Pearle Maaney|നീ ചെയ്ത കാര്യങ്ങൾ ലോകമറിയാനായി ഞാൻ കാത്തിരിക്കുന്നു; കമലഹാസന്റെ മകൾ അക്ഷരയെക്കുറിച്ച് പേളി മാണി
- Published by:Ashli
- news18-malayalam
Last Updated:
പേളി പങ്കുവെച്ച ഈ ചിത്രങ്ങളിൽ കമ്മന്റുമായി അക്ഷരയും എത്തിയിട്ടുണ്ട്. എനിക്ക് നിങ്ങളെയും മനസ്സിലാക്കാൻ സാധിച്ചുവെന്നും, മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ് പേളിയെന്നും അക്ഷര കുറിച്ചു
advertisement
1/6

ഉലക നായകൻ കമലഹാസന്റെ മകൾ അക്ഷരഹാസനൊപ്പമുള്ള പേളി മാണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പേളി മാണി അക്ഷരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
2/6
ഐഐഎഫ്എ വേദിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യ കാഴ്ച്ചയിൽ തന്നെ നിങ്ങളെ മനസ്സിലാക്കാൻ സാധിച്ചുവെന്നാണ് പേളി പറയുന്നത്. നിങ്ങൾ എത്ര കൂളായ വ്യക്തിയാണെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ സൗഹൃദം സ്ഥാപിക്കാനായി എന്നും പേളി പറയുന്നു.
advertisement
3/6
“Friendship at first Sight” എന്നാണ് അക്ഷരഹാസനുമായുള്ള കൂടിക്കാഴ്ച്ചയെ പേളി മാണി വിശേഷിപ്പിച്ചത്. വരാൻ പോകുന്ന കാര്യങ്ങളും നിങ്ങൾ ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തിയും സാക്ഷ്യം വഹിക്കാൻ എല്ലാവർക്കും കാത്തിരിക്കാം എന്നും പേളി കുറിച്ചു.
advertisement
4/6
പേളി പങ്കുവെച്ച ഈ ചിത്രങ്ങളിൽ കമ്മന്റുമായി അക്ഷരയും എത്തിയിട്ടുണ്ട്. എനിക്ക് നിങ്ങളെയും മനസ്സിലാക്കാൻ സാധിച്ചുവെന്നും, മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ് പേളിയെന്നും അക്ഷര കുറിച്ചു.
advertisement
5/6
പേളിയുടെ മകൾ നിതാരയെ എടുത്തു നിൽക്കുന്ന അക്ഷരയുടെ ചിത്രങ്ങളും പേളി പങ്കുവെച്ചിട്ടുണ്ട്. എല്ലാ താരങ്ങളേയും ഒരു കുടക്കീഴിൽ ഇങ്ങനെ കാണാമെന്നുള്ളത് കൊണ്ടാണ് താൻ ഐഐഎഫ്എ വേദിയിലെത്തുന്നതെന്നും പേളി പറയുന്നു.
advertisement
6/6
ഏറെ ആരാധകരുള്ള നടിയും അവതാരകയുമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ പേളി തന്റെ പെൺമക്കളുടെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney|നീ ചെയ്ത കാര്യങ്ങൾ ലോകമറിയാനായി ഞാൻ കാത്തിരിക്കുന്നു; കമലഹാസന്റെ മകൾ അക്ഷരയെക്കുറിച്ച് പേളി മാണി