TRENDING:

Mahalakshmi Ravindar | നിങ്ങൾ എന്ത് പറഞ്ഞാലും അക്കാര്യത്തിൽ ഞാൻ പിന്മാറില്ല; ഒന്നാം വിവാഹവാർഷികത്തിൽ മഹാലക്ഷ്മി രവീന്ദർ

Last Updated:
സൈബർ ഇടം ആഘോഷമാക്കിയ മഹാലക്ഷ്മിയും ഭർത്താവ് രവീന്ദറും വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ
advertisement
1/8
നിങ്ങൾ എന്ത് പറഞ്ഞാലും അക്കാര്യത്തിൽ ഞാൻ പിന്മാറില്ല; ഒന്നാം വിവാഹവാർഷികത്തിൽ മഹാലക്ഷ്മി രവീന്ദർ
വിവാഹം കഴിഞ്ഞ വേഷത്തിലെ ആദ്യ ചിത്രം പുറത്തുവന്നത് മുതൽ ഇന്നുവരെ സമൂഹ മാധ്യമങ്ങൾ വിടാതെ പിടികൂടിയ ദമ്പതികളാണ് നടി മഹാലക്ഷ്മി രവീന്ദറും (Mahalakshmi Ravindar) ചലച്ചിത്ര നിർമാതാവായ ഭർത്താവ് രവീന്ദർ ചന്ദ്രശേഖരനും (Ravindar Chandrasekaran). രവീന്ദറിന്റെ ശരീരഭാരം അല്ലതെ മറ്റൊന്നുമായിരുന്നില്ല വിഷയം. ഈ ബന്ധം അധികം തുടരില്ല എന്ന് വിധിച്ചവർക്ക് മുന്നിൽ ഒരു കൊല്ലത്തെ ദാമ്പത്യ ജീവിതം ജീവിച്ചു കാട്ടുകയാണ് മഹാലക്ഷ്മിയും രവീന്ദറും
advertisement
2/8
ഭാര്യയെ പ്രണയത്തോടെ നോക്കുന്ന രവീന്ദറിന്റെ മുഖമാണ് ചിത്രത്തിൽ. വിവാഹവാർഷികത്തിൽ തമിഴ് ഭാഷയിലെ കുറിപ്പ് ഇംഗ്ളീഷിൽ അതുപോലെ എഴുതിയാണ് രവീന്ദറിന്റെ ആശംസ. ഇതിൽ ജീവിതത്തിൽ നേരിട്ട പരിഹാസം മുതൽ വേർപിരിഞ്ഞു എന്ന് പറഞ്ഞു പരത്തിയ കിംവദന്തികൾ വരെ രവീന്ദർ കോർത്തിണക്കി (തുടർന്ന് വായിക്കുക)
advertisement
3/8
രണ്ടും അടിച്ചു പിരിഞ്ഞ് യൂട്യൂബ് വീഡിയോയിൽ വന്നിരിക്കും എന്ന് പ്രവചിച്ചവരെയും രവീന്ദർ ഓർത്തെടുത്തു. മനൈവി മഹാലക്ഷ്മിയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും ഒരു കാര്യത്തിൽ രവീന്ദർ സത്യസന്ധനായി
advertisement
4/8
ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽ മഹാലക്ഷ്മി അൽപ്പം കടുപ്പം ആണെന്ന് അദ്ദേഹം സമ്മതിച്ചു. ഹോട്ടൽ, സ്വിഗി ഭക്ഷണം തേടുന്നതിനെക്കുറിച്ചും രവീന്ദറിന്റെ പരാമർശമുണ്ട്. ഇവിടെയാണ് മഹാലക്ഷ്മിയുടെ കിണ്ണംകാച്ചിയ മറുപടി
advertisement
5/8
തനിക്കും മകൻ സച്ചിനും ലഭിക്കാവുന്നതിൽ ഏറ്റവും മികച്ചതാണ് രവീന്ദർ എന്ന് മഹാലക്ഷ്മി. കടലോളം സ്നേഹമുണ്ട് അദ്ദേഹത്തോട്. പക്ഷേ എന്തൊക്കെ പറഞ്ഞാലും താൻ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും പിന്മാറില്ല എന്ന് മഹാലക്ഷ്മി
advertisement
6/8
വിവാഹവാർഷികത്തിന് ഒരു സ്പെഷ്യൽ കേക്ക് ആണ് മഹാലക്ഷ്മിയുടെ സമ്മാനം. ഇത് പ്രത്യേകം പറഞ്ഞു ചെയ്ത് നൽകിയ രസമലൈ കേക്ക് ആണെന്ന് മഹാലക്ഷ്മി. കലണ്ടർ രൂപത്തിൽ ചെയ്ത ഫോണ്ടന്റ് ഡിസൈൻ ആണ് ഇതിനു പുറത്ത്
advertisement
7/8
അമ്മു എന്നാണ് മഹാലക്ഷ്മി രവീന്ദറിനെ വിളിക്കുക. പണം മോഹിച്ചു മാത്രം അദ്ദേഹത്തെ വിവാഹം ചെയ്‌തു എന്നാണ് മഹാലക്ഷ്മി കേട്ട പ്രധാന ആരോപണങ്ങളിൽ ഒന്ന്
advertisement
8/8
ആദ്യ വിവാഹത്തിൽ ഒരു മകന്റെ അമ്മയാണ് മഹാലക്ഷ്മി. കുഞ്ഞും മഹാലക്ഷ്മിയുടെ ഒപ്പമുണ്ട്. അപൂർവമായി കുഞ്ഞിന്റെ ചിത്രങ്ങൾ മഹാലക്ഷ്മിയുടെ പേജിൽ കാണാം
മലയാളം വാർത്തകൾ/Photogallery/Buzz/
Mahalakshmi Ravindar | നിങ്ങൾ എന്ത് പറഞ്ഞാലും അക്കാര്യത്തിൽ ഞാൻ പിന്മാറില്ല; ഒന്നാം വിവാഹവാർഷികത്തിൽ മഹാലക്ഷ്മി രവീന്ദർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories