TRENDING:

Mammootty | മമ്മൂട്ടിക്കൊപ്പം ഏറ്റവുമധികം സിനിമകളിൽ നായികാ വേഷം ചെയ്ത നടി; ഒന്നിച്ചഭിനയിച്ചത് 38 സിനിമകളിൽ

Last Updated:
1980 മുതൽ ഇവർ ഒന്നിച്ചുള്ള സിനിമകൾ റിലീസ് ചെയ്തിരുന്നു
advertisement
1/7
Mammootty | മമ്മൂട്ടിക്കൊപ്പം ഏറ്റവുമധികം സിനിമകളിൽ നായികാ വേഷം ചെയ്ത നടി; ഒന്നിച്ചഭിനയിച്ചത് 38 സിനിമകളിൽ
മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടിമാർ മമ്മൂട്ടിയുടെ (Mammootty) നായികമാരായിട്ടുണ്ട്. അമ്മയുടെയും, ഭാര്യയുടെയും, മകളുടെയും, സഹോദരിയുടെയും, സഹപ്രവർത്തകയുടെയും വേഷങ്ങളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്ത നടിമാർ ആരുണ്ട് എന്ന് ചോദിക്കുന്നതാവും എളുപ്പം. എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായ ശേഷം നടി മഞ്ജു വാര്യർ 'ദി പ്രീസ്റ്റ്' സിനിമയിൽ അദ്ദേഹത്തോടൊപ്പം ഗസ്റ്റ് റോളിൽ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം ഏറ്റവും കൂടുതൽ നായികാവേഷം ചെയ്ത റെക്കോർഡ് മറ്റൊരാൾക്കാണ്
advertisement
2/7
അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് ഈ വിവരം അവതാരകൻ മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ നായികാ നായകന്മാരായ പ്രേം നസീർ- ഷീല റെക്കോർഡിനൊപ്പം എത്തിയില്ലെങ്കിലും, ഇവരുടെ ചിത്രങ്ങളുടെ എണ്ണം തീരെ ചെറുതല്ല (തുടർന്ന് വായിക്കുക)
advertisement
3/7
മമ്മൂട്ടി ഇപ്പോഴും നായകവേഷം ചെയ്തു തിളങ്ങുമ്പോൾ, ആ പഴയ നായിക അമ്മയുടെയും അമ്മൂമ്മയുടെയും വേഷങ്ങളിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. സംവിധായകന്റെ ഭാര്യയും യുവസംവിധായകന്റെ അമ്മയും കൂടിയാണവർ ഇന്ന്
advertisement
4/7
മമ്മൂട്ടിയുടെ കൂടെ ഏറ്റവുമധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട നടി സീമയാണ്. മൊത്തം 38 ചിത്രങ്ങൾ. 1980 മുതൽ അവരുടെ ചിത്രങ്ങൾ വെള്ളിത്തിരയിൽ ഇറങ്ങാൻ തുടങ്ങിയിരുന്നു
advertisement
5/7
'സ്ഫോടനം' എന്ന പി.ജി. വിശ്വംഭരൻ ചിത്രമാണ് ആദ്യമായി മമ്മൂട്ടിയെയും സീമയെയും വെള്ളിത്തിരയിൽ ഒന്നിച്ചെത്തിച്ചത്. സുകുമാരൻ, സോമൻ, രവികുമാർ എന്നിവർ ഈ സിനിമയിലെ സുപ്രധാനവേഷങ്ങൾ അവതരിപ്പിച്ചു
advertisement
6/7
സന്ധ്യക്കെന്തിന്‌ സിന്ദൂരം, അടിമകൾ ഉടമകൾ, ഇത്രയും കാലം, സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്, ആവനാഴി തുടങ്ങിയ മമ്മൂട്ടി- സീമ സിനിമകൾ ശ്രദ്ധേയമാണ്
advertisement
7/7
മകൻ അനി ഐ.വി. ശശിക്കൊപ്പം സീമ. പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിൽ വിവേക് ഒബ്‌റോയിയുടെ അമ്മയുടെ വേഷം ചെയ്തത് സീമയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty | മമ്മൂട്ടിക്കൊപ്പം ഏറ്റവുമധികം സിനിമകളിൽ നായികാ വേഷം ചെയ്ത നടി; ഒന്നിച്ചഭിനയിച്ചത് 38 സിനിമകളിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories