Nila Nambiar: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് നിള നമ്പ്യാർ
- Published by:ASHLI
- news18-malayalam
Last Updated:
തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കാല എന്നിവ നമുക്ക് ഒത്തിരി വിലപ്പെട്ട ഉത്സവങ്ങളാണെന്ന് നിള
advertisement
1/5

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ താരം നിള നമ്പ്യാർ. പൊങ്കാല വിശേഷങ്ങളുടെ വീഡിയോ നിള തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരം വീഡിയോയിലൂടെ എല്ലാവർക്കും പൊങ്കാല ആശംസകൾ നേർന്നു.
advertisement
2/5
തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കാല എന്നിവ നമുക്ക് ഒത്തിരി വിലപ്പെട്ട ഉത്സവങ്ങളാണെന്ന് നിള പറഞ്ഞു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൊങ്കാലയിടുക എന്നുള്ളത്. ഇന്ന് തന്റെ ആദ്യ പൊങ്കാലയാണെന്നും തന്റെ ആഗ്രഹം സഫലമായെന്നും നിള നമ്പ്യാർ.
advertisement
3/5
ആറ്റുകാലമ്മയുടെ അനുഗ്രഹത്താൽ ആദ്യ പൊങ്കാല അർപ്പിക്കുകയാണ്. എല്ലാവർക്കും നന്മകൾ നേരുന്നു, എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും താരം പറഞ്ഞു.
advertisement
4/5
അതേസമയം രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ഉച്ഛയ്ക്ക് 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്.
advertisement
5/5
തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളേക്കാൽ വലിയ തിരക്കാണ് ഇത്തവണ. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ നിരവധി ഇടങ്ങളിലായി ഭക്തർ പൊങ്കാല അർപ്പിക്കാനായി അണിനിരന്നിട്ടുണ്ട്.