TRENDING:

Manjima Mohan | ഭർത്താവ് അടുക്കളയിൽ കയറി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രവുമായി മഞ്ജിമ മോഹൻ

Last Updated:
ഗൗതം അടുക്കളയിൽ കയറി തയാറാക്കിയ ഭക്ഷണം എന്തെന്ന് മഞ്ജിമ
advertisement
1/6
ഭർത്താവ് അടുക്കളയിൽ കയറി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രവുമായി മഞ്ജിമ മോഹൻ
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി മഞ്ജിമ മോഹനും (Manjima Mohan) നടൻ ഗൗതം കാർത്തിക്കും (Gautham Karthik) അടുത്തിടെയാണ് വിവാഹിതരായത്. മലയാളത്തിൽ നിന്നും ആരംഭിച്ച്‌ തമിഴിന്റെ മരുമകളാവുന്ന ഏറ്റവും പുതിയ താരമാണ് മഞ്ജിമ. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. തീർത്തും ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം
advertisement
2/6
വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം അടുക്കുമ്പോൾ, ഭർത്താവ് അടുക്കളയിൽ കയറി തന്റെ നളപാചക വൈദഗ്ധ്യം തെളിയിച്ചതിന്റെ ചിത്രവുമായി വരികയാണ് മഞ്ജിമ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് മഞ്ജിമ ഈ ചിത്രം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/6
വളരെ കെയറിങ്ങായുള്ള പങ്കാളിയാണ് ഗൗതം എന്ന് മഞ്ജിമ പണ്ടും പറഞ്ഞിട്ടുണ്ട്. മഞ്ജിമ ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിച്ച വേളയിൽ കൂടെ നിന്നതും പ്രചോദനം നൽകിയതുമെല്ലാം ഗൗതം തന്നെയായിരുന്നു
advertisement
4/6
ഭർത്താവ് അടുക്കള കേറിയതിന്റെ അന്തരഫലം എന്നാണ് മഞ്ജിമയുടെ ക്യാപ്‌ഷൻ. ആരും അടിസ്ഥാനപരമായി തയാറാക്കി തുടങ്ങുന്ന ഭക്ഷണം തന്നെയാണ് ഗൗതം കാർത്തിക്കിനും അടുക്കളയിൽ ചെയ്യാനുണ്ടായിരുന്നത്
advertisement
5/6
കൂടുതൽ ആമുഖമൊന്നുമില്ലാതെ പറയാം. മറ്റൊന്നുമല്ല, ഈ കാണുന്ന ബുൾസ് ഐയും ബ്രെഡ് മൊരിച്ചതുമാണ് ഗൗതം പാകം ചെയ്തത്
advertisement
6/6
ജീവിതത്തിലെ രസകരമായ വിശേഷങ്ങൾ ഇടയ്ക്കിടെ മഞ്ജിമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അവതരിപ്പിക്കാറുണ്ട്. ഇതിൽ ഗൗതമിന്റെ വിശേഷങ്ങളും കാണാം
മലയാളം വാർത്തകൾ/Photogallery/Buzz/
Manjima Mohan | ഭർത്താവ് അടുക്കളയിൽ കയറി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രവുമായി മഞ്ജിമ മോഹൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories