Malavika Mohanan | റോയൽ ലുക്ക്; ചുവന്ന സാരയിൽ തിളങ്ങി മാളവിക മോഹനൻ; വൈറലായി ചിത്രങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക
advertisement
1/10

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം മാളവിക നിറസാന്നിധ്യമായി മാറി. രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മാളവികയ്ക്ക് സാധിച്ചു.
advertisement
2/10
നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെന്റിങ്ങിൽ തരംഗമായിരിക്കുന്നത്.
advertisement
3/10
'തങ്കലാൻ' ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയതാണ് മാളവിക മോഹനൻ. ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
advertisement
4/10
ചുവന്ന സാരിയിൽ മാളവികയെ അതിസുന്ദരിയായി കാണപ്പെട്ടു. എംബ്രോയ്ഡറി ചെയ്ത ഫ്ലോറൽ സാരിയോടൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലൗസിന്റെ പുറകുവശത്തെ വർക്ക് സാരിക്ക് റോയൽ ലുക്ക് നൽകി.
advertisement
5/10
സിംപിൾ മേക്കപ്പിനൊപ്പം ഓപ്പൺ ഹെയർസ്റ്റെയിലാണ് ലുക്കിന് താരം തിരഞ്ഞെടുത്തത്. സിംപിൾ കമ്മലിനൊപ്പം കയ്യിലൊരു വളയുമാണ് താരം അണിഞ്ഞിരിക്കുന്നത്.
advertisement
6/10
ഇപ്പോൾ മാളവിക മോഹനൻ തങ്കലാൻ പ്രമോഷനുകൾക്കായി സാരി അണിഞ്ഞ് റോയൽ ലുക്കിലാണ് എത്തുന്നത്. രണ്ടാഴ്ച മുമ്പ്, അതിലോലമായ സ്വർണ്ണ ബോർഡറുകളുള്ള മറ്റൊരു ചുവന്ന സാരി ധരിച്ച ഫോട്ടോകൾ നടി പങ്കിട്ടിരുന്നു. ഇതും ആരാധകർ ഏറ്റെടുത്തിരുന്നു.
advertisement
7/10
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മാളവിക തങ്കലാനെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്.ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മാളവികയെത്തുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരതി എന്ന കഥാപാത്രത്തിന്റെ പുതിയ ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
advertisement
8/10
“തങ്കലാൻ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്. മനോഹരമായ ഒരു ടീമിനൊപ്പമായിരുന്നു എന്റെ തങ്കലാൻ യാത്ര. അസാധ്യ താരങ്ങൾക്കൊപ്പമുള്ള ഒന്നരവർഷത്തെ യാത്രയായിരുന്നു ഇത്. ആരതിയെ എനിക്ക് തന്നതിന് രഞ്ജിത് സാറിനോട് നന്ദി പറയുന്നു. അൽപ്പം ഇമോഷണലാകാതെ ആരതിയെക്കുറിച്ച് പറയാനാകില്ല. ഇത്തരമൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് നന്ദി”
advertisement
9/10
“ഇതുപോലെയൊരു കഥാപാത്രം ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടിട്ടില്ല. വിക്രം സാറില്ലായിരുന്നെങ്കിൽ ഈ കഥാപാത്രം എനിക്ക് ചെയ്യാനാകില്ലായിരുന്നു. തങ്കലാൻ ഒരു ടീം എഫേർട്ടാണ്. തങ്കലാൻ ഒരു തിയറ്റർ എക്സിപീരിയൻസാണ്. ഞാനും അതിനായി കാത്തിരിക്കുന്നു”. ഓഗസ്റ്റ് 15 - നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക .
advertisement
10/10
മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന നടി സ്റ്റൈലൻ ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ഫാഷൻ ലോകത്തെ ഒരു ട്രെൻഡ് സെറ്റർ ആണ് മാളവിക എന്നുപറയാം.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Mohanan | റോയൽ ലുക്ക്; ചുവന്ന സാരയിൽ തിളങ്ങി മാളവിക മോഹനൻ; വൈറലായി ചിത്രങ്ങൾ