അമിതാഭ് ബച്ചനും സൽമാനും മാത്രമല്ല; ഈ 5 നടിമാരും അവരുടെ കണ്ണുകളും വൃക്കകളും ദാനം ചെയ്യും
- Published by:Sneha Reghu
- news18-malayalam
Last Updated:
അന്തരിച്ച ഒരു തെന്നിന്ത്യന്റെ നടൻ കണ്ണകൾ ദാനം ചെയ്തത് സാധാരണകാർക്ക് പോലും പ്രചോദനമായി
advertisement
1/9

ഇന്നലെ ലോക അവയവദാന ദിനമായിരുന്നു. ബോളിവുഡിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നുമുള്ള ഏതൊക്കെ സെലിബ്രിറ്റികളാണ് അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതം നേരത്തെ കൊടുത്തിട്ടുള്ളതെന്ന് നോക്കാം. തെന്നിന്ത്യയിലെ ഒരു സൂപ്പർ സ്റ്റാറിന്റെ കണ്ണുകൾ മരണ ശേഷം ദാനം ചെയ്തിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിരവധി പേർ അവയവദാനത്തിന് മുതിർന്നിട്ടുണ്ട്.
advertisement
2/9
2021 ൽ ഹൃദയാഘാതം മൂലം മരിച്ച തെന്നിന്ത്യൻ പവർ സ്റ്റാർ പുനീത് രാജ്കുമാറാണ് സെലിബ്രിറ്റികളുടെ അവയവദാനത്തിന് പ്രചോദനമായത്. കുടുംബം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ഇത് രണ്ട് പേർക്കാണ് കാഴ്ച നൽകാൻ സഹായകമായത്. ഇതോടെ രാജ്കുമാറിന്റെ നിരവധി ആരാധകർ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
advertisement
3/9
വർഷങ്ങൾക്ക് മുമ്പ് ഐശ്വര്യ റായ് ബച്ചൻ തന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് കണ്ണുകൾ ദാനം ചെയ്യുമെന്നാണ് അവർ സമ്മത പത്രത്തിലൂടെ അറിയിച്ചത്. "എന്റെ കണ്ണുകളാണ് എന്റെ ഏറ്റവും വലിയ ആസ്തി, അവ ദാനം ചെയ്യുന്നതിലൂടെ എനിക്ക് മറ്റുള്ളവർക്ക് കാഴ്ച എന്ന സമ്മാനം നൽകാൻ കഴിയും" എന്ന് അവർ പറഞ്ഞു.
advertisement
4/9
അമിതാഭ് ബച്ചൻ തന്റെ കണ്ണുകളും മറ്റ് അവയവങ്ങളും ദാനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയവദാനത്തെക്കുറിച്ച് അമിതാഭ് ബച്ചൻ പലപ്പോഴും ബോധവൽക്കരണ ക്യാമ്പെയിനുകളും നടത്താറുണ്ട്. അദ്ദേഹം ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
5/9
അവയവങ്ങൾ ദാനം ചെയ്യുന്ന താരങ്ങളുടെ പട്ടികയിൽ രജനീകാന്തും ഉൾപ്പെടുന്നു. തന്റെ മുഴുവൻ ശരീരത്തിലെയും അവയവങ്ങൾ ദാനം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്. "മരണശേഷവും സേവനം തുടരണം, അതിനുള്ള ശരിയായ മാർഗം ഇതാണ്" എന്നാണ് രജനീകാന്ത് അന്ന് പറഞ്ഞത്.
advertisement
6/9
യങ്ക ചോപ്രയും തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. 2014 ൽ ആമിർ ഖാൻ തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
advertisement
7/9
നടൻ സൽമാൻ ഖാനും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്റ്റെം സെൽ ദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സൽമാൻ തന്റെ അസ്ഥിമജ്ജ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.
advertisement
8/9
ആർ മാധവൻ തന്റെ മുഴുവൻ ശരീരവും ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കമൽഹാസൻ കണ്ണുകൾ മുതൽ വൃക്ക വരെ എല്ലാം ദാനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു. കാജൽ അഗർവാൾ പോലുള്ള താരങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
advertisement
9/9
മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് നടിയും ചലച്ചിത്ര പ്രവർത്തകയുമായ നന്ദിത ദാസ് പ്രതിജ്ഞയെടുത്തു. ജൂഹി ചൗളയും തന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
അമിതാഭ് ബച്ചനും സൽമാനും മാത്രമല്ല; ഈ 5 നടിമാരും അവരുടെ കണ്ണുകളും വൃക്കകളും ദാനം ചെയ്യും