TRENDING:

രണ്ടു മക്കളുടെ പിതാവായ താരം ആറ് മാസം ഗർഭിണിയായ കാമുകിയെ വിവാഹം ചെയ്തു

Last Updated:
ആദ്യ ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചതിന്റെ പേരിൽ നടനെതിരെ രോഷമിരമ്പുന്നു
advertisement
1/6
രണ്ടു മക്കളുടെ പിതാവായ താരം ആറ് മാസം ഗർഭിണിയായ കാമുകിയെ വിവാഹം ചെയ്തു
രണ്ടു മക്കളുടെ പിതാവായ നടനും തമിഴ് റിയാലിറ്റി ഷോ കുക്ക് വിത്ത് കോമാളി ഷോയുടെ ജഡ്ജുമായ മദമ്പാട്ടി രംഗരാജിന്റെ (Madhampatty Rangaraj) രണ്ടാം വിവാഹം ചർച്ചയാവുന്നു. ഗർഭിണിയായ ജോയ് ക്രിസ്ൽഡയ്ക്ക് (Joy Crizildaa) സിന്ദൂരംചാർത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇവർ ആറ് മാസം ഗർഭിണിയെന്ന വിവരവും വിവാഹചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. 'മെഹന്ദി സർക്കസ്' എന്ന സിനിമയിലൂടെയാണ് രംഗരാജ് ശ്രദ്ധേയനാവുന്നത്. ഇൻസ്റ്റഗ്രാം ബയോയിലും ഇവർ ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞു. നിരവധിപ്പേർ ആശംസ അറിയിച്ചുവെങ്കിലും, ഈ വിവാഹവും ഗർഭവും ചർച്ചയായി മാറിക്കഴിഞ്ഞു
advertisement
2/6
ജോയ് ഫാഷൻ ഡിസൈനർ ആണ്. ഒരേസമയം വിവാഹത്തിന്റെയും ഗർഭാവസ്ഥയുടെയും വിശേഷം പങ്കിട്ടതോടെയാണ് ഇവർ ശ്രദ്ധേയരാവുന്നത്. നിറവയറുമായി നിൽക്കുന്ന ജോയ്ക്ക് സിന്ദൂരം ചാർത്തുന്ന രംഗരാജിന്റെ ചിത്രമാണ് റിലീസ് ചെയ്തത്. മദമ്പാട്ടിയുടെ ഭാര്യ എന്നും അവർ ബയോയിൽ കുറിച്ചു. ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി എത്താറുള്ള വ്യക്തി കൂടിയാണിവർ. അടുത്തിടെ അവർ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളിൽ വയർ മറയ്ക്കുന്ന രീതിയിൽ സാരി ചുറ്റിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഇൻസ്റ്റഗ്രാമിൽ നൽകിയിട്ടുള്ള വിവരം മാത്രമാണ് മദമ്പാട്ടിയുടെ ഭാര്യ ജോയിയെ കുറിച്ച് നൽകുന്ന സൂചനകൾ. ഇവർ നിരവധി സെലിബ്രിറ്റികൾക്ക് വേണ്ടി ഫാഷൻ ഡിസൈനർ ആയിട്ടുണ്ട്. ശ്രുതി എന്ന അഭിഭാഷകയുടെ ഭർത്താവായിരുന്ന ഇദ്ദേഹം, ഈ വിവാഹബന്ധത്തിൽ നിൽക്കവേ തന്നെ വിവാഹേതര ബന്ധം നയിച്ചിരുന്നു എന്ന് ആരോപണമുണ്ട്. ഈ വർഷം തന്നെ തനിക്ക് കുഞ്ഞ് പിറക്കും എന്ന് ജോയ് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ഒരു ക്യാപ്‌ഷൻ നൽകിയിട്ടുണ്ട്. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതും, ജോയ് മദമ്പാട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ മുൻപു ഡിലീറ്റ് ചെയ്തിട്ടുണ്ട്
advertisement
4/6
തമിഴ് സിനിമയിൽ ഉയർന്നു വരുന്ന ഒരു നടനാണ് മദമ്പാട്ടി രംഗരാജ്. 'കുക്ക് വിത്ത് കോമാളി' എന്ന ഷോയുടെ അഞ്ചാം സീസണിലെ ജഡ്ജ് എന്ന നിലയിലാണ് രംഗരാജിനെ പ്രേക്ഷകർ പരിചയപ്പെടുന്നത്. വെങ്കടേഷ് ഭട്ട് ഒഴിഞ്ഞ വേളയിലാണ് തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഷെഫായ രംഗരാജ് വിവിധികർത്താക്കളുടെ പാനലിലേക്ക് കടന്നുവരുന്നത്. ഇദ്ദേഹത്തിന്റെയും കോസ്റ്റ്യൂം ഡിസൈനർ ആയിരുന്നു ജോയ്. ഈ ഷോ ഇപ്പോൾ ആറാം സീസണിലൂടെ മുന്നേറുന്നു. അതിനിടയിൽ, രംഗരാജിന്റെ വിവാഹേതര ബന്ധത്തിന്റെ വാർത്ത കാട്ടുതീയായി പടർന്നിരുന്നു
advertisement
5/6
രണ്ടു കുട്ടികളെ വളർത്തുന്ന ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം ചെയ്തതിനെതിരെ രംഗരാജിനെതിരെയുള്ള രോഷപ്രകടനം സജീവമാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകളുടെ കമന്റ് ബോക്സ് ഇത്തരം പ്രതികരണങ്ങളാൽ സജീവമാണ്. എന്നാൽ, ആദ്യ ഭാര്യ ഇതുവരെയും രംഗരാജിന്റെ ഒപ്പമുള്ള ചിത്രങ്ങൾ മാറ്റുകയും ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ മാസം വരെയുള്ള ചിത്രങ്ങൾ ഇവരുടെ പേജിലുണ്ട്. രംഗരാജിനും രണ്ടു മക്കൾക്കുമൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത ശേഷം 'എന്റെ ലോകം, എന്റെ അഭിമാനം' എന്ന് അവർ ക്യാപ്‌ഷൻ നൽകിയിട്ടുണ്ട്
advertisement
6/6
ഇപ്പോഴും ആദ്യഭാര്യയുടെ പേജിലെ പേര് ശ്രുതി രംഗരാജ് എന്നുതന്നെയാണ്. മദമ്പാട്ടി രംഗരാജിന്റെ ഭാര്യ എന്ന ബയോ വിശേഷണവും അവർ മാറ്റിയിട്ടില്ല. രംഗരാജിന്റെ പേജിൽ ഇതുവരെയും ജോയിയുടെ ഒപ്പമുള്ള വിവാഹ ചിത്രങ്ങൾ ഏതും തന്നെ പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ ശേഷമുള്ള നിയമപരമായ വിവാഹമാണോ രണ്ടാമത്തേത് എന്നതിൽ എവിടെയും വ്യക്തത വന്നിട്ടില്ല. ആദ്യവിവാഹത്തിൽ നിന്നും വിവാഹമോചനം നേടിയോ എന്നതും അവ്യക്തമായി തുടരുന്നു. ഇത്തരമൊരു പ്രവർത്തിയിലൂടെ ഇയാൾ മക്കൾക്ക് നൽകുന്ന സന്ദേശം എന്തെന്നും ഒരാൾ കമന്റ് വഴി ചോദിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടു മക്കളുടെ പിതാവായ താരം ആറ് മാസം ഗർഭിണിയായ കാമുകിയെ വിവാഹം ചെയ്തു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories