ഇങ്ങനെയും ആളു മാറിപോകുമോ! മലയാളി പ്രേക്ഷകർക്ക് ഈ നായകനെ കണ്ടിട്ട് പരിചയം വല്ലതും തോന്നുന്നുണ്ടോ?
- Published by:user_57
- news18-malayalam
Last Updated:
അഭിനയമെന്ന പോലെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചയാൾ പക്ഷേ ഈ മേക്കോവറിൽ മറ്റൊരാളാണ്
advertisement
1/7

മലയാളത്തിലെ പല നടൻമാരും പ്രേക്ഷകരുടെ മനസ്സിൽ ഏതെങ്കിലും ഒരു സിനിമ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടവർ ആയിരിക്കണമെന്നില്ല. എന്നാൽ, ആകെ ഒരു ചിത്രം, അതും മലയാളത്തിലെ ആദ്യ സിനിമ കൊണ്ടുതന്നെ ചിരപ്രതിഷ്‌ഠ നേടിയ ഒരു നടനാണ് ഈ ചിത്രത്തിൽ. അഭിനയമെന്ന പോലെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചയാൾ പക്ഷേ ഈ മേക്കോവറിൽ മറ്റൊരാളാണ്
advertisement
2/7
അതിനു ശേഷം അടുത്ത ചിത്രം ഇനിയെന്ന് എന്ന ചോദ്യത്തിന് മറുപടി വന്നെങ്കിലും, മലയാളത്തിൽ ഇദ്ദേഹം നായകനായ സിനിമകൾ അധികം റിലീസ് ചെയ്തിട്ടില്ല. ആ ചിത്രം ഉടനെ ഇറങ്ങും എന്നാണ് പ്രതീക്ഷ. ബാംഗ്ലൂരിലെ മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ ഈ മലയാളിയെ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്ന് നോക്കുക (തുടർന്ന് വായിക്കുക)
advertisement
3/7
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ നായകനായ ചുള്ളൻ ചെക്കനെ പ്രേക്ഷകർ എങ്ങനെയാണ് മറക്കുക? മലയാളത്തിൽ ആദ്യമായി ഒ.ടി.ടി. റിലീസ് ചെയ്ത താരചിത്രമായ 'സൂഫിയും സുജാതയും' സിനിമയിലൂടെ മലയാളത്തിൽ രംഗപ്രവേശം നടത്തിയ ദേവ് മോഹനാണ് ഇത്
advertisement
4/7
ഏറെ ആരാധകരെ വാരിക്കൂട്ടിയ ആ നീളൻ താടിയും മുടിയും മീശയും പൊയ്പ്പോയി എന്നതാണ് താരത്തിന്റെ ചിത്രത്തിലെ മാറ്റം. എന്നാൽ അത്രയും മാറിയപ്പോൾ തന്നെ ആളെ തിരിച്ചറിയാൻ പോലും സാധിക്കാതെയായി എന്നുവേണം പറയാൻ
advertisement
5/7
മലയാളത്തിൽ അത്രകണ്ട് സജീവമായില്ലെങ്കിലും തെലുങ്ക് ചിത്രമായ ശാകുന്തളത്തിൽ ദുഷ്യന്ത മഹാരാജാവിന്റെ വേഷത്തിൽ ദേവ് മോഹൻ വേഷമിട്ടിരുന്നു. സമാന്ത റൂത്ത് പ്രഭുവാണ് ഈ സിനിമയിൽ ദേവ് മോഹന്റെ നായികയായത്
advertisement
6/7
'പുള്ളി'യാണ് ദേവ് മോഹന്റെ അടുത്ത മലയാള ചിത്രം. അതിനു മുൻപായി 'വാലാട്ടി' എന്ന സിനിമയിൽ വോയിസ് ആർട്ടിസ്റ്റുമാരിൽ ഒരാളായി ദേവ് മോഹനും ഉണ്ടായിരുന്നു. വേറിട്ട ശബ്ദത്തിനും ഉടമയാണ് ദേവ് മോഹൻ
advertisement
7/7
അറബിയും സൂഫി നൃത്തവും പഠിച്ച ശേഷമാണ് ദേവ് മോഹൻ സൂഫിയും സുജാതയും സിനിമയിലെ സൂഫിയായത്. സൂഫി നൃത്തം അഭ്യസിച്ച് അതിൽ പ്രാവീണ്യം നേടാൻ ദേവ് മോഹൻ രണ്ടുവർഷം എടുത്തു എന്നാണ് റിപ്പോർട്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇങ്ങനെയും ആളു മാറിപോകുമോ! മലയാളി പ്രേക്ഷകർക്ക് ഈ നായകനെ കണ്ടിട്ട് പരിചയം വല്ലതും തോന്നുന്നുണ്ടോ?