Trisha | ബൈസെക്ഷ്വലായ തൃഷ പ്രമുഖ നടിയെ തായ്‌ലൻഡിൽ കൊണ്ടുപോയി വിവാഹ ചടങ്ങ് നടത്തി; ആരോപണവുമായി സുചിത്ര
- Published by:meera_57
- news18-malayalam
Last Updated:
തെന്നിന്ത്യൻ സിനിമയിലെ കരുത്തയായ അഭിനേത്രി എന്ന രീതിയിൽ ശ്രദ്ധേയയായ നടി വിവാഹിതയും ഒരു മകന്റെ അമ്മയുമാണ്
advertisement
1/6

നടൻ വിജയ്‌യുടെ (Thalapathy Vijay) ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി സമർപ്പിച്ചത് മുതൽ ഏറെ വിമർശനങ്ങൾ നേരിട്ട നടിയാണ് തൃഷ (Trisha Krishnan). സംഗീത ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതിനും വളരെ മുൻപ് തന്നെ അവർക്ക് നടൻ വിജയ്‌യുടെ അടുപ്പമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊടുമ്പിരി കൊണ്ടിരുന്നു. തൃഷ ഇനിയും അവിവാഹിതയായി തുടരുന്നതും ഒരു വിവാഹം നിശ്ചയം വരെ നടന്ന ശേഷം വേണ്ടെന്നു വച്ചതും മറ്റും, അവർ പ്രണയത്തിലാണ് എന്ന ഊഹാപോഹങ്ങളിൽ എത്താൻ സാഹചര്യമൊരുക്കി. വിദേശ യാത്രകളിൽ ഉൾപ്പെടെ തൃഷയുടെ ഒപ്പം വിജയ് ഉണ്ടായിരുന്നു എന്ന സ്ഥിരീകരിക്കാത്ത പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരുന്നു
advertisement
2/6
വരുൺ മണിയൻ എന്ന ബിസിനസുകാരനുമായുള്ള തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. അധികം വൈകാതെ, താൻ വിവാഹം ചെയ്യുന്നില്ല എന്ന വിവരവും അവർ പ്രഖ്യാപിച്ചു. വരുൺ അവരോട് സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെടുകയും, അതാണ് വിവാഹം വേണ്ടെന്നു വയ്ക്കാൻ കാരണം എന്നും തൃഷ പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് തൃഷ വിജയ്‌യുടെ ഒപ്പം യാത്ര ചെയ്തതിന്റെയും മറ്റും വിവരങ്ങൾ പൊതുജനശ്രദ്ധ നേടിയത് (തുടർന്ന് വായിക്കുക)
advertisement
3/6
സംഗീതയുടെ വിവാഹമോചന ഹർജിയും, തുടർന്നുണ്ടായ വിവാദങ്ങളും തലപൊക്കിയ ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്തു. എന്നിരുന്നാലും വിജയ്‌യുടെ കൂടെ ലിഫ്റ്റിൽ വച്ചുള്ള സെൽഫിയും, ജന്മദിന പോസ്റ്റിൽ വളർത്തുനായയെ ഓമനിക്കുന്ന ചിത്രവും, ലിയോ ലൊക്കേഷൻ സ്റ്റില്ലുകളും മറ്റും തൃഷ ഇപ്പോഴും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നുണ്ട്. നടിയുടെ ഒപ്പം നീണ്ട 15 വർഷക്കാലം വിജയ് ഒരു സിനിമ പോലും ചെയ്യാതെ ഇരുന്നിരുന്നു
advertisement
4/6
തമിഴ് സിനിമാ ലോകത്ത് വിവാദം നിറഞ്ഞ പല വിഷയങ്ങളും ചർച്ചയാകാൻ കാരണമായ ഒരാളാണ് ഗായിക സുചിത്ര. സുചി ലീക്സ് എന്ന പേരിൽ, സിനിമയുടെ പിന്നിൽ താരങ്ങളുടെ ഇടയിൽ സംഭവിക്കുന്ന നിരവധിയായ വിഷയങ്ങൾ സുചിത്ര വർഷങ്ങളായി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പലതിനും അവരുടെ പക്കൽ ഫോട്ടോ തെളിവുകൾ പോലുമുണ്ടായി. സംഗീത- വിജയ് വിവാഹമോചനം വിഷയമാകുമ്പോൾ അവർ നടി തൃഷയ്‌ക്കെതിരായി വളരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിക്കഴിഞ്ഞു. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വകയായി മാറിക്കഴിഞ്ഞു
advertisement
5/6
നടൻ വിജയ്‌യുടെ പേരിലാണ് വിവാദങ്ങൾ എങ്കിലും, തൃഷ ഇഷ്‌ടപ്പെടുന്ന വ്യക്തി നടനും രാഷ്ട്രീയപ്രവർത്തകനുമായ പ്രമുഖനാണ് എന്ന് സുചിത്ര. ഇത്തരത്തിൽ രണ്ടു പേരുകളാണ് അവർ ആരോപിക്കുന്നത്. ബൈസെക്ഷ്വൽ ആയ തൃഷ, ഇത്തരത്തിൽ രണ്ടുപേരുമായി അടുപ്പം സൂക്ഷിക്കുന്നതായി സുചിത്ര. ഇതിൽ പറയുന്ന വനിത, ഒരു മുതിർന്ന നടിയാണ്. ഇവർ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സജീവമാണ്. തെന്നിന്ത്യൻ സിനിമയിലെ കരുത്തയായ അഭിനേത്രി എന്ന രീതിയിലും ഇവരുടെ പേര് ശ്രദ്ധേയമാണ്. കൂടാതെ അവർ വിവാഹിതയും ഒരു മകന്റെ അമ്മയുമാണ്
advertisement
6/6
ഐ.ബി.എൻ. തമിഴ് എന്ന സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ ആരോപണാത്മകമായ വെളിപ്പെടുത്തൽ. നടിയെ ഇങ്ങനെയൊരു ബന്ധത്തിൽ തൃഷ ട്രാപ് ചെയ്യുകയായിരുന്നു. ഒരിക്കൽ തായ്‌ലൻഡിൽ കൊണ്ടുപോയി, സോൾസിസ്റ്റേഴ്സ് എന്ന പേരിൽ സ്ത്രീകൾ തമ്മിൽ വിവാഹം പോലുള്ള ചടങ്ങ് തൃഷ നടത്തിയതായും അവർ ആരോപിക്കുന്നു. ഇവർ പരാമർശിക്കുന്ന നടിയുടെ പിറന്നാൾ ആഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്ത നടിയാണ് തൃഷ. ഇപ്പോൾ സോൾമേറ്റ്സ് എന്ന നിലയിൽ തൃഷ വിളിക്കുന്നവർ ഒരുപക്ഷേ മറ്റൊരു കാലത്ത് മറ്റാരെങ്കിലും ആയേക്കാം എന്നും സുചിത്ര
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | ബൈസെക്ഷ്വലായ തൃഷ പ്രമുഖ നടിയെ തായ്‌ലൻഡിൽ കൊണ്ടുപോയി വിവാഹ ചടങ്ങ് നടത്തി; ആരോപണവുമായി സുചിത്ര