Kunjatta | ഓഹോ, അപ്പോ പടം പിടിച്ചതിന്റെ ഉദ്ദേശം ഇതാണല്ലേ; കുഞ്ഞാറ്റയുടെ സഹോദരസ്നേഹം വേറെ ലെവൽ
- Published by:user_57
- news18-malayalam
Last Updated:
ഒരു സഹോദരിയും രണ്ടനുജന്മാരുമാണ് കുഞ്ഞാറ്റയ്‌ക്കുള്ളത്. അവരെല്ലാം കുഞ്ഞാറ്റയുടെ പ്രിയപ്പെട്ടവരാണ്
advertisement
1/7

കുറുമ്പിപെണ്ണായിരിക്കും മുതലേ മലയാളി പ്രേക്ഷകർ കണ്ടുതുടങ്ങിയതാണ് കുഞ്ഞാറ്റയെ (Kunjatta). ഇന്നിപ്പോൾ വളർന്നു വലുതായി, വിദ്യാർത്ഥിനിയായി വിദേശത്തൊക്കെ പഠിക്കാൻ പോയെങ്കിലും, തന്റെ സഹോദരങ്ങളെ ചേർത്തുപിടിക്കുന്നയാളാണ് കുഞ്ഞാറ്റ. ഒരു സഹോദരിയും രണ്ടനുജന്മാരുമാണ് കുഞ്ഞാറ്റയ്‌ക്കുള്ളത്. അവരെല്ലാം കുഞ്ഞാറ്റയുടെ പ്രിയപ്പെട്ടവരാണ്
advertisement
2/7
സഹോദരി ശ്രേയയെയും സഹോദരൻ അമൃതിനെയും ഒപ്പം കൂട്ടിയ തന്റെ ചിത്രങ്ങളാണ് കുഞ്ഞാറ്റ ഇത്തവണ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർ മൂവരും വിദേശത്ത് ഒത്തുകൂടാറുണ്ട്. സ്നേഹമുണ്ട് എന്നാലും പടം പിടിച്ചതിന്റെ ഉദ്ദേശം മറച്ചുവച്ചിട്ടില്ല കുഞ്ഞാറ്റ (തുടർന്ന് വായിക്കുക)
advertisement
3/7
ഇതാണ് കുഞ്ഞാറ്റയുടെ സഹോദരി ശ്രേയ. ഇവർ രണ്ടുപേരും ഒന്നിച്ചാണ് യു.കെയിൽ പഠനം. ആദ്യം ബിരുദം നേടിയത് ശ്രേയയാണ്. അതും തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ആഘോഷമാക്കിയിരുന്നു
advertisement
4/7
അമൃതിനെ കൂടാതെ ഇഷാൻ പ്രജാപതി എന്ന അനുജന്റെ ചേച്ചി കൂടിയാണ് കുഞ്ഞാറ്റ. ഉർവശിയുടെ പുത്രനാണ് ഇഷാൻ. അനുജന് പേരിട്ടത് പോലും കുഞ്ഞാറ്റയുടെ നിർദേശപ്രകാരമായിരുന്നു
advertisement
5/7
കുഞ്ഞുനാളിൽ കുഞ്ഞാറ്റയുടെ അക്രമസ്വഭാവം ഏറ്റവും കൂടുതൽ ചിലവായിട്ടുള്ളത് ഒരുപക്ഷേ ഇവിടെയാണ്. വല്യമ്മ കൽപ്പനയുടെ മകൾ ശ്രീമയിയും കുഞ്ഞാറ്റയുമാണിത്. ഇന്നിപ്പോൾ ശ്രീമയി സിനിമാനടി ആയപ്പോഴും ആദ്യം ആശംസയുമായെത്തിവരിൽ ഒരാൾ കുഞ്ഞാറ്റയാണ്
advertisement
6/7
എന്തുമാത്രം സഹോദരസ്നേഹമുള്ള പെൺകുട്ടിയാണ് കുഞ്ഞാറ്റ എന്ന് പറയാൻ വരട്ടെ. ഈ പടം പിടുത്തതിന്റെ ഉദ്ദേശം ക്യാപ്ഷ്യനായി പറയുന്നുണ്ട്. 'നിങ്ങളില്ലെങ്കിൽ എല്ലാത്തിനും ഞാൻ വേറാരെ പഴിചാരും' എന്ന് കുഞ്ഞാറ്റ. അതായത് കുഴപ്പങ്ങളിൽ നിന്നും നൈസായി പുറത്തുവരാൻ ഇവരൊക്കെയുള്ളതു കൊണ്ട് സാധിക്കുന്നു എന്ന് സാരം
advertisement
7/7
കൂട്ടുകാരുമായി ഒന്നിച്ച് സമയം ചെലവിടാനും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലുമെല്ലാം തല്പരയാണ് കുഞ്ഞാറ്റ. വിദേശത്താണ് പഠനം എങ്കിലും, നാട്ടിലെ എല്ലാ ആഘോഷങ്ങളും തന്നാലാവും വിധം കുഞ്ഞാറ്റ ആർഭാടമാക്കാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Kunjatta | ഓഹോ, അപ്പോ പടം പിടിച്ചതിന്റെ ഉദ്ദേശം ഇതാണല്ലേ; കുഞ്ഞാറ്റയുടെ സഹോദരസ്നേഹം വേറെ ലെവൽ