Nila Nambiar|നിളാ നമ്പ്യാർ പറയുന്നു; 'ലോലാ കോട്ടേജിനെക്കുറിച്ച് വാർത്തകളിലെത്തിയതല്ല വാസ്തവം
- Published by:ASHLI
- news18-malayalam
Last Updated:
ഇതുകണ്ട് അലൻസിയർ സാറിനെ വിളിച്ചപ്പോൾ മോള് ഫോൺ വെച്ചോ ഞാനൊരു വീഡിയോ അയച്ചു തരാമെന്നാണ് പറഞ്ഞതെന്നും നിള നമ്പ്യാർ
advertisement
1/7

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യൽമീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയ മോഡലാണ് നിള നമ്പ്യാർ(Nila Nambiar). നിളയുടെ സംവിധാനത്തിൽ ഒരു അഡൽട്ട് വെബ് സീരീസ് എത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ലോല കോട്ടേജ് എന്നു പേരിട്ടിരിക്കുന്ന സീരീസിൽ മുഖ്യവേഷത്തിലെത്തുന്നത് നടൻ അലൻസിയർ(Alancier) ആണ്(Photo: Instagram).
advertisement
2/7

എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയല്ലെന്നാണ് നിള നമ്പ്യാർ (Nila Nambiar) പറയുന്നത്. സത്യാവസ്ഥ നിങ്ങളറിയണമെന്നും നിള നമ്പ്യാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു(Photo: Instagram).
advertisement
3/7
താൻ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ്സീരീസ് ആയ ലോല കോട്ടേജ് എന്റെ സ്വന്തം യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നുവെന്നാണ് പല വാർത്തകളിലും പ്രചരിക്കുന്നത്(Photo: Instagram).
advertisement
4/7
എന്നാൽ അലൻസിയറിനെ പോലെ ഒരാളെ കൊണ്ടുവന്നിട്ട് ഞാനെന്തിനാണ് ആ സീരീസ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യണമെന്നാണ് നിള നമ്പ്യാരുടെ ചോദ്യം. ഇതെന്റെ സ്വന്തം ഓടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്(Photo: Instagram).
advertisement
5/7
ഈ വാർത്ത കണ്ടയുടനെ താൻ അലൻസിയറിനെ വിളിച്ചു. സാർ ഇങ്ങനെ ഒരു വാർത്ത കണ്ടിരുന്നുവോ എന്ന എന്റെ ചോദ്യത്തിന് നീ കാണുന്നതിന് ഞാനത് കണ്ടിരുന്നുവെന്നാണ് അദ്ദേഹം നൽകിയ മറുപടി(Photo: Instagram).
advertisement
6/7
ശേഷം മോള് ഫോൺ വെച്ചോ ഞാനൊരു വീഡിയോ അയച്ചു തരാമെന്നാണ് അലൻസിയർ ചേട്ടൻ പറഞ്ഞതെന്നും നിള പറയുന്നു. പങ്കുവെച്ച വീഡിയോയിൽ ഞാനെന്റെ ഡ്യൂട്ടി ചെയ്യുന്നുവെന്നാണ് അലൻസിയർ പറഞ്ഞത്. ഞാൻ മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ലെന്നും ഞാൻ അഭിനയിക്കും അതെന്റെ തൊഴിലാണ് എന്നിങ്ങനെയാണ് അലൻസിയർ വീഡിയോയിൽ പറയുന്നത്(Photo: Instagram).
advertisement
7/7
അതേസമയം കുട്ടിക്കാനത്താണ് വെബ് സീരീസിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്(Photo: Instagram).
മലയാളം വാർത്തകൾ/Photogallery/Buzz/
Nila Nambiar|നിളാ നമ്പ്യാർ പറയുന്നു; 'ലോലാ കോട്ടേജിനെക്കുറിച്ച് വാർത്തകളിലെത്തിയതല്ല വാസ്തവം