Madhu Balakrishnan | ഞാൻ എവിടുന്നാ റേഷൻ വാങ്ങുന്നത് എന്ന് ചോദ്യമുണ്ട്; അതിന്റെ കാരണം വിശദമാക്കി മധു ബാലകൃഷ്ണൻ
- Published by:user_57
- news18-malayalam
Last Updated:
ഗായിക അമൃത സുരേഷുമായി സംസാരിക്കവെയാണ് മധു ബാലകൃഷ്ണൻ ഈ രസകരമായ ചോദ്യവും അതിന്റെ മറുപടിയും നൽകിയത്
advertisement
1/7

ഗായകൻ മധു ബാലകൃഷ്ണന്റെ (Madhu Balakrishnan) പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്. 2000ങ്ങളുടെ തുടക്കം മുതൽ മലയാള സിനിമയിൽ സജീവമായി കേൾക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. അടുത്തിടെയായി ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മധു ടി.വി. പ്രേക്ഷരുടെ മുന്നിലേക്ക് എല്ലാ ദിവസവും അതിഥിയായി എത്തുന്നുണ്ട്
advertisement
2/7
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായിക അമൃത സുരേഷ് ആരംഭിച്ച ടോക് ഷോ നിലവിൽ മനോരമ മാക്‌സിൽ സംപ്രേക്ഷണം ചെയ്തു വരികയാണ്. ഈ പരിപാടിയിലെ അതിഥികളിൽ ഒരാൾ മധു ബാലകൃഷ്ണനാണ്. മധുവിന്റെ വിശേഷങ്ങൾ ചോദിച്ചറിയവേ, താൻ ഏറ്റവുമധികം കേൾക്കുന്ന ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
കുട്ടിയായിരുന്ന നാളിൽ മധു ബാലകൃഷ്ണന്റെ പാട്ട് കേൾക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ഒപ്പം ഒരു വേദിയിൽ അമൃത സുരേഷ് പാടുകയും ചെയ്തു. ഒരു ക്ഷേത്ര പരിപാടിയിലെ കാര്യം അമൃത ഇവിടെ ഓർമപ്പെടുത്തുക കൂടി ചെയ്തു
advertisement
4/7
സിനിമാ ഗാനങ്ങൾക്ക് പുറമേ, ആൽബം, ഭക്തിഗാനങ്ങളും മധു ബാലകൃഷ്ണൻ പാടിയിട്ടുണ്ട്. തമിഴ് സിനിമയിൽ മധു ബാലകൃഷ്ണൻ രജനികാന്തിന്റെ പിന്നണി ഗായകനായി 'ചന്ദ്രമുഖി' സിനിമയിലെത്തിയിരുന്നു
advertisement
5/7
അമൃതയേയും അത്ഭുതപ്പെടുത്തിയ കാര്യം ഒന്നേയുള്ളൂ. 'മധു ചേട്ടൻ' അന്നും ഇന്നും ഒരുപോലെ തന്നെയുണ്ട്. അന്നും ഇന്നും എങ്ങനെ ഇത്രയും ഭംഗിയായി ഇരിക്കുന്നു എന്ന് അമൃതയ്ക്കറിയണം
advertisement
6/7
'ഞാൻ എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. ഒരുപക്ഷേ പാട്ടായിരിക്കും അതിന്റെ കാരണം' എന്ന് മധു ബാലകൃഷ്ണൻ മറുപടി നൽകി
advertisement
7/7
ദിവ്യയാണ് മധു ബാലകൃഷ്ണന്റെ പത്നി. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മൂത്ത സഹോദരിയാണ് ദിവ്യ. ദമ്പതികൾക്ക് ഒരു മകനുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Madhu Balakrishnan | ഞാൻ എവിടുന്നാ റേഷൻ വാങ്ങുന്നത് എന്ന് ചോദ്യമുണ്ട്; അതിന്റെ കാരണം വിശദമാക്കി മധു ബാലകൃഷ്ണൻ