TRENDING:

Navya Nair | വിവാഹ കാര്യത്തിൽ കൊടുത്ത വാക്ക്; നവ്യയെ സിനിമയിലഭിനയിക്കാൻ അനുവദിച്ചതിന്റെ കാരണം

Last Updated:
ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ സിനിമാ നടിയാകും മുൻപ് നവ്യ നായർ അച്ഛനമ്മമാർക്ക് മൂന്ന് കാര്യങ്ങളിൽ ഉറപ്പ് നൽകിയിരുന്നു
advertisement
1/6
Navya Nair | വിവാഹ കാര്യത്തിൽ കൊടുത്ത വാക്ക്; നവ്യയെ സിനിമയിലഭിനയിക്കാൻ അനുവദിച്ചതിന്റെ കാരണം
ഹരിപ്പാട് സ്വദേശിനിയായ ധന്യ വീണ നങ്ങ്യാർകുളങ്ങരയിലെ ബഥനി ബാലികാമഠം ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെയാണ് ആലപ്പുഴ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം തേടിയെത്തുന്നത്. സകലകലാവല്ലഭ മാത്രമല്ല, പഠനത്തിലും ധന്യ മിടുക്കിയായിരുന്നു. പക്ഷെ, സിനിമയുടെ വഴികൾ ധന്യയെ തേടിയെത്തി. ധന്യ വീണ, നവ്യ നായർ (Navya Nair) ആയി. സംവിധായകൻ സിബി മലയിലാണ് ഒരു ചലച്ചിത്ര താരത്തിന് ധന്യ എന്ന പേര് ചേരില്ല എന്ന് മനസിലാക്കി അക്കാലത്ത് അധികം പ്രചാരത്തിലില്ലാത്ത വേറിട്ട പേര് നൽകിയത്
advertisement
2/6
രാജുവിന്റെയും വീണയുടെയും മൂത്തമകളാണ് നവ്യ. നവ്യ സിനിമയിൽ എത്തുമ്പോൾ, അനുജൻ രാഹുലിന് നവ്യയുടെ മകന്റെ ഇപ്പോഴത്തെ പ്രായം പോലുമില്ല. മലയാളത്തിലെ അക്കാലത്തെ പല പ്രശസ്ത നായികമാരെയും പോലെ നവ്യ നായരും സിനിമയിൽ ആദ്യാക്ഷരം കുറിച്ചത് നടൻ ദിലീപിന്റെ ചിത്രത്തിലൂടെ. 'ഇഷ്‌ടം' സിനിമയിൽ ദിലീപിന്റെ നായികയായി നവ്യ നായർ. പിന്നാലെ വന്ന മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളിലും നവ്യക്ക് നായകൻ ദിലീപ് തന്നെയായിരുന്നു. ഇതിനിടെ കുടുംബപ്രേക്ഷകരുടെ നായികയായി നവ്യ മാറിയ ചിത്രവും റിലീസ് ചെയ്തു (തുടർന്നു വായിക്കുക)
advertisement
3/6
നവ്യ എക്കാലത്തും ബാലാമണി എന്ന് വിളികേൾക്കാൻ നിയോഗിക്കപ്പെട്ട ചിത്രമായ 'നന്ദനം' ഇതിനിടയിൽ ഇറങ്ങി. പൃഥ്വിരാജ് എന്ന നായകന്റെ വരവറിയിച്ചതും ഈ ചിത്രമായിരുന്നു. നന്ദനത്തിൽ പൃഥ്വിരാജിനെ അപേക്ഷിച്ച് നവ്യ ആയിരുന്നു 'സീനിയർ'. പൃഥ്വിക്ക് ക്യാമറയെ അഭിമുഖീകരിച്ചു കൊണ്ടുള്ള അഭിനയ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത് നവ്യ നായർ ആയിരുന്നുവെന്ന് ഇടയ്‌ക്കൊരഭിമുഖത്തിൽ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇരുവരും വിദ്യാർത്ഥികളായിരുന്നു അപ്പോൾ
advertisement
4/6
പരിഷ്കാരവും ആധുനികതയും ഒരുപാട് കടന്നുകയറാത്ത ഗ്രാമമാണ് തന്റേതെന്ന് നവ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും ഒരു സിനിമാ നടി എങ്ങനെയുണ്ടായി എന്ന ചോദ്യം സ്വാഭാവികം. നടിയുടെ പിറവി മാത്രമല്ല, മലയാളത്തിൽ ക്‌ളാസിക്ക് പദവി ലഭിക്കാൻ സാധ്യതയുള്ള ഒരുപറ്റം ചിത്രങ്ങളുടെ നായികയായി ആ കൗമാരക്കാരി മാറി എന്ന് കൂടിയുണ്ട്. നന്ദനത്തിലെ ബാലാമണിയായി മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരത്തിനർഹയായ പെൺകുട്ടിക്ക് ബാലതാരം എന്ന് വിളിക്കാനുള്ള പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പലരും ശ്രദ്ധിച്ചുകാണില്ല. പതിനെട്ടു വയസു തികയും മുൻപായിരുന്നു നവ്യ ഈ ചിത്രത്തിൽ വേഷമിട്ടത്
advertisement
5/6
സിനിമാ പ്രവേശം നടത്തി രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട വേളയിൽ സിനിമയിൽ അഭിനയിക്കാൻ വിടണമെങ്കിൽ, വീട്ടുകാർ നിഷ്കർഷിച്ച മൂന്നു കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ കാര്യത്തെപ്പറ്റി നവ്യ നായർ ഇപ്പോൾ ചില കഥകൾ പറയുകയാണ്. അന്ന് ഒരു സിനിമയിൽ അഭിനയിക്കാൻ വിട്ടെങ്കിലും, മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നവ്യ നായർ പിന്നീട് സിനിമകൾ ചെയ്തിരുന്നു. വിവാഹം കഴിഞ്ഞുള്ള രണ്ടാം വരവിൽ നവ്യ പണ്ടത്തെ അത്രയില്ലെങ്കിലും, മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്നുണ്ട്
advertisement
6/6
വിവാഹം, മൊബൈൽ ഫോൺ, പഠനം തുടങ്ങിയ കാര്യങ്ങളിലാണ് നവ്യ നായർ വീട്ടുകാർക്ക് ഉറപ്പു നൽകിയത്. പ്രേമിച്ചു വിവാഹം ചെയ്യില്ല, മൊബൈൽ ഫോൺ ചോദിക്കില്ല, പഠനം ഉപേക്ഷിക്കില്ല എന്നിങ്ങനെയായിരുന്നു നവ്യ നൽകിയ വാക്കുകൾ. ജോലിയുടെ ഭാഗമായുള്ള മൊബൈൽ ഫോൺ ഒഴികെ മറ്റു രണ്ട് കാര്യങ്ങളിലും നവ്യ വാക്കുപാലിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, അതിനു പുറമെ എം.ബി.എയും നവ്യ പഠിച്ചു നേടി. വീട്ടുകാർ കണ്ടെത്തിയ സന്തോഷ് മേനോനുമായി 2010ൽ നവ്യ നായരുടെ വിവാഹവും നടന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | വിവാഹ കാര്യത്തിൽ കൊടുത്ത വാക്ക്; നവ്യയെ സിനിമയിലഭിനയിക്കാൻ അനുവദിച്ചതിന്റെ കാരണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories