TRENDING:

സ്വപ്നയുടെയുും സന്ദീപിന്റെയും അറസ്റ്റ്; NIAക്ക് പ്രശംസ; കേരള പൊലീസ് പേജിൽ ട്രോൾ വർഷം

Last Updated:
ഉൾനാട്ടിലെ ഏതോ കുളക്കരയിൽ മീൻ പിടിക്കാൻ ഇരുന്നവരെ പറന്നു ചെന്നു ചിത്രം പകർത്തി പേടിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു ലൈക്ക് വാങ്ങിയ നമ്മുടെ പൊലീസ്, സ്വപ്നയെ കാണാതെ പോയത് എന്തു കൊണ്ട് എന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ
advertisement
1/9
സ്വപ്നയുടെയുും സന്ദീപിന്റെയും അറസ്റ്റ്; NIAക്ക് പ്രശംസ; കേരള പൊലീസ് പേജിൽ ട്രോൾ വർഷം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ട്രോൾപൂരം.
advertisement
2/9
എൻഐഎയെ പ്രശംസകൾകൊണ്ട് മൂടിയും കേരള പൊലീസിനെ കളിയാക്കിയുമാണ് ട്രോളുകൾ പ്രചരിക്കുന്നത്.
advertisement
3/9
കേരള പൊലീസിന് കഴിയാത്തത് എൻഐഎക്ക് കഴിഞ്ഞുവെന്നും എൻഐഎക്കാർ ചുണക്കുട്ടികളാണ് എന്നും പറഞ്ഞുള്ളതാണു ഭൂരിഭാഗം കമന്റുകളും.
advertisement
4/9
പൊലീസ് മാമാ, സ്വപ്നച്ചേച്ചിയെ കുഴപ്പം ഒന്നും കൂടാതെ ബെംഗളൂരുവിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ- എന്നതിന് സമാനമായ കമന്റുകളാണ് പലതും.
advertisement
5/9
കോവിഡ് പശ്ചാത്തലത്തിൽ പൊലീസിനു മുന്നിലൂടെ സ്വപ്നയും കൂട്ടാളിയും എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്ന ചോദ്യവും പലരും ഉന്നയിക്കുന്നു.
advertisement
6/9
ആൺപിള്ളേർ കേസ് അന്വേഷിച്ചപ്പോൾ പ്രതികളെ 24 മണിക്കൂറിനകം പിടിച്ചു എന്ന കമന്റാണ് അടുത്തത്. ഹാക്കിങ് സ്കിൽ അല്ല, ഇന്റലിജൻസ് ആണ് കേരള പൊലീസ് സേനയ്ക്കു വേണ്ടതെന്നും മറ്റൊരു കമന്റിൽ പറയുന്നു.
advertisement
7/9
ബെംഗളൂരു വരെ പോണം സാറെ, എന്തു ചെയ്യണം എന്ന ചോദ്യവുമുണ്ട്. ചാരായം വാറ്റിയ ചിത്രം ഫേസ്ക്കിൽ ഇട്ടവനെ മിനിറ്റുകൾ കൊണ്ടു പൊക്കി ഫേസ്ക്കിൽ ട്രോൾ ഇട്ട പൊലീസ് സ്വപ്നയെ കാണാതെ പോയത് എന്തുകൊണ്ടെന്നാണ് ഒരു കമന്റ്
advertisement
8/9
ഉൾനാട്ടിലെ ഏതോ കുളക്കരയിൽ മീൻ പിടിക്കാൻ ഇരുന്നവരെ പറന്നു ചെന്നു ചിത്രം പകർത്തി പേടിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു ലൈക്ക് വാങ്ങിയ നമ്മുടെ പൊലീസ്, സ്വപ്നയെ കാണാതെ പോയത് എന്തു കൊണ്ട് എന്ന ചോദ്യമാണു മറ്റൊന്ന്.
advertisement
9/9
സ്വപ്നയെ ആരുമറിയാതെ സംസ്ഥാനം കടത്തിയതിനു കേരള പൊലീസിന് അവാർഡ് കിട്ടുമോ ? എന്നും ചോദിക്കുന്നു. ഡിപ്ലോമാറ്റ് തങ്കത്തിൽ നിന്നു പൊലീസിനു കുതിരപ്പവൻ കിട്ടുമോ എന്നാണു മറ്റൊരാളുടെ ചോദ്യം.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്വപ്നയുടെയുും സന്ദീപിന്റെയും അറസ്റ്റ്; NIAക്ക് പ്രശംസ; കേരള പൊലീസ് പേജിൽ ട്രോൾ വർഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories