TRENDING:

Navya Nair | 'ആരെയും വിളിക്കാൻ പറ്റിയില്ല, വധു റെഡി'; പോസ്റ്റിൽ കള്ളച്ചിരിയുമായി നവ്യ നായർ

Last Updated:
കണ്ണാടിക്കു മുന്നിൽ നിന്ന് സെൽഫി പകർത്തുന്ന ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തത്
advertisement
1/7
Navya Nair | 'ആരെയും വിളിക്കാൻ പറ്റിയില്ല, വധു റെഡി'; പോസ്റ്റിൽ കള്ളച്ചിരിയുമായി നവ്യ നായർ
നന്ദനം മുതൽ ഇന്നുവരെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ (Navya Nair). ചുരുങ്ങിയ നാളുകൾ കൊണ്ട് ഒട്ടേറെ ഇഷ്‌ടകഥാപാത്രങ്ങൾ സമ്മാനിച്ച താരം വിവാഹത്തോടെ സിനിമ വിട്ടെങ്കിലും, പലപ്പോഴായി മടങ്ങിവരവും നടത്തിയിരുന്നു. സിനിമയിൽ സജീവമായി മാറിയില്ലെങ്കിലും സോഷ്യൽ മീഡിയ വഴി നവ്യ ആരാധകരുമായി അടുത്തു നിൽക്കാറുണ്ട്
advertisement
2/7
പല കാര്യങ്ങളിലും വളരെ പക്വമായ അഭിപ്രായം പ്രകടിപ്പിക്കുന്ന താരമാണ് നവ്യ നായർ. വിമർശനങ്ങളെ നേരിടാനും നവ്യക്ക് തന്റേതായ ഒരു കഴിവുണ്ട്. നവ്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണിത്. വധുവിന്റെ വേഷത്തിലാണ് നവ്യ ഈ ചിത്രത്തിൽ. മുന്നിൽ മേക്കപ്പ് വസ്തുക്കൾ നിരന്നിട്ടുള ഒരു സെൽഫിയാണ് നവ്യ പോസ്റ്റ് ചെയ്തിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/7
'ആരെയും വിളിക്കാൻ പറ്റിയില്ല, വധു റെഡി' എന്നാണ് പുതിയ ചിത്രത്തിന്റെ ക്യാപ്‌ഷൻ
advertisement
4/7
സൈജു കുറുപ്പ് നായകനാവുന്ന, 'ഉയരെ' ടീമിന്റെ ഏറ്റവും പുതിയ സിനിമയിൽ നായിക നവ്യ നായരാണ്. ഇതിനു മുൻപായി 'ഒരുത്തീ' എന്ന ചിത്രത്തിൽ നവ്യ നായികാവേഷം ചെയ്തിരുന്നു
advertisement
5/7
ഫോട്ടോഷൂട്ടാണോ അതോ പുതിയ സിനിമയിലെ നായികാവേഷത്തിന്റെ ഭാഗമാണോ ഈ വധുവിന്റെ ലുക്ക് എന്ന കാര്യത്തിൽ നവ്യ വ്യക്തത വരുത്തിയിട്ടില്ല. ആദ്യ ചിത്രമായ നന്ദനത്തിൽ ക്ലൈമാക്സ് രംഗത്തിൽ നവ്യ വധുവായി അണിഞ്ഞൊരുങ്ങിയെത്തിയ രംഗമാവും ഇപ്പോൾ പലരുടെയും മനസ്സിൽവരിക
advertisement
6/7
നന്ദനം ക്ലൈമാക്സിൽ മനു നന്ദകുമാർ, ബാലാമണി എന്നിവരുടെ വിവാഹരംഗത്തിലെ നവ്യയെ ഓർമയില്ലേ? പിന്നെയും വധുവായി എത്തിയെങ്കിലും ഈ കഥാപാത്രം പോലെ മറ്റൊന്നും ഇത്രയേറെ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞില്ല എന്ന് പറയേണ്ടിവരും
advertisement
7/7
ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുക സംവിധായകനും ഛായാഗ്രാഹകനുമായ അനീഷ് ഉപാസനയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | 'ആരെയും വിളിക്കാൻ പറ്റിയില്ല, വധു റെഡി'; പോസ്റ്റിൽ കള്ളച്ചിരിയുമായി നവ്യ നായർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories