TRENDING:

പുതിയ സംരംഭവുമായി അപര്‍ണാ ബാലമുരളി; സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ച് നയന്‍താര !

Last Updated:
 തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് അപര്‍ണയുടെ സംരംഭം ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്.
advertisement
1/9
പുതിയ സംരംഭവുമായി അപര്‍ണാ ബാലമുരളി; സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ച് നയന്‍താര !
മികച്ച നടി, ഗായിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണാ ബാലമുരളി.മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അപര്‍ണ സൂര്യയുടെ സൂരറൈ പ്രോട് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. 
advertisement
2/9
സിനിമാ രംഗത്ത് സജീവമാകുമ്പോഴും സിനിമ മേഖലയ്ക്ക് പുറത്ത് മറ്റൊരു റോളും കൈകാര്യം ചെയ്യുന്നുണ്ട് അപര്‍ണാ ബാലമുരളി. സംരംഭക എന്ന നിലയിലും തന്‍റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് താരം.
advertisement
3/9
അടുത്തിടെ തെന്നിന്ത്യയൊട്ടാകെ തരംഗമായ കാളിദാസ് ജയറാമിന്‍റെയും സഹോദരി മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ മനോഹരമായി നടന്നതിന് പിന്നില്‍ അപര്‍ണാ ബാലമുരളിയായിരുന്നു.
advertisement
4/9
അപർണയും മഹേഷ് രാജനും നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിംഗ് കമ്പനിയാണ് ഇരുവരുടെയും വിവാഹനിശ്ചയ ഇവന്റ് നടത്തിയത് .ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.
advertisement
5/9
ഇപ്പോഴിത സംരംഭക എന്ന നിലയില്‍ പുതിയൊരു ചുവടുവെയ്പ്പുകൂടി നടത്തിയിരിക്കുകയാണ് അപര്‍ണ. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്കാണ് താരം പുതിയ സംരംഭവുമായെത്തിയത്.
advertisement
6/9
ഹിപ്സ് വേ. കോം hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപര സ്ഥാപനമാണ് അപര്‍ണ ആരംഭിച്ചിരിക്കുന്നത്.
advertisement
7/9
 തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് അപര്‍ണയുടെ സംരംഭം ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്.
advertisement
8/9
അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍, നിന്നെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഈ പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു- നയന്‍താര കുറിച്ചു. നയന്‍സിന്‍റെ വാക്കുകള്‍ക്ക് അപര്‍ണയും നന്ദി പറഞ്ഞു.
advertisement
9/9
ആര്‍കിടെക്ട് പൂജാ ദേവ്, ഡിജിറ്റല്‍ സാങ്കേതിക വിദഗ്ദനായ ബിജോയ് ഷാ എന്നിവരും അപര്‍ണയുടെ സംരംഭത്തില്‍ പങ്കാളികളാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
പുതിയ സംരംഭവുമായി അപര്‍ണാ ബാലമുരളി; സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ച് നയന്‍താര !
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories