'രാഘവ് ചദ്ദ വിവാഹിതനാണോ കുട്ടികളുണ്ടോ എന്നൊന്നും അറിയാതെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്': പരിനീതി ചോപ്ര
- Published by:Sarika KP
- news18-malayalam
Last Updated:
രാഘവുമായുള്ള ആദ്യ കൂടികാഴ്ചയിൽ തന്നെ ഇരുവരും വിവാഹിതരാകുമെന്ന തോന്നലുണ്ടായി എന്നും പരിനീതി വെളിപ്പെടുത്തി.
advertisement
1/9

ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്മി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. ഇവരുടെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
advertisement
2/9
ഇപ്പോഴിതാ യൂട്യൂബ് കണ്ടന്റ് ക്രീയേറ്ററായ രാജ് ഷാമണിയുമായുള്ള അഭിമുഖത്തിൽ രാഘവുമായി പ്രണയത്തിലായതിനെകുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം. രാഘവുമായുള്ള ആദ്യ കൂടികാഴ്ചയിൽ തന്നെ ഇരുവരും വിവാഹിതരാകുമെന്ന തോന്നലുണ്ടായി എന്നും പരിനീതി വെളിപ്പെടുത്തി.
advertisement
3/9
" ഞങ്ങൾ ലണ്ടനിലെ ഒരു പരിപാടിയിൽ വെച്ചാണ് കണ്ടുമുട്ടിയത്. സാധാരണയായി, ഞാൻ ഒരു ഹായ് പറഞ്ഞ് പോകും, എന്നാൽ ഇത്തവണ, 'നമുക്ക് ഒരുമിച്ച് ബ്രേക്ക്ഫസ്റ്റ് കഴിക്കാം' എന്ന് ഞാൻ പറഞ്ഞു.
advertisement
4/9
ഞങ്ങളുടെ ടീമുകൾ ഉൾപ്പെടെ ഏകദേശം എട്ടോ പത്തോ ആളുകളും ഉണ്ടായിരുന്നു. അങ്ങനെ അടുത്ത ദിവസം പ്രഭാതഭക്ഷണത്തിന് ഞങ്ങൾ കണ്ടുമുട്ടി. അദ്ദേഹം ആരാണെന്നോ എന്താണ് ചെയ്യുന്നതെന്നോ എനിക്ക് അപ്പോൾ അറിയില്ലായിരുന്നു.
advertisement
5/9
പ്രഭാതഭക്ഷണത്തിന് ശേഷം ഞാൻ അദ്ദേഹത്തെ നോക്കി. അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും മനസ്സിലാക്കി. ആഴ്ചകളോ ദിവസങ്ങളോ ഒന്നും വേണ്ടി വന്നില്ല. ഞങ്ങൾ വിവാഹിതരാകുമെന്ന് ഞങ്ങൾക്ക് പരസ്പരം മനസ്സിലായി" പരിനീതി പറഞ്ഞു.
advertisement
6/9
കൂടാതെ രാഘവ് ഛദ്ദയെ കണ്ട് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ താൻ ഇദ്ദേഹത്തെ വിവാഹം കഴിച്ചേക്കാമെന്ന് തോന്നിയെന്നും താരം വ്യക്തമാക്കി. " ഞാൻ സത്യം പറയുകയാണ്. ഞാൻ രാഘവിനെ കണ്ടു, അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഞാൻ ഈ മനുഷ്യനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് തോന്നി.
advertisement
7/9
അദ്ദേഹം വിവാഹിതനാണോ, കുട്ടികളുണ്ടോ, എത്ര വയസ്സായി എന്ന് പോലും എനിക്കറിയില്ലായിരുന്നു... അദ്ദേഹം പ്രഭാത ഭക്ഷണം കഴിക്കാൻ എൻ്റെ മുന്നിൽ ഇരുന്നു, ഞാൻ ഈ മനുഷ്യനെ നോക്കി പറഞ്ഞു, 'ഞാൻ ഇദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് തോന്നുന്നു' എൻ്റെ മനസ്സിലെ ഏതോ ദൈവത്തിൻ്റെ ശബ്ദമായിരുന്നു അത്" എന്നും പരിനീതി പറയുന്നു.
advertisement
8/9
അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബർ 24 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹം നടന്നത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആദിത്യ താക്കറെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മനീഷ് മൽഹോത്ര, ഹർഭജൻ സിംഗ്, സാനിയ മിർസ തുടങ്ങിയ പ്രമുഖ നേതാക്കളും വിവാഹത്തിന് എത്തിയിരുന്നു.
advertisement
9/9
പ്രശസ്ത പഞ്ചാബി ഗായകൻ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക് ചിത്രം അമർ സിംഗ് ചംകിലയാണ് പരിനീതി ചോപ്രയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രത്തിൽ ദില്‍ജിത് ദോസഞ്ചും പരിനീതി ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'രാഘവ് ചദ്ദ വിവാഹിതനാണോ കുട്ടികളുണ്ടോ എന്നൊന്നും അറിയാതെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്': പരിനീതി ചോപ്ര