നവ്യ നായർ പൊട്ടിക്കരയുന്ന വീഡിയോ കുത്തിപ്പൊക്കി; കലോത്സവകാലത്തെ മാറ്റമില്ലാത്ത ആചാരം!
- Published by:Anuraj GR
- news18-malayalam
Last Updated:
2001ലെ കലോത്സവത്തിൽ കായംകുളത്തുകാരിയ നവ്യനായരും കൊല്ലംകാരിയായ അമ്പിളി ദേവിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടന്നു
advertisement
1/7

വീണ്ടുമൊരു കലോത്സവ കാലമെത്തി. കൊല്ലത്താണ് കലോത്സവമെങ്കിലും അതിന്‍റെ ആവേശം കലയെ സ്നേഹിക്കുന്ന കേരളത്തിലെ മറ്റിടങ്ങളിലെല്ലാമുണ്ട്. മാധ്യമങ്ങളും കലോത്സവം ആവേശമാക്കുമ്പോൾ എവിടെയും നിറയുന്നത് കലോത്സവ വിശേഷങ്ങൾ തന്നെ.
advertisement
2/7
ഓരോ കലോത്സവം എത്തുമ്പോഴും മുറതെറ്റാതെ നടത്തുന്ന ആചാരം ഇത്തവണയും! എന്താണെന്നല്ലെ, കലോത്സവ വേദയിൽ കലാതിലക പട്ടം ലഭിക്കാത്തതിന് നടി നവ്യാ നായർ പൊട്ടിക്കരയുന്ന വീഡിയോ ഇത്തവണയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
advertisement
3/7
2001ൽ കലോത്സവത്തിലാണ് ഈ കഥ നടക്കുന്നത്. അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.ജെ ജോസഫിന്‍റെ നാടായ തൊടുപുഴയിലായിരുന്നു കലോത്സവം. പതിവുപോലെ വീറും വാശിയേറിയ പോരാട്ടത്തിനാണ് തൊടുപുഴ സാക്ഷ്യം വഹിച്ചത്. അന്നത്തെ കലോത്സവങ്ങൾക്ക് ഏറെ ഗ്ലാമർ പരിവേഷം നൽകിയത് കലാ പ്രതിഭാ-കലാ തിലക പട്ടങ്ങളായിരുന്നു.
advertisement
4/7
സിനിമയിലേക്കുള്ള വഴി എളുപ്പം തുറക്കുമെന്നതിനാലാണ് പ്രതിഭാ-തിലക പട്ടത്തിനായുള്ള മത്സരത്തിന് വാശി കൂടിയത്. തൊടുപുഴ കലോത്സവത്തിൽ കലാതിലക പട്ടത്തിനായി നേർക്കുനേർ പോരാടിയത് പിൽക്കാലത്ത് സിനിമയിൽ താരമായ രണ്ടു കലാകാരികളായിരുന്നു. ഒന്ന് നവ്യാ നായരും രണ്ട് അമ്പിളി ദേവിയും.
advertisement
5/7
കായംകുളത്തുകാരിയ നവ്യനായരും കൊല്ലംകാരിയായ അമ്പിളി ദേവിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടന്നു. എന്നാൽ നേരിയ വ്യത്യാസത്തിൽ കലാതിലകപ്പട്ടം അമ്പിളി ദേവി സ്വന്തമാക്കി. മൂന്ന് എ ഗ്രേഡ് ഒന്നാം സ്ഥാനങ്ങളോടെയാണ് അമ്പിളിദേവി വിജയിയായത്.
advertisement
6/7
എന്നാൽ അമ്പിളിദേവിക്കെതിരെ രൂക്ഷമായ വിമശനവുമായാണ് അന്ന് ധന്യ എന്ന് അറിയപ്പെട്ട നവ്യ രംഗത്തെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നവ്യ സംസാരിച്ചത്. 'ആ കുട്ടി സ്റ്റേജിൽ ഒന്നും ചെയ്തില്ല, ഫിലിം സ്റ്റാറായതുകൊണ്ട് മാത്രം കിട്ടിയതാണ്'- വികാരാധീനയായി നവ്യ പറഞ്ഞു.
advertisement
7/7
ഓരോ കലോത്സവം എത്തുമ്പോഴും നവ്യയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇത്തവണയും അതിന് മാറ്റമില്ല. തൊടുപുഴ കലോത്സവ വേദിയിൽ നവ്യ നായർ പൊട്ടിക്കരയുന്ന വീഡിയോ ഈ കലോത്സവ നാളുകളിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
നവ്യ നായർ പൊട്ടിക്കരയുന്ന വീഡിയോ കുത്തിപ്പൊക്കി; കലോത്സവകാലത്തെ മാറ്റമില്ലാത്ത ആചാരം!