Malavika Jayaram | ജയറാമിന് ചക്കി; ഇതുകൂടാതെ അമ്മായിയമ്മ രണ്ട് ഓമനപ്പേരുകളിൽ വിളിക്കുന്ന മാളവിക ജയറാം
- Published by:meera_57
- news18-malayalam
Last Updated:
മരുമകളെ മകളെ എന്ന പോലെ ഓമനപ്പേരുകൾ നൽകി വിളിക്കുന്ന പതിവുണ്ട് നവനീത് ഗിരീഷിന്റെ അമ്മയ്ക്ക്
advertisement
1/6

രണ്ടുപേരായി തുടങ്ങി ആറുപേരിലേക്ക് വളർന്ന കുടുംബമാണ് നടൻ ജയറാമിന്റേത് (Jayaram). വിവാഹം കഴിഞ്ഞ വേളയിൽ ജയറാമും പാർവതിയും മാത്രമായിരുന്നു അവരുടെ വീട്ടിലെങ്കിൽ, പിന്നെ കണ്ണൻ എന്ന് വിളിക്കുന്ന കാളിദാസ് ജയറാമും, ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ജയറാമും (Malavika Jayaram) അവർക്കിടയിലേക്ക് എത്തി. മക്കൾ രണ്ടുപേർക്കും ഒരേവർഷം ജയറാം കുടുംബം വിവാഹം നടത്തിക്കൊടുത്തു. ഇളയകുട്ടിയായ മകൾ മാളവികയ്ക്കായിരുന്നു ആദ്യം വിവാഹം ഉണ്ടായത്. ശേഷം ഈ മാസം കാളിദാസ് താരിണിയെ ഭാര്യയാക്കി വീട്ടിലേക്ക് ക്ഷണിച്ചു. നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭർത്താവ്
advertisement
2/6
മലയാളികൾ എങ്കിലും, വിദേശത്തു താമസമാക്കിയ ഗിരീഷ്, ലക്ഷ്മി ദമ്പതികളുടെ മകൾ നവനീത് കൃഷ്ണൻ എന്ന നവനീത് ഗിരീഷ് ആണ് മാളവികയ്ക്ക് വരനായത്. തങ്ങൾക്ക് ഏറെ പ്രാർത്ഥനയോടെ പിറന്ന മകനാണ് നവനീത് എന്ന് അമ്മ ലക്ഷ്മി പറയുന്നു. മകന്റെ പിറവിക്ക് മുൻപ്, താൻ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിറകണ്ണുകളോടെ പ്രാർത്ഥിച്ചിരുന്നു എന്നും, ശേഷം കൃഷ്ണന്റെ വരപ്രസാദമായി ലഭിച്ച മകന് നവനീത് കൃഷ്ണൻ എന്ന് പേരിടുകയും ചെയ്തിരുന്നു എന്ന് അമ്മ ലക്ഷ്മി പറയുന്നു. ഇവരുടെ ഏകമകനാണ് നവനീത് (തുടർന്ന് വായിക്കുക)
advertisement
3/6
ഒട്ടേറെ വിവാഹാലോചനകൾ വന്നുവെങ്കിലും നവനീതിന് അതിൽ ഒന്നുപോലും മനസ്സിൽ ഇടം നേടിയില്ല. മാളവിക ജയറാമിന്റെ വിവാഹാലോചനയും വീട്ടുകാർ കൊണ്ടുവന്നതാണ്. എന്നാൽ, മാളവികയെ കണ്ട് സംസാരിച്ചതും ഇത് തനിക്ക് വിധിച്ച ഭാവിവധുവെന്ന് നവനീതിനും തോന്നി തുടങ്ങി. ഇരുവീട്ടുകാർക്കും മുന്നിൽ അനവധി നിമിത്തങ്ങളും വന്നുചേർന്നു. മാളവികയുടെ ആലോചന വന്നതും ഇത് ഞങ്ങളുടെ കുട്ടിയാണ്, മകളാണ് എന്ന തോന്നൽ ഉണ്ടായിരുന്നതായി നവനീതിന്റെ മാതാവ് ലക്ഷ്മി പറയുന്നു
advertisement
4/6
കാളിദാസിനും അളിയൻ നവനീതിനും ഓമനപ്പേര് കണ്ണൻ എന്നുതന്നെ. രാധയെ പോലെ നിന്നെ സ്നേഹിക്കുന്ന ഒരു രുക്മിണി ഭാര്യയായി വരണം എന്നായിരുന്നു ഗിരീഷ് മകൻ നവനീതിന് നൽകിയ ഉപദേശം. ആ ആഗ്രഹം എന്തായിരുന്നോ, അതുപോലെ നവനീതിനെ സ്നേഹിക്കുന്ന വധു തന്നെയായി മാളവിക. മകൾ ജനിച്ച നാൾ മുതൽ അവളുടെ വിവാഹം തങ്ങളുടെ സ്വപ്നമായിരുന്നു എന്ന് ജയറാം. ഒരിക്കൽ കുതിരപ്പുറത്തേറി വരുന്ന രാജകുമാരൻ മാളവികയ്ക്ക് വരനാകും എന്ന് കുട്ടിക്കാലത്ത് ജയറാം കാളിദാസിന് കഥ പറഞ്ഞു കൊടുത്തിരുന്നതായി മാളവികയുടെ വിവാഹനിശ്ചയ വേളയിൽ ജയറാം പറഞ്ഞിരുന്നു
advertisement
5/6
[caption id="attachment_704966" align="alignnone" width="1200"] മരുമകളെയല്ല, ഒരു മകളെ കാത്തിരുന്ന കുടുംബത്തിലേക്കാണ് മാളവികയെ കൈപിടിച്ചു കൊടുത്തത് എന്ന ചാരിതാർഥ്യമുണ്ട് ജയറാമിന്. ജയറാം ചക്കി എന്ന് വിളിക്കുമെങ്കിലും അമ്മായിയമ്മയ്ക്ക് മാളവികയെ വിളിക്കാൻ മറ്റ് രണ്ട് പേരുകളുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മാളവിക- നവനീത് വിവാഹ വീഡിയോയുടെ ഹൈലൈറ്റിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് നവനീതിന്റെ കുടുംബവും ജയറാം കുടുംബവും സംസാരിച്ചത്</dd> <dd>[/caption]
advertisement
6/6
മാളവികയെ ചക്കി എന്നല്ല, മുത്ത് അല്ലെങ്കിൽ കുഞ്ചുമ എന്നാണ് തങ്ങൾ വിളിക്കാറ് എന്ന് നവനീതിന്റെ അമ്മ പറയുന്നു. വിവാഹം കഴിഞ്ഞതും മാളവിക ഭർത്താവിന്റെ ഒപ്പം വിദേശത്തേക്ക് താമസം മാറി. ചേട്ടൻ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാളവികയും നവനീതും ഒന്നിച്ചെത്തുകയായിരുന്നു. വിവാഹത്തിന് മുൻപും ശേഷവുമുള്ള പരിപാടികൾക്കും, എന്തിനേറെ പറയുന്നു, ഹണിമൂൺ ട്രിപ്പിന് പോലും ഇവർ കുടുംബസമേതം പങ്കെടുത്തു
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Jayaram | ജയറാമിന് ചക്കി; ഇതുകൂടാതെ അമ്മായിയമ്മ രണ്ട് ഓമനപ്പേരുകളിൽ വിളിക്കുന്ന മാളവിക ജയറാം