിനിമയിൽ സൂര്യക്ക് അതിഥി വേഷവുമുണ്ട്. 'വിക്രം' വലിയ തോതിൽ നിർമ്മിച്ചിരിക്കുന്നതിനാൽ, ബജറ്റും അഭിനേതാക്കളുടെ ശമ്പളവും വളരെ വലുതാണ്. ചിത്രത്തിന്റെ ബഡ്ജറ്റും ടീമംഗങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്നും നോക്കാം (തുടർന്ന് വായിക്കുക)
advertisement
3/8
സിനിമ നിർമ്മിക്കുന്നതിനൊപ്പം, എ.കെ. വിക്രം എന്ന ഏജന്റ് കമാൻഡറുടെ നായക വേഷത്തിലും കമൽ ഹാസൻ അഭിനയിക്കുന്നു. 50 കോടി രൂപയാണ് വിക്രമിന് വേണ്ടി സൂപ്പർ താരം ഈടാക്കിയതെന്നാണ് റിപ്പോർട്ട്. തുക തീർച്ചയായും വളരെ വലുതാണ്. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് 'വിക്രം'
advertisement
4/8
വിജയ് സേതുപതി സന്താനം എന്ന ഗുണ്ടാനായകനാണ്. വരാനിരിക്കുന്ന പ്രോജക്ടുകളിലൂടെ ബോളിവുഡ് കീഴടക്കാൻ ഒരുങ്ങുന്ന തെന്നിന്ത്യൻ താരം വിക്രമിന്റെ ഭാഗമാകാൻ 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്
advertisement
5/8
വിക്രമിൽ അമർ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച ഫഹദ് ഫാസിൽ 4 കോടി രൂപ പ്രതിഫലം പറ്റി
advertisement
6/8
മാസ്റ്റർ, കൈതി, മാനഗരം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ ലോകേഷ് കനകരാജ് വിക്രമിനായി 8 കോടി രൂപയാണ് പ്രതിഫലമായി ചോദിച്ചത്
advertisement
7/8
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പ്രൊജക്റ്റിനായി സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ 4 കോടി രൂപ ഈടാക്കി
advertisement
8/8
ഒരു രൂപ പോലും വാങ്ങാതെയാണ് സൂര്യ ഈ സിനിമയിലെ അതിഥിവേഷം ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Buzz/
Vikram | വിക്രം: കമൽ മുതൽ ഫഹദ് വരെ വാങ്ങിയ പ്രതിഫലം; കോടികൾ പൊടിച്ച തെന്നിന്ത്യൻ ചിത്രമായി 'വിക്രം'
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories