'എന്റെ ശരീരത്തെ വലിയ പ്രശ്നമായിട്ട് കണ്ടു; ശസ്ത്രക്രിയയിലൂടെ ഭാരം കുറയ്ക്കാൻ ഡോക്ടർമാരെ സമീപിച്ചു': മഞ്ജിമ മോഹൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
വിഷമ ഘട്ടങ്ങളിൽ പൂച്ചകളോട് സംസാരിക്കുമെന്നും മഞ്ജിമ പറഞ്ഞു
advertisement
1/5

സിനിമാ ജീവിതത്തിൽ ബാലതാരമായി തുടക്കം കുറിച്ച നടിയാണ് മഞ്ജിമ മോഹൻ. വലിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി ജി പ്രജിത്ത് സംവിധാനം ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തിയത്. പിന്നാലെ, തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധപിടിച്ചു പറ്റാനും നടിയ്ക്കു കഴിഞ്ഞു.
advertisement
2/5
പലപ്പോഴും ബോഡിഷെയ്മിങ്ങിന് ഇരയാകുന്ന നടി കൂടിയാണ് മഞ്ജിമ മോഹൻ. നടിയുടെ വിവാഹ ദിവസം പോലും സോഷ്യൽ മീഡിയയിൽ ആശംസകൾക്ക് പകരം കൂടുതലും ബോഡി ഷെയ്മിങ്ങാണ് നേരിടേണ്ടി വന്നത്. ഇതിനെ കുറിച്ച് നടി തന്നെ നിരവധി അവസരങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ശരീരഭാരം കൂടിയതോടെ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങ് ആദ്യകാലത്ത് മാനസികമായി ഒരുപാട് ബാധിച്ചെന്ന് പറയുകയാണ് നടി. ഒരു യൂട്യൂബ് ചാനലിനോടാണ് ഇതിനെക്കുറിച്ച് താരം സംസാരിച്ചത്.
advertisement
3/5
ബോഡി ഷെയ്മിങ്ങിനെ കുറിച്ച് കേൾക്കുമ്പോൾ ഞാൻ കരയും, തളരും, ആധി പിടിക്കുകയും ചെയ്യും. എന്താണ് സംഭവിക്കുന്നതെന്നാണ് ആദ്യം മനസിലാക്കേണ്ടത്. എന്നാൽ, മാത്രമാണ് അടുത്ത നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അടുത്തത് എന്ത് എന്നാണ് ആലോചിക്കേണ്ടത്. നമ്മൾ പ്രയാസത്തിലായിരിക്കുമ്പോൾ ലോജിക്കലായി ആലോചിക്കാനും പ്രയാസമുണ്ട്. തലച്ചോറല്ല, ഹൃദയമായിരിക്കും അവിടെ തീരുമാനം എടുക്കുക. ഇപ്പോൾ പ്രശ്നങ്ങളെ അക്സെപ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ജോലിക്കപ്പുറം എനിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും മഞ്ജിമ പറഞ്ഞു.
advertisement
4/5
പിസിഒഡി ഉണ്ടായിരുന്നതിനാലാണ് തനിക്ക് ഭാരം കൂടിയതെന്നാണ് നടി പറയുന്നത്. എന്നാൽ, പിസിഒഡി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നെന്നും നടി വ്യക്തമാക്കി. എല്ലാവരും എന്റെ ശരീരത്തെ വലിയ പ്രശ്നമായിട്ടാണ് കണ്ടിരുന്നതെന്നും എന്നാൽ ആരോഗ്യമാണ് പ്രധാനമെന്നും നടി പറയുന്നു. ശസ്ത്രക്രിയയിലൂടെ പോലും ശരീരഭാരം കുറക്കാൻ കഴിയുമോ എന്നറിയാൻ താൻ ഡോക്ടർമാരെ സമീപിച്ചിരുന്നെന്നും മ‍ഞ്ജിമ കൂട്ടിച്ചേർത്തു.
advertisement
5/5
ഇപ്പോൾ മെഡിറ്റേഷനും സംഗീതവും സ്പിരിച്വാലിറ്റിയുമാണ് ചെയ്യുന്നതെന്നും വിഷമഘട്ടങ്ങളിൽ പങ്കാളിയോട് സംസാരിക്കുമെന്നും നടി പറഞ്ഞു. പൂച്ചകളോടും സംസാരിക്കാറുണ്ടെന്നും അവ തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും താൻ പറഞ്ഞത് കേട്ടിരിക്കുമെന്നും മഞ്ജിമ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ ശരീരത്തെ വലിയ പ്രശ്നമായിട്ട് കണ്ടു; ശസ്ത്രക്രിയയിലൂടെ ഭാരം കുറയ്ക്കാൻ ഡോക്ടർമാരെ സമീപിച്ചു': മഞ്ജിമ മോഹൻ