Mammootty | പോർഷെ പോയി, വന്നു; ദീർഘവീക്ഷണം ഞാൻ കണ്ണട വച്ച് മാറ്റും; തഗ് മറുപടി അടിച്ച് മമ്മൂട്ടി
- Published by:user_57
- news18-malayalam
Last Updated:
ലുക്കിന്റെ കാര്യത്തിൽ യൂത്തന്മാർക്ക് ഇടംവലം തിരിയാൻ ഇടം കൊടുക്കാത്ത മമ്മുക്ക ഇപ്പോൾ തഗ് അടിയുടെ കാര്യത്തിൽ പുത്തൻ കോമ്പറ്റീഷനുമായി രംഗത്ത്
advertisement
1/7

ലുക്കിന്റെ കാര്യത്തിൽ യൂത്തന്മാർക്ക് ഇടംവലം തിരിയാൻ ഇടം കൊടുക്കാത്ത നടനാണ് മമ്മൂട്ടി (Mammootty) എന്ന് എല്ലാപേർക്കുമറിയാം. ഇപ്പോൾ സിനിമയ്ക്ക് പുറത്തുള്ള പഞ്ച് ഡയലോഗടിയുടെ കാര്യത്തിലും അവർ മമ്മൂട്ടിക്കൊപ്പം പിടിച്ചു നിൽക്കാൻ അൽപ്പം വിയർക്കേണ്ടി വരും എന്നായി അവസ്ഥ. പുതിയ ചിത്രം കാതലിന്റെ അഭിമുഖങ്ങളിലാണ് ഉരുളയ്ക്ക് ഉപ്പേരിയായി മമ്മൂട്ടിയുടെ തഗ് ഡയലോഗുകൾ ഇറങ്ങുന്നത്
advertisement
2/7
കാൽ നൂറ്റാണ്ടിനു ശേഷം നടി ജ്യോതികയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയാണ് 'കാതൽ: ദി കോർ'. അതും സിനിമയുടെ മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. ഓമന എന്നാണ് കഥാപാത്രത്തിന്റെ പേര് എന്നാണ് ലഭ്യമായ സൂചന (തുടർന്ന് വായിക്കുക)
advertisement
3/7
എന്തുകൊണ്ട് ജ്യോതികയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന്. 'ഒരു ചാൻസ് കൊടുത്തതാ ഞങ്ങൾ. ഞാൻ ജ്യോതികയോട് അഭ്യർത്ഥിച്ചു എന്ന് മമ്മൂട്ടി'
advertisement
4/7
കാൽ നൂറ്റാണ്ടിനു ശേഷമുള്ള മലയാളത്തിലെക്കുള്ള മടങ്ങിവരവ് ഇതിലും വലിയ ഒരു ചിത്രത്തിലൂടെ സാധ്യമാവില്ല എന്ന് ജ്യോതിക വിശ്വസിക്കുന്നു. സൂപ്പർസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരവും നല്ല കഥയും എല്ലാം ചേർന്നതോടെയാണ് താൻ സമ്മതിച്ചതെന്ന് ജ്യോതിക. ആദ്യ ദിവസം അദ്ദേഹം ഹസ്തദാനം നൽകി
advertisement
5/7
എന്തുകൊണ്ട് ജ്യോതികയോട് അഭിനയിക്കാമോ എന്ന് അഭ്യർത്ഥിച്ചു എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി കൊടുത്തു. 'അഭിനയിക്കാൻ പറ്റുമോ എന്നറിയാനായിരുന്നു എന്ന്. നമ്മൾ ശ്രമിച്ചു, അവർ സമ്മതിച്ചു.ഒരു പോർഷെ പോയി, വന്നു'
advertisement
6/7
മറ്റൊരു ചോദ്യം മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തെ കുറിച്ചുള്ളതായിരുന്നു. 'അത് ഞാൻ കണ്ണട വച്ച് മറ്റും' എന്ന മറുപടിക്ക് അഭിമുഖം നടത്തുന്നവർക്ക് പോലും ചിരിക്കാതെയിരിക്കാൻ സാധിച്ചില്ല
advertisement
7/7
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ, നവംബർ 23ന് തിയേറ്ററിലെത്തും. താരം ഏറെ വ്യത്യസ്തത പുലർത്തുന്ന വേഷമാകും ചെയ്യുക എന്നാണ് വിവരം
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty | പോർഷെ പോയി, വന്നു; ദീർഘവീക്ഷണം ഞാൻ കണ്ണട വച്ച് മാറ്റും; തഗ് മറുപടി അടിച്ച് മമ്മൂട്ടി